
നൂറിന്റെ നിറവിൽഒരു സാധു മനുഷ്യൻ
ആത്മീയചിന്തകനുംഎഴുത്തുകാരനുമായ സാധു ഇട്ടിയവിരസാറിന്റെനൂറാംജന്മദിനത്തിൽ അദ്ദേഹത്തെകണ്ട് ആശംസകളുടെ, പിറന്നാൾ സമ്മാനംനൽകി, ഏറെനേരംഅടുത്തിരുന്ന് സ്നേഹംതുളുമ്പുന്ന ആ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത്. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവം….

എന്റെചാച്ചൻ പറഞ്ഞു തന്നാണ് കുഞ്ഞുനാളിൽ സാധു ഇട്ടിയവിര സാറിനെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്.
സാധു സാറിന്റെ പ്രസംഗം ചെറുപ്പത്തിൽ പല തവണ നേരിൽ കേട്ടിട്ടുള്ള ആളാണ് ചാച്ചൻ.ഇന്ന് ചാച്ചന് 75 വയസ്സ് പ്രായം ഉണ്ട്. അന്ന് ചാച്ചൻ പറഞ്ഞു തന്നു പരിചയപ്പെടുത്തിയ മനുഷ്യസ്നേഹിയായ ആ സാധു സാറിനെ കുറിച്ച് എൽപി സ്കൂളിൽ പഠിക്കുന്ന എന്റെ മക്കൾക്ക് ഇന്നേദിവസം ഞാനും പറഞ്ഞു കൊടുത്തു .
22 വർഷം മുൻപ്POC ൽ വച്ച് നടന്ന ഒരു സാഹിത്യ ക്യാമ്പിൽ ക്ലാസെടുക്കാൻ വന്നാണ് സാധു സാറിനെ ഞാൻ നേരിൽ കാണുന്നത്..അന്ന് അടുത്തു പരിചയപ്പെടാൻ കഴിഞ്ഞില്ല…
സാധുവിന്റെ സഞ്ചാരം, എന്ന പേരിൽ 15 വർഷം മുൻപ് ഒരു തുടർ പരമ്പര ശാലോം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്തിരുന്നു.
സാധു ഇട്ടിയ വിര സാറിനെ കുറിച്ചുള്ള ഈ പരമ്പരയുടെ ടൈറ്റിൽ സോങ്ങിന്റെ,രചനയും സംഗീതവും ആലാപനവും ഞാനായിരുന്നു.അക്കാലത്ത് ശാലോം ടെലിവിഷനിലെ കാട്ടിലെ കൂട്ടുകാർ എന്ന കുട്ടികളുടെ പരമ്പരയുടെ സ്ക്രിപ്റ്റ് റൈറ്റർ ആയിരുന്നു ഞാൻ..
സ്ക്രിപ്റ്റ് എഴുത്തുമായി ശാലോമിൽ ചെന്നപ്പോൾ അവിടുത്തെ ഒരു പ്രൊഡ്യൂസർ എന്നോട് പറഞ്ഞു.
.സാബു സാധുവിന്റെ സഞ്ചാരം എന്ന പേരിൽ ഞാനൊരു തുടർ പരമ്പര ചെയ്യുന്നുണ്ട്. അതിന് ഒരു ടൈറ്റിൽ സോങ്ങ് വേണം..പലരും എഴുതി സംഗീതം ചെയ്തു.പക്ഷേ ഒന്നും എനിക്കിഷ്ടമായില്ല..
.സാധു സാറിനെ കുറിച്ചുള്ള പാട്ട് ആയതിനാൽ ആ പാട്ട് എഴുതാൻ എനിക്ക് പ്രത്യേക താല്പര്യം തോന്നി അങ്ങനെ അന്ന് ഉച്ചയ്ക്ക് മുൻപ് തന്നെ ഞാൻ ടൈറ്റിൽ സോങ് എഴുതി കൊടുത്തു.
അവിടുത്തെ സംഗീതസംവിധായകൻ ജോബി വൈകുന്നേരത്തിന് മുമ്പ് തന്നെ ശാലോം സ്റ്റുഡിയോയിൽ വച്ച് ആ പാട്ട് ഓർക്കസ്ട്രേഷൻ ചെയ്തു…പാട്ട് എല്ലാവർക്കും ഇഷ്ടമായി…
എന്നാൽ ഈ പരമ്പര ക്ക് വേണ്ടി ആദ്യം പാട്ട് എഴുതികൊടുത്ത ചിലർക്ക് അത് ഇഷ്ടമായില്ല,,,അവർ ജനറൽ മാനേജരെ പരാതി അറിയിച്ചു. ജനറൽ മാനേജർ ആരുമറിയാതെ പരമ്പരയുടെ പേര് അങ്ങ് മാറ്റി,,,ഒരു സാധുവിന്റെ ഡയറിക്കുറിപ്പ് എന്നാക്കി കൊണ്ടുഗ്രാഫിക് ഡിസൈൻ ചെയ്യിപ്പിച്ചു..ഇതറിഞ്ഞ ഡയറക്ടർ( പ്രൊഡ്യൂസർ) ഇടഞ്ഞു.
