ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്.

Share News

ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം നിരവധി നൂതനമായ ആശയങ്ങൾ മാലിന്യസംസ്ക്കരണ രംഗത്ത് നഗരസഭ അവതരിപ്പിച്ചിട്ടുണ്ട്. ഹീൽ പദ്ധതിയുടെ ഭാഗമായി കൊണ്ട് വന്നതാണ് പ്ലാസ്റ്റിക് കളക്ഷൻ ബൂത്തുകൾ. ആദ്യത്തെ ബൂത്ത്‌ സുഭാഷ് ചന്ദ്ര ബോസ് പാർക്കിന് മുൻപിൽ, ഞാനാണ് ഉദ്ഘാടനം ചെയ്തത്.

5 സ്ഥലത്ത് നഗരസഭ ഇത്തരം ബോട്ടിൽ കളക്ഷൻ ബൂത്തുകൾ സ്ഥാപിച്ചു. ശുചിത്വമിഷനാണ് ഈ ആശയം നമുക്ക് തയ്യാറാക്കി നൽകിയത്. മേനകയിൽ എഡ്രാക്കിന്റെ നേതൃത്വത്തിൽ ഒരെണ്ണം സ്ഥാപിച്ചു.ഗ്രീൻ കൊച്ചിൻ മിഷൻ, ലയൺസ് ക്ലബ്, എസ് ജി എഫ് , ട്രോപ്പിക്കാന ലോജിസ്റ്റിക്സ്, ഐ എം എ,അഭിഭാഷക സംഘടനകൾ, അഭിഭാഷക പരിഷത് ,സ്വകാര്യ സ്ഥാപനങ്ങൾ ഇവരെല്ലാം ബോട്ടിൽ ബൂത്ത്‌ സ്ഥാപിക്കുന്നതിൽ പങ്കാളികളായി. ഒരു നഗരം പൂർണമായി സഹകരിച്ചപ്പോൾ, പൊതുജനങ്ങൾ കൂടുതൽ ആയി വരുന്ന ഇടങ്ങളിൽ എല്ലാം ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ട്. 13 എണ്ണം ഇനിയും സ്ഥാപിക്കും. അതോടെ 27 ബോട്ടിൽ ബൂത്തുകൾ നഗരത്തിൽ സ്ഥാപിക്കാൻ സാധിക്കും. എല്ലാവരോടും നന്ദി പ്രത്യേകിച്ചും ഗ്രീൻ കൊച്ചിൻ മിഷന്

നടൻ ജയസൂര്യ, എന്നെ നേരിട്ട് വിളിക്കുകയും,ഈ മാതൃക മനോഹരമായിട്ടുണ്ട് എന്ന് അറിയിക്കുകയും ചെയ്‌തു. അത് അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്യുകയും ചെയ്തിരുന്നു.എല്ലാവരുടെയും സഹകരണം ഉണ്ടെങ്കിൽ നഗരത്തിന്റെ മുഖം മാറുക തന്നെ ചെയ്യും.

Adv M Anilkumar

Kochi Mayor

Kochi Municipal Corporation

Share News