
നാടു വിടുന്ന നമ്മുടെ യുവതലമുറ|നമ്മുടെ നാട്ടിൽ വരുന്ന ഭാവിയിൽ കടുത്ത ബൗദ്ധിക വരൾച്ച ( Brain drain) ഉണ്ടാക്കും എന്നത് നടക്കാൻ പോകുന്ന മറ്റൊരു വാസ്തവം.!
നാടു വിടുന്ന നമ്മുടെ യുവതലമുറ
പ്ലസ് ടു / ഡിഗ്രി കഴിഞ്ഞാൽ നമ്മുടെ കുട്ടികൾ ഒന്നടങ്കം UK, Canada, Germany, Newzealand, US, UAE, ഇങ്ങനെ പല രാജ്യങ്ങളിലേക്ക് കുടിയേറുകയാണ് ഇപ്പോൾ. പല വീടുകളിലും ഇപ്പോൾ അച്ഛനമ്മമാർ മാത്രം ആയിക്കഴിഞ്ഞു.!

നമ്മുടെ നാട് കുട്ടികൾക്ക് തീരെ താല്പര്യമില്ലാതാകുന്നുവെങ്കിൽ അതിനു വ്യക്തമായ കാരണങ്ങൾ പലതുണ്ട്.
കുട്ടികൾ തന്നെ പറഞ്ഞ ചില കാരണങ്ങൾ ചുവടെ ചുരുക്കത്തിൽ!
1. ഒരു വിധത്തിലുള്ള ജീവിത സൗകര്യങ്ങളും, നിയമപരമായ സുരക്ഷയും ഇവിടെ കുട്ടികൾ കാണുന്നില്ല.
2. പഠന ശേഷം ഒരു ജോലി കിട്ടുക എന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയിരിക്കുന്നു.കോഴ കൊടുക്കാതെ സർക്കാർ ജോലി പോലും കിട്ടാൻ സാധ്യത വളരെ കുറവ് എന്ന് അവർ വിശ്വസിക്കുന്നു.
3. ദിനം പ്രതി കേൾക്കുന്ന കൊലപാതക വാർത്തകൾ, അക്രമങ്ങൾ, പോലീസിനെ പോലും ആക്രമിക്കാം എന്ന അവസ്ഥ. ലഹരി മരുന്നും മദ്യവും പതിവാക്കിയ ഒരു കൂട്ടം ആളുകൾ നടത്തുന്ന അഴിഞ്ഞാട്ടം ഇതെല്ലാം അവരെ അരക്ഷിതരാക്കുന്നു.
4. മൂക്കു പൊത്താതെ കയറാൻ പറ്റിയ ഒരു പബ്ലിക് ടോയ്ലറ്റ് പോലും നമ്മുടെ നാട് പുതു തലമുറയ്ക്ക് നൽകുന്നില്ല. നമ്മുടെ ബസ് സ്റ്റാൻഡുകൾ പോലെ ഇത്രയും വൃത്തിഹീനമായ ഇടങ്ങൾ ലോകത്ത് മറ്റെവിടെ എങ്കിലും കാണാൻ ബുദ്ധിമുട്ട്.
5. അനാവശ്യമായ അടിച്ചേല്പിക്കലുകൾ ആണ് നിയമം നടപ്പാക്കൽ എന്നു വിശ്വസിക്കുന്ന പോലീസ് -മോട്ടോർ വാഹന വകുപ്പുകൾ. അഴിമതിയും കൈക്കൂലിയും ഇല്ലാതെ ഒരു കാര്യവും നടക്കാത്ത സർക്കാർ ഓഫീസുകൾ.
6 യുവ തലമുറക്കെതിരെ നടക്കുന്ന നിരന്തരമായ ആക്രമണങ്ങൾ, അധിക്ഷേപങ്ങൾ. സുരക്ഷ എന്നത് വട്ടപൂജ്യം. പട്ടാപ്പകൽ പോലും പെൺകുട്ടികൾ കയ്യേറ്റം ചെയ്യപ്പെടുന്നു
.7. റോഡ് ടാക്സ് എന്ന പേരിൽ കോടികൾ പിരിച്ചെടുത്തിട്ടും കുണ്ടും കുഴിയും മാത്രം നിറഞ്ഞ റോഡുകൾ.
8. ഡ്രൈവിംഗ് സ്കൂളുകാർ സെറ്റ് ചെയ്ത് വെച്ച വാഹനം ഉരുട്ടി കാണിച്ചാൽ ലൈസൻസ് കിട്ടുന്ന നമ്മുടെ മണ്ടൻ സിസ്റ്റം!
9. Insurance എന്ന പേരിൽ ആയിരക്കണക്കിന് കോടി രൂപ ജനങ്ങളിൽ നിന്നും വാങ്ങിയിട്ടും വാഹനാപകട claim വരുമ്പോൾ കൈമലർത്തുന്ന കമ്പനികൾ..
10. ഓഫീസുകളിൽ ധാർഷ്യത്തോടെ മാത്രം പെരുമാറുന്ന, തനിക്ക് ശേഷം പ്രളയം എന്ന് കരുതുന്ന,ഇതിന്റെ അപ്പുറം ഒരു ലോകം ഇല്ലന്നു കരുതുന്ന പൊട്ടകിണറ്റിലെ തവളകളെ പോലെ പെരുമാറുന്ന ഉദ്യോഗസ്ഥർ.
11. ഭരിക്കുന്ന രാഷ്ട്രീയ പട്ടികളുടെ സ്തുതിപാഠകരാകുന്നവർക്ക് എല്ലാ രംഗത്തും മികച്ച പരിഗണന… ഇതൊന്നും ഇല്ലാത്തവർക്ക് തീർത്തും അവഗണന.
12. ജാതിയും മതവും കോർത്തിണക്കി നടത്തുന്ന വിദ്വേഷക പ്രചാരണങ്ങളും തമ്മിൽ തല്ലും.
ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരാത്ത പരിദേവനങ്ങൾ ഒരുപാട്,അവർക്ക്!!
ഇവയേക്കാൾ എന്തുകൊണ്ടും മികച്ച ഒരു life വിദേശ രാജ്യങ്ങൾ അവർക്ക് വാഗ്ദാനം ചെയ്യുന്നു.

