പ്ളസ് ടു, വി.എച്ച്.എസ്.സി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. നിരവധി പ്രയാസങ്ങളെ നേരിടേണ്ടി വന്നെങ്കിലും മികവുറ്റ നേട്ടമാണ് കുട്ടികൾ കരസ്ഥമാക്കിയിരിക്കുന്നത്.- മുഖ്യമന്ത്രി
പ്ളസ് ടു, വി.എച്ച്.എസ്.സി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. നിരവധി പ്രയാസങ്ങളെ നേരിടേണ്ടി വന്നെങ്കിലും മികവുറ്റ നേട്ടമാണ് കുട്ടികൾ കരസ്ഥമാക്കിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടിയ എല്ലാവരേയും അഭിനന്ദിക്കുന്നു. യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ വരാനിരിക്കുന്ന പരീക്ഷകൾക്കായി മികച്ച രീതിയിൽ തയ്യാറെടുക്കുകയും, ആത്മവിശ്വാസത്തോടെ ആ വെല്ലുവിളി മറികടക്കുകയും വേണം. കോവിഡ്-19 ഉയർത്തിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന ബുദ്ധിമുട്ടുകളെയൊക്കെ തരണം ചെയ്തുകൊണ്ട് വിജയകരമായി പരീക്ഷകൾ നടത്താൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ .
Read Moreസൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം.
തിരുവനന്തപുരം: കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിനായാണ് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചത്. കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. അതിനാലാണ് ഇവര്‍ക്കായി റിവേഴ്‌സ് […]
Read Moreകിഴക്കമ്പലം ട്വൻ്റി 20യുടെ സഹായഹസ്തവും കരുതലും കുന്നത്തുനാട് പഞ്ചായത്തിലും തുടങ്ങിയതിന് നന്ദി പറയുന്നു.
കൊറോണ പടരുന്ന സാഹചര്യത്തിൽ ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള ഹോമിയോ മരുന്ന്, സാനിറ്റെയ്സർ, സ്ത്രീകൾക്കും, പുരുഷന്മാർക്കുമുള്ള മാസ്ക്ക് തുടങ്ങിയവ വീട്ടിൽ എത്തിച്ചു തന്നതിന് കിഴക്കമ്പലം ട്വൻ്റി 20 യോട് നന്ദി പറയുന്നതോടൊപ്പം സർവ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.!!
Read More18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി.
#കേരള_കത്തോലിക്കാ_സഭയ്ക്ക്__അഭിമാനമായി_CMC_സന്യാസ_സമൂഹം.. സിഎംസി സന്യാസസമൂഹം തൃശൂർ നിർമ്മലാ പ്രൊവിൻസ് 18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി. ഭൂമി കൈമാറ്റത്തിന്റെ ഉത്ഘാടനം തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.
Read Moreഇരുപതിനായിരം കർഷകർക്കായി തലശേരി അതിരൂരത സഹായ പദ്ധതി നടപ്പാക്കുന്നു .
തലശേരി: കർഷകർക്ക് നാമമാത്ര പലിശക്ക് പണം ലഭ്യമാക്കു ന്നതിനായി തലശേരി അതിരുപത രംഗത്ത്. കോവിഡ് കാലത്ത് കർഷകരും സാധാരണക്കാരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. തലശേരി അതിരൂപതയും, കേരള ഗ്രാമീൺ സംയുക്തമായാണ് കാർഷിക വായ്പാ പദ്ധതി തുടങ്ങുന്നതു്. കണ്ണൂർ, കാസർകോഡ് ജില്ലകളിലെ ഇരുപതിനാ യിരത്തിലേറെ വരുന്ന കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്വന്തം പേരിൽ ഭൂമിയുള്ളവർക്ക് കാർഷിക ജോലിക്കും, കന്നുകാലി വളർത്തലിനുമായി നാലു ശതമാനം പലിശ നിരക്കിൽ പണം കിട്ടുന്നതാണി പദ്ധതി. കൈവശ ഭുമി […]
Read Moreപ്രളായനന്തര നവകേരള സൃഷ്ടിക്കായി സംസ്ഥാന സർക്കാരിൻ്റെ കെയർ കേരള പദ്ധതിയിലെ ഏറ്റവും പ്രാധനപ്പെട്ട പദ്ധതിയാണ് സഹകരണ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന കെയർ ഹോം
ഈ പദ്ധതി പ്രകാരം സംസ്ഥാനത്ത് 2000 വീടുകൾ പണി പൂർത്തികരിച്ച് ഗുണഭോക്താക്കൾക്ക് കൈമാറി കഴിഞ്ഞു .പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ഭാഗമായി ഭൂരഹിത -ഭവനരഹിതർക്കായി സഹകരണ വകുപ്പ് 14 ജില്ലകളിലും ഫ്ളാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ച് നൽക്കുന്നതിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായി വിജയൻ വീഡീയോ കോൺഫറൻസിലൂടെ നിർവഹിക്കും. തൃശ്ശൂർ ജില്ലയിൽപഴയന്നൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി മുഖേന ലൈഫ് പദ്ധതിക്കായി വാങ്ങി നൽകിയ കുന്നംപളളിയിലെ 1 എക്കർ 6 സെൻ്റ് സ്ഥലത്താണ് ഫ്ലാറ്റുകൾ നിർമ്മിക്കുന്നത്.