.സാധുവിന്റെ സഞ്ചാരം എന്ന പേരിൽ,ടൈറ്റിൽ സോങ് ചെയ്തുകഴിഞ്ഞു.പറ്റില്ല,, എന്റെ പ്രോഗ്രാമിന്റെ പേര് ഒരു സാധുവിന്റെ ഡയറി കുറിപ്പ് എന്നാക്കാൻ ഞാൻ സമ്മതിക്കില്ല… പ്രൊഡ്യൂസർ അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കി..
എന്നാൽ ജനറൽ മാനേജർ അത് അംഗീകരിച്ചില്ല…കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തി ലേക്കുള്ള അനാവശ്യമായ കൈകടത്തലി നോട് യോജിക്കാൻ കഴിയാതെ ആ പ്രൊഡ്യൂസർ അന്നുതന്നെ ശാലോം ടെലിവിഷനിലെ ജോലി രാജിവച്ചു പോയി..
സാധുവിന്റെ സഞ്ചാരം എന്ന പ്രോഗ്രാം അതോടെ ബ്രേക്കായിസ്ക്രിപ്റ്റ് എഴുതാൻ വന്നവൻ അത് ചെയ്താൽ പോരേ..അവൻ ഇങ്ങനെ ഒരു പാട്ട് എഴുതിയതാണ് എല്ലാത്തിനും കാരണം..കുറ്റപ്പെടുത്തല് ഞാനും കേട്ടു…അതോടെ ശാലോം ടെലിവിഷനിൽ പോക്ക് ഞാൻ നിർത്തി…
ഒരാഴ്ച കഴിഞ്ഞപ്പോൾ ഡിവൈൻ ഗുഡ് നെസ്സ് ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയി എനിക്ക് ജോലി കിട്ടി..
..പക്ഷേ കാട്ടിലെ കൂട്ടുകാർ എന്ന കുട്ടികളുടെ പരമ്പരയ്ക്ക് വേണ്ടിയുള്ള സ്ക്രിപ്റ്റ് ആ പ്രൊഡ്യൂസറുടെ ആവശ്യപ്രകാരം ഞാൻ എഴുതി അയച്ചു കൊടുത്തു കൊണ്ടിരുന്നു..കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടമുള്ള ഒരു പ്രോഗ്രാം ആയിരുന്നു അത്..
ഒരു വർഷം കഴിഞ്ഞപ്പോൾ മുടങ്ങിപ്പോയ സാധുവിന്റെ സഞ്ചാരം എന്ന ആ പ്രോഗ്രാം വീണ്ടും ചെയ്യാൻ ആലോചനയായി..
അങ്ങനെ കാട്ടിലെ കൂട്ടുകാർ എന്ന കുട്ടികളുട പ്രോഗ്രാം ചെയ്യുന്ന പ്രൊഡ്യൂസറെ ആ ജോലി ജനറൽ മാനേജർ ഏൽപ്പിക്കുന്നു.ആരുടെയും ഭാഗത്തുനിന്ന് ഒരു തടസ്സവുമില്ലാതെ പ്രോഗ്രാം ചെയ്യുന്നതിനായി പൂർണ്ണ സ്വാതന്ത്ര്യം വാങ്ങി ആ പ്രൊഡ്യൂസർ പ്രോഗ്രാം ഷൂട്ട് ചെയ്യുന്നതിനുള്ളചെയ്യുന്നതിനുള്ള ജോലികൾ ആരംഭിച്ചു..
ശാലോം ടെലിവിഷനിൽ നിന്നും ഒരു ദിവസം എനിക്ക് ഒരു കോൾ വന്നു..സാധുവിന്റെ സഞ്ചാരം എന്ന പ്രോഗ്രാമിനു വേണ്ടി ഞാൻഎഴുതി സംഗീതം നൽകി പാടിയ ആ ഗാനം എടുക്കുകയാണ് എന്ന് അറിയിച്ചു.
