കാക്കനാടൻ പുരസ്കാരം ജോസ് ടി തോമസിന്

Share News

തിരുവനന്തപുരം: പ്രമുഖ സാംസ്കാരിക സംഘടനയായ മലയാള സാംസ്കാരിക വേദിയുടെ സാഹിത്യ വിഭാഗമായ കാക്കനാടൻ സാഹിത്യ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഞ്ചാമത് കാക്കനാടൻ പുരസ്കാരത്തിന് മുതിർന്ന പത്രപ്രവർത്ത കനും സ്വതന്ത്ര എഡിറ്റോറിയൽ ഗവേഷകനുമായ ജോസ് ടി തോമസ് അർഹനായി .

ഭാവിവിചാരപരമായ സാംസ്കാരിക ചരിത്ര പഠന ഗ്രന്ഥം ” കുരിശും യുദ്ധവും സമാധാനവും ‘ എന്ന കൃതിക്കാണ് പുരസ്കാരം .

എഴുത്തുകാരായ ബാബു കുഴിമറ്റം , ബാലചന്ദ്രൻ വടക്കേടത്ത് , പന്തളം സുധാകരൻ എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര നിർണയം നടത്തിയത് .

25,555 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .

ജൂലൈ 9 ന് കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ചെയർമാൻ അൻസാർ വർണന അറിയിച്ചു .

Share News