ലോകത്തെ വരിഞ്ഞുമുറുക്കി കൊവിഡ്: 24 മണിക്കൂറില് ഒന്നരലക്ഷം രോഗികള്; യുകെയെ മറികടന്ന് ബ്രസീല്
ബ്രസീലിയ: ലോകത്തെ വരിഞ്ഞുമുറുക്കി കൊവിഡ്-19 മഹാമാരി. ഓരോ ദിവസവും രോഗബാധിതരാകുന്നവരുടെ എണ്ണം വന്തോതില് വര്ധിക്കുകയാണ്. ലാറ്റിന് അമേരിക്കയിലാണ് കൊവിഡിന്റെ ഭീകരത ഏറ്റവും രൂക്ഷമായി തുടരുന്നത്. ഏറ്റവും കൂടുതല് രോഗബാധിതരുള്ള അമേരിക്ക പ്രക്ഷോഭത്തിന്റെ സാഹചര്യത്തില് വീണ്ടും രോഗവ്യാപനം ശക്തമാകുമെന്ന ഭീതിയിലാണ്. ലാറ്റിന് അമേരിക്കയില് ബ്രസീലിലും മെക്സിക്കോയിലും ചെലിയിലും പെറുവിലും രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുകയാണ്. ഏഷ്യയില് ഇന്ത്യയിലാണ് ഏറ്റവും കൂടുതല് രോഗബാധിതരുള്ളത്. ഗള്ഫ് രാജ്യങ്ങളിലും രോഗികളുടെ എണ്ണം വര്ധിക്കുകയാണ് .24 മണിക്കൂറില് ഒന്നരലക്ഷത്തോളം രോഗികള് കഴിഞ്ഞ 24 മണിക്കൂറിനിടെ […]
Read More