ഹൈദരലി ശിഹാബ് തങ്ങൾ മതേതരത്വത്തിന്റെ സ്നേഹ സാന്നിധ്യം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: മതേതര കേരളത്തിലെ സ്നേഹ സാന്നിധ്യമായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് സീറോമലബാർ സഭയുടെ അധ്യക്ഷനും കെസിബിസി പ്രസിഡണ്ടുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി. മുൻഗാമികളുടെ പാതയിൽ തന്നെ കേരളത്തിലെ പൊതുസമൂഹവുമായി എന്നും ഹൃദ്യമായ ബന്ധം പുലർത്താൻ ഹൈദരലി ശിഹാബ് തങ്ങൾ ശ്രദ്ധിച്ചിരുന്നു. ഇന്ത്യൻ നാഷണൽ മുസ്ലീംലീഗിന്റെ സംസ്ഥാന നേതൃ സ്ഥാനവും കേരളത്തിലെ ഏറ്റവും കൂടുതൽ മഹല്ലുകളുടെ ഖാസി സ്ഥാനവും വഹിച്ചിരുന്നപ്പോഴും ജീവിത ലാളിത്യത്തിൽ അദ്ദേഹം കേരളിയർക്ക് മുഴുവനും മാതൃകയായിരുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹവുമായി എന്നും […]
Read Moreപാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. ദീര്‍ഘനാളായിഅര്‍ബുദ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സിയിലായിരുന്നു രണ്ടാഴ്ചയായി അങ്കമാലി എൽഎഫ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മുസ്ലിംലീഗ് നേതാക്കളും എംഎൽഎമാരും ആശുപത്രിയിൽ എത്തി. പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ് ഹൈദരലി. മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.സമസ്തയുടെ ഉപാധ്യക്ഷനാണ്. 18 വർഷത്തോളം മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങൾ, മുഹമ്മദലി […]
Read Moreഅതിതീവ്ര ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ചമുതല്‍ എട്ട് വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. നിലവില്‍ അതിതീവ്ര ന്യുനമര്‍ദ്ദം ശ്രീലങ്കയ്ക്ക് 310 കിലോമീറ്റര്‍ വടക്ക് കിഴക്കായും നാഗപട്ടണത്തിന് 300 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായും പുതുച്ചേരിയില്‍ നിന്ന് 320 കിലോമീറ്റര്‍ കിഴക്ക് – തെക്ക് കിഴക്കായും ചെന്നൈയില്‍ നിന്ന് 390 കിലോമീറ്റര്‍ തെക്ക് – […]
Read Moreയുക്രൈനില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
മോസ്‌കോ: യുക്രൈനില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. യുദ്ധം ആരംഭിച്ച് പത്താംദിവസമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടിയാണ് താല്‍ക്കാലിക വെടിനിര്‍ത്തല്‍. കുടുങ്ങിക്കിടക്കുന്നവരെ ഒഴിപ്പിക്കും. ഏറ്റുമുട്ടല്‍ രൂക്ഷമായ മരിയൂപോള്‍, വോള്‍നോവാക്ക എന്നിവടങ്ങളിലാണ് അടിയന്തര വെടിനിര്‍ത്തലുണ്ടായത്. ലോകരാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം. ഇന്ത്യന്‍ സമയം 12.30 ന് വെടിനിര്‍ത്തല്‍ നിലവില്‍ വന്നു. കുടുങ്ങിക്കിടക്കുന്ന സിവിലിയന്മാരെ ഒഴിപ്പിക്കുന്നതിന് മനുഷ്യ ഇടനാഴി ഒരുക്കും.
Read Moreനേത്രദാന ചലഞ്ചുമായി സഹൃദയ വനിതാദിനാചരണം നാളെ (06/03/2022)
എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഹൃദയ സ്വയം സഹായസംഘങ്ങളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്നേഹനയനം നേത്രദാന പദ്ധതിക്ക് വനിതാദിനാഘോഷത്തിൽ തുടക്കമാകും. അങ്കമാലി എൽ. എഫ്. ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലേക്ക് സഹൃദയ സ്വയം സഹായ സംഘാംഗങ്ങളായ എഴുപതിനായിരത്തിൽപരം കുടുംബങ്ങൾ ആദ്യഘട്ടത്തിൽ നേത്രദാനസമ്മതപത്രം നൽകും. നേത്രദാനത്തെക്കുറിച്ച് സമൂഹത്തിൽ ബോധവത്കരണം നൽകി പരമാവധി പേരെ പങ്കാളികളാക്കുകയും മരണാനന്തരം നേത്രപടലം സ്വീകരിച്ച് അന്ധത മൂലം ദുരിതപ്പെടുന്നവർക്ക് വെളിച്ചം പകരുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ […]
Read Moreകുടുംബതകർച്ചയിലൂടെ ആത്മഹത്യയിലേയ്ക്ക് തിരിയുന്നവർ വർദ്ധിക്കുന്നു.|5 വർഷത്തിനിടെ രാജ്യത്ത് ജീവനൊടുക്കിയവർ 36000.
കുടുംബതകർച്ചയിലൂടെ ആത്മഹത്യയിലേയ്ക്ക് തിരിയുന്നവർ വർദ്ധിക്കുന്നു. ഡൽഹി. വിവാഹ ജീവിതത്തിലെ താ ളപിഴകളിൽ മനം നീറി ആത്മഹത്യയുടെ വഴിതിരഞ്ഞെടുക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി പഠനറിപ്പോർട്ട്. കുടുംബപ്രശ്നങ്ങളുടെ പേരിൽ രാജ്യത്ത് കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ 36000-ലധികം പേരെന്നാണ് പഠനത്തിൽ വ്യക്തമാകുന്നത്. നാഷണൽ ക്രൈം റെകാർഡ്‌സ് ബ്യുറോ (എൻ. സി ആർ. ബി )യുടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് സൂയ് സയ്ഡ്സ് ഇൻ ഇന്ത്യ എന്ന പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരം.2016മുതൽ 2020-വരെ 36872 പേരാണ് വിവാഹജീവിതത്തിലെ പ്രശ്നത്താൽ ആത്മഹത്യ ചെയ്തത്. വിവാഹ […]
Read More