Read Moreമലയാളത്തിലെ മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിലെ തന്നെ കുലപതികളിലൊരാളാണ് എം.ടി വാസുദേവൻ നായർ. -മുഖ്യമന്ത്രി
പതിറ്റാണ്ടുകൾ നീണ്ട അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതത്തെ മാറ്റി നിർത്തിക്കൊണ്ട് കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തെപ്പറ്റി സംസാരിക്കാൻ നമുക്ക് സാധിക്കില്ല. സാഹിത്യകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയ്ക്കും ചലച്ചിത്രകാരൻ എന്ന നിലയിലും അനുപമായ സംഭാവനകൾ ആണ് അദ്ദേഹത്തിൻ്റേതായുള്ളത്. തൻ്റെ കൃതികളിലൂടെ സമൂഹത്തിൻ്റെ യാഥാസ്ഥിതിക മൂല്യങ്ങളേയും സംഹിതകളേയും നിശിതമായ വിമർശനങ്ങൾക്ക് വിധേയമാക്കിയ എം.ടി, എക്കാലത്തും പുരോഗമന നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തിയാണ്. ജനാധിപത്യത്തിൻ്റേയും മതേതരമൂല്യങ്ങളുടേയും വക്താവായ അദ്ദേഹം, വർഗീയശക്തികൾക്കെതിരെ അടിപതറാതെ നിലയുറപ്പിച്ച മനുഷ്യസ്നേഹി കൂടിയാണ്. എം.ടിയുടെ സാന്നിദ്ധ്യം പുരോഗമന സാംസ്കാരിക പ്രവർത്തനങ്ങൾക്ക് […]
Read Moreഹാഗിയ സോഫിയ കത്തീഡ്രല്‍: ദുഃഖമറിയിച്ച് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍
കാക്കനാട്: ഐക്യത്തിന്‍റെയും മതസൗഹാര്‍ദ്ദത്തിന്‍റെയും അടയാളവും ക്രൈസ്തവരുടെ പവിത്രമായ ആരാധനാലയവുമായിരുന്ന ഹാഗിയ സോഫിയ കത്തീഡ്രല്‍ ഒരു മോസ്ക് ആക്കി മാറ്റാനുള്ള തുര്‍ക്കി പ്രസിഡണ്ടിന്‍റെ തീരുമാനത്തില്‍ കേരള ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ അതീവ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി. ആറാം നൂറ്റാണ്ടില്‍ ബൈസന്‍റൈന്‍ സാമ്രാജ്യത്തിന്‍റെ പ്രതാപകാലത്ത് പണിതുയര്‍ത്തിയ ഹാഗിയ സോഫിയ ക്രൈസ്തവ ലോകത്തിന്‍റെ വിശുദ്ധമായ പാരമ്പര്യത്തിന്‍റെ പ്രതീകവും അനേകം നൂറ്റാണ്ടുകളില്‍ ക്രൈസ്തവവിശ്വാസികളുടെ ഒരു പ്രധാന തീര്‍ത്ഥാടന കേന്ദ്രവുമായിരുന്നു. പിന്നീട് യുനെസ്കോ ഇതിനെ ഒരു ലോക പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തില്‍ […]
Read More