
സ്ത്രീയ്ക്ക് മുടി ഒരഴകാണ് …. സ്വന്തം അസ്ഥിത്വത്തിന്റെയും , സ്വയാവബോധത്തിന്റെയും ഒപ്പം ആത്മ സന്തോഷത്തിന്റേയും ഉണർത്തുപാട്ടാണ് പെണ്ണിന് കാർക്കൂന്തൽ ….
സ്വന്തം സന്തോഷം മറ്റുള്ളവർക്കുവേണ്ടി പകുത്തു നൽകുന്ന ജന്മങ്ങൾ …
കാൻസർ മൂലം മുടി കൊഴിഞ്ഞ് സ്വന്തം അസ്ഥിത്വത്തെ കുറിച്ച് വിലപിക്കുന്നവർക്ക് ഒരു സാന്ത്വന കൈയൊപ്പ് ചാർത്തുന്നു എറവ് കപ്പൽ പള്ളിയിലെ മനസ്സുകൊണ്ട് പ്രായവ്യത്യാസമില്ലാത്ത തരുണിമണികൾ … 73 പേർ മുന്നോട്ടു വന്നു…
അഭിനന്ദനങ്ങൾ!
ഒപ്പം അതിനു നേതൃത്വം കൊടുത്ത മാതൃസംഘത്തിനും കപ്പൽ പള്ളി തിരുനാൾ കമ്മിറ്റിയ്ക്കും കൈക്കാരൻമാർക്കും….





2023 ലെ കപ്പൽ തിരുനാളാഘോഷങ്ങൾ ഒരേ സമയം സാമൂഹികവും ആത്മീയവും കരുണാമയമായിരുന്നു… അഭിനന്ദനങ്ങൾ ഇടവക കാർക്കും നല്ലവരായ എറവ് നിവാസികൾക്കും…!!
തിരുനാൾ ദിനം ഇടവകയിലെ LF trust ന്റെ നേതൃത്വത്തിൽ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ ഒരു ദിവസത്തെ മുഴുവൻ ഡയാലിസിസ് ഒപ്പം ഒരു ഉപകാരിയുടെ നേതൃത്വത്തിൽ ഏങ്ങണ്ടിയൂർ M I മിഷൻ ആശുപത്രിയിൽ ഒരു ദിവസത്തെ മുഴുവൻ ഡയാലിസിസ് …
. Kcym നേതൃത്വത്തിൽ പട്ടണത്തിലെ അനാശാലകളിൽ 500 ൽ പരം ആളുകൾക്ക് ഭക്ഷണം .. അമ്മമാരുടെ നേതൃത്വത്തിൽ 365 ൽപരം പാവപ്പെട്ട കുട്ടികൾക്ക് കുഞ്ഞുടുപ്പു സമർപ്പണം …
വീണ്ടും യുവത്വത്തിന്റെ നേതൃത്വത്തിൽ 50 ൽ പരം പേരുടെ രക്തദാനം …
കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ കണ്ണു പരിശോധനയും പ്രമേഹ രോഗ നിർണ്ണയവും….
വിൻസെന്റ് ഡി പോൾ സംഘടനയുടെ നേതൃത്വത്തിൽ 100 പേർക്ക് ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം …
..ഒപ്പം ഇപ്പോഴത്തെ സ്ത്രീജനങ്ങളുടെ കേശദാനവും ..
ഏറെ സന്തോഷം തോന്നുന്നു എറവിലെ കപ്പൽ പള്ളിയിലെ കപ്പിത്താനായിരിക്കാൻ….
ആഘോഷങ്ങൾ സ്വന്തം സന്തോഷത്തിനു വേണ്ടി മാത്രമല്ല മറ്റുള്ളവരുടെ സന്തോഷത്തിനും കൂടിയാണ് എന്ന് എറവ് നിവാസികൾ ഇന്ന് സ്വയം മാതൃകയായി മറ്റുള്ളവരെ പഠിപ്പിക്കുകയാണ്…..
മറ്റുള്ളവർക്ക് സന്തോഷം ജനിപ്പിക്കുന്നതെന്തും ഇരട്ടിമധുരം വിളമ്പുന്ന അനുഭവമാണ് എന്ന് 2023 ലെ കപ്പൽ പള്ളി തിരുനാൾ എന്നെ പഠിപ്പിക്കുന്നു ….
ഒപ്പം ഈ ലോകത്തേയും

Fr.Roy Joseph Vadakkan
Related Posts
- അറസ്റ്റില്‍
- കുറ്റവാളികൾ
- പ്രതി
- പ്രതിഷേധം
- മണിപ്പൂരില്‍
- മുഖ്യമന്ത്രി
- സ്ത്രീ
- സ്ത്രീ സ്വാതന്ത്ര്യം
- സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍
- സ്ത്രീസുരക്ഷ
മണിപ്പൂരില്‍ സ്ത്രീകളെ അപമാനിച്ച സംഭവം: പ്രധാന പ്രതി അറസ്റ്റില്‍; കുറ്റവാളികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
നാല്പത് വയസ്സിലാണ് ശരിക്കും ജീവിതം തുടങ്ങുന്നത് എന്നാണ് എറിക് എറിക്സൺ പറയുന്നത്.
- ഫേസ്ബുക്കിൽ
- വാർത്ത
- സ്ത്രീ വിചാരം
- സ്ത്രീ സ്വാതന്ത്ര്യം
- സ്ത്രീകൾ
- സ്ത്രീധനം
- സ്ത്രീപക്ഷ തീരുമാനം
- സ്ത്രീസുരക്ഷ