ജിമ്മന്മാർ തടിസംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെങ്കിലും, മടിയന്മാരാണെന്ന സമൂഹത്തിലെ പൊതുധാരണയെ മാറ്റിയിരിക്കുകയാണ് ചാമ്പ്യൻ സോണിക്.

Share News

കൊറോണ കെടുത്തിയ ജീവിതമാർഗ്ഗത്തിനു മുന്നിൽ തലകുനിക്കാതെ ജീവിക്കാനായി പെരുവഴിയിൽ മത്സ്യക്കച്ചവടവുമായി ജിം ട്രെയ്നർ സോണിക്. ലോക്ഡൗൺ മൂലം അടച്ചിടേണ്ടിവന്ന പൊന്നുരുന്നിയിലെ kult fitness ലെ ട്രെയ്നർ മാത്രമല്ല സ്ഥാപനത്തിൻ്റെ പാർട്ണർ കൂടിയായിരുന്നൂ സോണിക്.നമ്മുടെ KSC മെമ്പറും 2002ലെ Mr Indiaയും Mr.Kerala champion നും. All Kerala best posing അവാർഡ് വിന്നറും ആയിരുന്നൂ സോണിക്.തൻ്റെ പ്രൊഫഷനായി തിരഞ്ഞെടുത്തത് ഫിറ്റ്നസ് ട്രെയിനിങ്ങ് ആണെങ്കിലും ഇപ്പോൾ ലോക്ഡൗണിൽ അടച്ചിടേണ്ടിവന്നൂ. കൊറോണ എന്ന മഹാമാരിയുണ്ടാക്കിയ വറുതിയുടെ മുന്നിൽ തലകുനിക്കാൻ തയ്യാറാകാതെ […]

Share News
Read More

ജമ്മുവിൽ ഏറ്റുമുട്ടൽ:സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു

Share News

കാശ്മീര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു.ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷ സേനയും പൊലീസും മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാണ്ടറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കുല്‍ചോഹര്‍ മേഖലയില്‍ ഭീകരര്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്. ജമ്മുകാശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഭീകരരില്‍ നിന്ന് ഒരു എകെ-47 അടക്കം മൂന്ന് തോക്കുകള്‍ കണ്ടെടുത്തിരുന്നു.

Share News
Read More

ആരെങ്കിലും ഓടിക്കയറിവന്നാല്‍ മുന്നണിയില്‍ കയറ്റാനാവില്ല:കാനം

Share News

തിരുവനന്തപുരം: കൃത്യമായ നയങ്ങളുടെയും പരിപാടിയുടെയും അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് എല്‍ഡിഎഫ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അതുകൊണ്ടുതന്നെ ആരെങ്കിലും ഓടിക്കയറിവന്നാല്‍ മുന്നണിയില്‍ കയറ്റാനാവില്ലെന്ന്, കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷത്തെ എല്‍ഡിഎഫില്‍ എടുക്കുമോയെന്ന ചോദ്യത്തിനു പ്രതികരണമായി കാനം പറഞ്ഞു. ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാനില്ലെന്നും മുന്നണിയിലെടുക്കുന്ന കാര്യം ആലോചനയിലില്ലെന്നും കാനം രാജേന്ദ്രന്‍ ആവർത്തിച്ചു. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വ്യത്യാസമുണ്ട്. കൃത്യമായ നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ഈ മുന്നണിക്ക് ഒരു ഇടതുപക്ഷ സ്വഭാവമുണ്ട്- […]

Share News
Read More

ജോസ് വിഭാഗവുമായി ഇനിയും ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകും: ഉമ്മന്‍ചാണ്ടി

Share News

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യു ഡി എഫില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാല് മാസം നടത്തിയ അനുനയ ശ്രമങ്ങള്‍ ഒരു നിലക്കും വിജയിക്കാത്ത സാഹചര്യത്തിലാണ് ആഗ്രഹിച്ചിട്ടെല്ലങ്കിലും ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു ഡി എഫിന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്തയപ്പോഴാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മാണി സാറിന്റെ സംഭാവനകള്‍ താന്‍ ഒരിക്കലും വിസ്മരിക്കില്ല. യു ഡി […]

