സ്ത്രീവിരുദ്ധ പരാമർശം- ക്രിമിനൽ കേസാകുന്നതെപ്പോൾ ?

Share News

സ്ത്രീവിരുദ്ധ പരാമർശം- ക്രിമിനൽ കേസാകുന്നതെപ്പോൾ ?

മുൻ എംപി ജോയ്സ് ജോർജ് ഇടുക്കി ജില്ലയിലെ ഇരട്ടയാറിൽ നടത്തിയ പരാമർശം വിവാദമായപ്പോൾ മുഖ്യമന്ത്രി പോലും തള്ളിപ്പറഞ്ഞത് വാർത്തയായി. “പെൺകുട്ടികൾ രാഹുൽഗാന്ധിയുടെ മുന്നിൽ വളഞ്ഞും കുനിഞ്ഞും നിൽക്കരുത്. അയാൾ വിവാഹം കഴിച്ചിട്ടില്ല എന്നും പരിഹാസം.” ജോയ്സ് ജോർജ് ഇങ്ങനെ പറഞ്ഞു എന്നതാണ് വാർത്തകളിൽ കണ്ടത്.(29.3.2021).

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യം

മേൽപ്പറഞ്ഞ പരാമർശം സ്ത്രീവിരുദ്ധമാണ് എന്നതിൽ തർക്കമില്ല. ഇങ്ങനെ പറയുന്നത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 354 A(1)(iv), 509 എന്നിവ പ്രകാരവും കേരള പോലീസ് നിയമത്തിലെ വകുപ്പ് 119(a) പ്രകാരവും ക്രിമിനൽ കുറ്റമാണ്. സ്ത്രീകൾക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുന്നത് sexual harassment എന്നതിൻറെ പരിധിയിൽ വരും. സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ഉള്ള വാക്കുകൾ ഉപയോഗിക്കുന്നതും കുറ്റകരമാണ്. പൊതുസ്ഥലത്ത് സ്ത്രീയുടെ മാന്യതയെ ഇടിച്ചു താഴ്ത്തുന്ന രീതിയിലുള്ള ഏതു പ്രവർത്തിയും കേരള പോലീസ് നിയമ പ്രകാരവും കുറ്റകരമാണ്. ഇവയൊക്കെ, കോടതി ഉത്തരവുകൾ ഒന്നുമില്ലാതെ തന്നെ പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന തരത്തിലുള്ള (കൊഗ്നൈസബിൾ) കുറ്റകൃത്യങ്ങളാണ്.

Sherry J Thomas

Share News