.ഞാൻ പറഞ്ഞു… അങ്ങനെ ഒരു പാട്ട് ഞാൻ അന്ന് ചെയ്തതുകൊണ്ട്എന്തെല്ലാം പ്രശ്നങ്ങൾ ആണ് ഉണ്ടായത്..ഇനി എന്തായാലും ആ പാട്ട് എടുക്കണ്ട, ആ പ്രോഗ്രാമിനു വേണ്ടി നിങ്ങൾ പുതിയൊരു പാട്ട് ചെയ്തോളൂ…പക്ഷേ ഞാൻ എഴുതിയ ആ പാട്ട് തന്നെ ടൈറ്റിൽ സോങ്ങ് ആയി വേണമെന്ന് ആ പ്രോഗ്രാം ഡയറക്ടർ നിർബന്ധം പിടിച്ചതുകൊണ്ടാണ് സാബുവിനെ വിളിക്കുന്നതെന്ന് അവർ എന്നെ അറിയിച്ചു.
ഞാൻ പറഞ്ഞു.. എന്റെ പാട്ടിന്റെ പ്രതിഫലം തന്നിട്ട് നിങ്ങൾ അത് എടുത്തു ഉപയോഗിച്ചോളൂ…അത് അവർ സമ്മതിച്ചു… രേവതി രാഗത്തിൽ ഞാൻ ചിട്ടപ്പെടുത്തിയ ആ ടൈറ്റിൽ സോങ്ങിന്റെ വരികൾ ഇങ്ങനെയായിരുന്നു..
പ്രപഞ്ചനാഥനാണ് എന്റെ ദൈവം അവിടുന്ന് മാത്രമാണ് എന്റെ സർവ്വം ആ നല്ല ദൈവത്തിൻ സാക്ഷിയായി സഞ്ചരിച്ചീടുന്ന സാധു ഞാൻ….അക്കാലത്ത് ശാലോം ടെലിവിഷനിൽ ഏറെ ആളുകൾ കണ്ട ഒരു പ്രോഗ്രാമായിരുന്നു സാധുവിന്റെ സഞ്ചാരം.സാധു സാറിനെക്കുറിച്ച് ഞാൻ ചെയ്ത ആ ടൈറ്റിൽ സോങ് ഏറെ ശ്രദ്ധിക്കപ്പെട്ടു,
2017 ലാണ് സാധുസാറിനെ നേരിൽ പരിചയപ്പെടുന്നത്.. അന്ന് ഞാൻ കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ ജോലി ചെയ്യുന്നു.സാറിന്റെ മകൻ ജിജോ സാറും അവിടെ ജോലി ചെയ്യുന്നു..
സ്കൂളിനുവേണ്ടി ഞാൻ രചനയും സംവിധാനവും ചെയ്ത ഈനാശു എന്ന ഷോട്ട് സിനിമയിൽ സാധു സാറിനെ ശ്രദ്ധേയമായ ഒരു വേഷത്തിൽ ഞാൻ അഭിനയിപ്പിച്ചു.അങ്ങനെ ആ ഷോർട് സിനിമ ചെയ്യുമ്പോൾ സാധുസാറിനെ കൂടുതൽ അടുത്തറിയാൻ എനിക്ക്കഴിഞ്ഞു.
ഒരു മഹാനായ മനുഷ്യൻ എന്ന് കുഞ്ഞുന്നാൾ മുതൽ കേട്ടിരിക്കുന്നു.എന്നാൽ ആ മഹാനെ അടുത്തറിഞ്ഞപ്പോൾ നിഷ്കളങ്കമായ ആ സ്നേഹം അനുഭവിച്ചപ്പോൾ,,ഹൃദയത്തിൽ ആനന്ദം നിറയ്ക്കുന്ന ആ വാക്കുകൾ ശ്രവിച്ചപ്പോൾ അതുവരെ കേട്ടറിഞ്ഞിട്ടുള്ള ആ സത്യം ഞാനും അനുഭവിച്ചറിയുകയായിരുന്നു…
കാണപ്പെടുന്ന തന്റെ സഹോദരന്മാരിലൂടെ ദൈവത്തെ ദർശിക്കാൻ കഴിയുന്നത് കൊണ്ട് മാത്രമാണ് നൂറിന്റെ നിറവിലും നിറപുഞ്ചിരിയോടെ ദൈവിക അനുഭവം നിറക്കുന്ന സ്നേഹ വചനങ്ങൾ പങ്കുവെക്കാൻ സാധു സാറിന് ഇന്നും കഴിയുന്നത്..
നൂറാം പിറന്നാൾ ആഘോഷിക്കുന്ന സാധു സാറിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ..…

സാബു ആരക്കുഴ