Share News
Read More

ആപ്പിളും ഗൂ​ഗി​ളും ടി​ക് ടോ​ക് നീ​ക്കി

Share News

ന്യൂഡൽഹി: കേന്ദ്രസർക്കാർ 59 ചൈനീസ്​ ആപ്പുകൾ നിരോധിച്ച തീരുമാനം പ്രഖ്യാപിച്ചതിന്​ പിന്നാലെ ഗൂഗിൾ പ്ലേ സ്​റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്​ ​സ്​റ്റോറിൽ നിന്നും ടിക്​ ടോകിനെ നീക്കി. തിങ്കളാഴ്​ച രാത്രി വരെ ഇരു സ്​റ്റോറുകളിൽ ആപ്പ്​ ലഭ്യമായിരുന്നുവെങ്കിലും ചൊവ്വാഴ്​ച രാവിലെയോടെ നീക്കുകയായിരുന്നു. നിലവിൽ ടിക്​ ടോക്​ ഡൗൺലോഡ്​ ചെയ്​തവർക്ക്​ ആപ്പ്​ ഉപയോഗിക്കാൻ കഴിയുമെന്നാണ്​ സൂചന. എന്നാൽ ഒൗദ്യോഗികമായി ടിക്​ ടോക്​ നിരോധനം നില നിൽക്കും. ടിക്​​ ടോക്​ പുതുതായി ആർക്കും ഡൗൺലോഡ്​ ചെയ്യാൻ സാധിക്കില്ല. അതേസമയം, കേന്ദ്രസർക്കാർ […]

Share News
Read More

എസ്. എസ്.എൽ. സി പരീക്ഷ ഫലം ഇന്ന്

Share News

തിരുവനന്തപുരം:2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. www.prd.kerala.gov.in,result.kerala.gov.in,examresults.kerala.gov.in,http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in,http://results.kerala.nic.in, www.sietkerala.gov.inഎന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും. എസ്.എസ്.എൽ.സി(എച്ച്.ഐ)റിസൾട്ട് http://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട് http://thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി റിസൾട്ട് http://ahslcexam.kerala.gov.in ലും ലഭിക്കും. ഇതിനുപുറമേ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പി.ആർ.ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്‌ടേഴ്‌സിന്റെ സഫലം […]

Share News
Read More

വിശാഖപട്ടണത്ത് വിഷവാതക ചോർച്ച:രണ്ട് പേർ മരിച്ചു

Share News

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ വി​ശാ​ഖ​പ​ട്ട​ണ​ത്ത് ഫാ​ർ​മാ പ്ലാ​ന്‍റി​ലു​ണ്ടാ​യ വാ​ത​ക​ച്ചോ​ർ​ച്ച​യി​ൽ ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. നാ​ലു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ൽ ഒ​രാ​ളു​ടെ നി​ല​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സൈ​നോ​ർ ലൈ​ഫ് സ​യ​ൻ​സ​സ് എ​ന്ന ഫാ​ർ​മ ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് വാ​ത​ക ചോ​ർ​ച്ച​യു​ണ്ടാ​യ​ത്. ബെ​ൻ​സി​മി​ഡാ​സോ​ൾ വാ​ത​ക​മാ​ണ് ഫാ​ക്ട​റി​യി​ൽ​നി​ന്ന് ചോ​ർ​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. വാ​ത​കം മ​റ്റൊ​രി​ട​ത്തേ​ക്കും പ​ട​ർ​ന്നി​ട്ടി​ല്ലെ​ന്നും വ​ർ​വാ​ഡ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഉ​ദ​യ് കു​മാ​ർ പ​റ​ഞ്ഞു. മേ​യ് ഏ​ഴി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തെ എ​ല്‍​ജി പോ​ളി​മേ​ഴ്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ലു​ണ്ടാ​യ […]

Share News
Read More

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. നെട്ടയത്ത് കഴിഞ്ഞദിവസം മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെട്ടയം സ്വദേശി 76 കാരനായ തങ്കപ്പനാണ് മരിച്ചത്.ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 24 ആയി ജൂണ്‍ 27ന് മുംബൈയില്‍ നിന്നെത്തിയ ഇയാള്‍ 28നാണ് മരിച്ചത്. മുംബൈയില്‍ നിന്ന് വിമാനമാര്‍ഗമാണ് തിരുവനന്തപുരത്തെത്തിയത്. പ്രമേഹത്തിന് പുറമെ വാര്‍ധക്യസഹജമായ അസുഖങ്ങളുമുണ്ടായിരുന്നു. ഇദ്ദേഹം നാട്ടിലെത്തിയപ്പോൾ തന്നെ അവശനിലയിലായിരുന്നു. ആദ്യം ജനറല്‍ ആശുപത്രിയിലാണ് ചികിത്സതേടിയത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്‍റെ കോവിഡ് പരിശോധനാ […]

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു

Share News

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,522 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 5,66,840 ഉയര്‍ന്നു. നിലവില്‍ 2,15125 രോഗികളാണ് രാജ്യത്തുള്ളത്. അതേ സമയം 3,34821 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 418 പേരാണ്‌ രാജ്യത്ത് കോവിഡ് മരണത്തിന് കീഴടങ്ങിയത്.ഇതുവരെ 16,893 പേരാണ് രാജ്യത്ത് മരണപ്പെട്ടത്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. രാജ്യതലസ്ഥാനത്തെ കൊവിഡ് […]

Share News
Read More