മികച്ച ജോലി, സ്വന്തം കഴിവിന് കിട്ടുന്ന respect, ആരോഗ്യകരമായ ജീവിത സാഹചര്യം, മികച്ച insurance coverage, ജനങ്ങൾ പാലിക്കുന്ന നല്ല നിയമങ്ങൾ, കൊള്ളപ്പലിശ ഇല്ലാത്ത ലോൺ സൗകര്യം…. ഇങ്ങനെ നിരവധി ആനുകൂല്യങ്ങൾ..!
യുവാക്കൾ നാടു വിടുകയാണ്.

ഇത് നമ്മുടെ നാട്ടിൽ വരുന്ന ഭാവിയിൽ കടുത്ത ബൗദ്ധിക വരൾച്ച ( Brain drain) ഉണ്ടാക്കും എന്നത് നടക്കാൻ പോകുന്ന മറ്റൊരു വാസ്തവം.!
ഒരു പത്തു വർഷം കഴിഞ്ഞാൽ കേരളത്തിൽ ചെറുപ്പക്കാർ ആരെങ്കിലും ബാക്കി കാണുമോ എന്നത് സംശയിക്കേണ്ടി വരുന്നു. PR കിട്ടി ജോലി സുരക്ഷ ആകുന്നതോടെ കുടുംബത്തെ മുഴുവനായും വിദേശത്തേക്ക് കൊണ്ടുപോകുവാനും അവർക്ക് സാധിക്കുന്നു.

ഇപ്പോൾ തന്നെ അടഞ്ഞു കിടക്കുന്ന വീടുകൾ ആയിരക്കണക്കിന് കാണാം നാട്ടിൽ.
വീടുകളുടെ ഒരു ശവപ്പറമ്പാകുമോ കേരളം വൈകാതെ? നമ്മുടെ യുവാക്കളെ നമുക്ക് ആവശ്യമില്ലേ?
അവരെ ഇങ്ങനെ നാടുകടത്തണോ???
ഇതിന് ഭരണകൂടം മറുപടി പറയേണ്ടതല്ലേ

Vinson Kurian
