
കേരള മദ്യനിരോധന സമിതി ഏർപ്പെടുത്തിയെ പ്രൊഫ എം പി മന്മഥൻ പുരസ്കാരം കെ.കെ.രമ എം എൽ എ യിൽ നിന്നും അഡ്വ ചാർളി പോൾ ഏറ്റുവാങ്ങി
കേരള മദ്യനിരോധന സമിതി ഏർപ്പെടുത്തിയെ പ്രൊഫ എം പി മന്മഥൻ പുരസ്കാരം കെ.കെ.രമ എം എൽ എ യിൽ നിന്നും അഡ്വ ചാർളി പോൾ ഏറ്റുവാങ്ങുന്നു. പ്രൊഫ.ടി.എം രവീന്ദ്രൻ , സ്വാമി തേജസാനന്ദ സരസ്വതി, തായാട്ട് ബാലൻ, അഡ്വ. ഹരീന്ദ്രൻ , പ്രൊഫ. ഒ ജെ ചിന്നമ്മ എന്നിവർ സമീപം . കോഴിക്കോട് ഗാന്ധി ഗൃഹ o
അഡ്വ. ചാർളി പോളിന്പ്രൊഫ.എം.പി. മന്മഥൻ അവാർഡ്മദ്യവിരുദ്ധ പോരാട്ടരംഗത്തെ സമഗ്രസംഭാവനകളുടെ പേരിൽ കെസിബിസി മദ്യവിരുദ്ധസമിതിയുടെ സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ പ്രൊഫ. എം.പി മന്മഥൻ അവാർഡിനർഹനായി.

മെയ് 14 ന് ശനിയാഴ്ച രാവിലെ 9:30 ന് കോഴിക്കോട് ഗാന്ധിഗൃഹത്തിൽ നടക്കുന്ന കേരള മദ്യനിരോധനസമിതിയുടെ 44ാമത് സംസ്ഥാന വാർഷികസമ്മേളനത്തിൽ കെ.കെ രമ എം.എൽ.എ അവാർഡ് സമ്മാനിക്കും. സമ്മേളനം ഡോ.എം.പി അബ്ദുൾ സമ്മദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. കെസിബിസി മദ്യ വിരുദ്ധസമിതിയുടെ സ്ഥാപക സെക്രട്ടറിമാരിൽ ഒരാളായ അഡ്വ ചാർളി പോൾ കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ്.





ഏറ്റവും മികച്ച ലഹരി വിരുദ്ധ പ്രവർത്തകനുള്ള കേരള സർക്കാർ പുരസ്കാരം, കെസിബിസി യുടെ ബിഷപ് മാക്കീൽ അവാർഡ്, ഫാ തോമസ് തൈത്തോട്ടം അവാർഡ്, ലഹരിവിരുദ്ധ സേനാനി അവാർഡ് എന്നിവ നേടിയിട്ടുണ്ട്. കെസിബിസി മദ്യ വിരുദ്ധസമിതി, സിഎൽസി, കെസിഎസ് എൽ എന്നീ സംഘടനകൾ നടത്തിയ 6 മദ്യ വിരുദ്ധ കേരള യാത്രകൾക്ക് നേതൃത്വം നല്കി. 4 പതിറ്റാണ്ടായി മദ്യ വിരുദ്ധ പോരാട്ടരംഗത്ത് സജീവ സാന്നിധ്യമാണ് അഡ്വ. ചാർളി പോൾ . പ്രഭാഷകനും , പരീശീലകനും , ഗ്രന്ഥകർത്താവും കൂടിയാണ് അദ്ദേഹം.
