
എല്ലാ പ്രായത്തിലും കരയിലെസുന്ദരിമാരായ “ചേടത്തി” മാരുടെ മുൻനിര യിലായിരുന്നു അച്ചാമ്മ ചേടത്തിയുടെ സ്ഥാനം.
മിസ്സസ് അച്ചാമ്മ മത്തായി കിഴക്കേക്കര.
എല്ലാ പ്രായത്തിലും കരയിലെസുന്ദരിമാരായ “ചേടത്തി” മാരുടെ മുൻനിര യിലായിരുന്നു അച്ചാമ്മ ചേടത്തിയുടെ സ്ഥാനം.എല്ലാവരോടും സ്നേഹം.
കരുതൽ. വാത്സല്യം. ഞങ്ങളുടെ അമ്മച്ചിയോട് അച്ചാമ്മ ചേടത്തിക്ക് ഉണ്ടായിരുന്നത് ഒരു തരം ആത്മബന്ധമായിരുന്നു.റോഡിനു നേരെ ഇരുവശവുമായി അവരവരുടെ മുറ്റത്തു നിന്നുകൊണ്ട് ആകാശത്തിന് കീഴിലുള്ള എല്ലാ വിഷയങ്ങളും സംസാരിച്ചിരുന്ന അമ്മച്ചിയെയും അച്ചാമ്മ ചേടത്തിയെയും ഞാൻ ഓർക്കുന്നു.
കരയിലെ ചേടത്തിമാർക്കാർക്കെങ്കിലുംഅസുഖമാണെന്നറിഞ്ഞാൽഅവരെ അന്വേഷിക്കാൻ പോയിരുന്നതും അവർ ഒന്നിച്ചായിരുന്നു. യാത്രകൾരണ്ടുപേർക്കും ഇഷ്ടമായിരുന്നു. രണ്ടുപേരും രാവിലെ മുടങ്ങാതെ വീടിനടുത്തുള്ളമഠം ചാപ്പലിൽ എല്ലാ ദിവസവും കുർബാനക്കുംപോയിരുന്നു. ജീവിതത്തിൽനാൽപ്പതു വയസ്സിൽ വിധവകളാകാൻ വിധി നിയോഗം വന്നവർ.
മക്കളെ ഒറ്റക്ക് വളർത്തി വലുതാക്കാനായിരുന്നു രണ്ടുപേരുടെയും യോഗം. അതവർ നന്നായിനിറവേറ്റുകയും ചെയ്തു.ബന്ധുസ്നേഹവും അയൽസൗഹൃദങ്ങളും രണ്ടു പേരുടെയും സ്വഭാവ സവിശേഷതകളുമായിരുന്നു.മനസ്സിൽ ഒന്നു വച്ചു പുറത്തുമറ്റൊന്ന് പറയുന്ന ശീലവുംഅവർക്കുണ്ടായിരുന്നില്ല.നേർവാക്കും നേർ സ്വഭാവവും.
വീട്ടുജോലി ക്കാരോടും പറമ്പിൽ പണിക്കാരോടുമൊക്കെ ആർദ്രമതികളുമായിരുന്നു അവർ.ആരുമറിയാതെ അവരെസഹായിക്കുന്നതുമായിരുന്നുഅവരുടെ “നയതന്ത്രം”.അവർ തമ്മിലുണ്ടായിരുന്ന പ്രായ വ്യത്യാസം ഒരിക്കലും അവരുടെ ഗാഢ സൗഹൃദത്തിന്റെ തരംഗ ദൈർഘ്യത്തെ അൽപ്പംപോലും കുറച്ചതുമില്ല.
എന്നോടും അനുവിനോടും അച്ചാമ്മ ചേടത്തി എന്നുംപ്രത്യേകമായ ഒരു വാത്സല്യമാണ് നില നിർത്തിയതെന്നും ഞങ്ങൾ ഓർക്കുന്നു. അസുഖങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അച്ചാമ്മ ചേടത്തി എന്നും പ്രസന്നവതിയായിരുന്നു. വിയോഗം തീരെഅപ്രതീക്ഷിതവും.സ്നേഹപ്രണാമം. പ്രാർത്ഥനകളും.ബേബനും അനുവും.

ഡോ .സിറിയക്ക് തോമസ്