ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് –സ്വകാര്യ ആശുപത്രിയിലെ ജോലിക്കിടയിൽ കോവിഡ് രോഗം സ്ഥീരികരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവായി

Share News

പ്രിയമുള്ളവരെ,ലോകത്താകമാനം ബാധിച്ച കോവിഡ് 19 രോഗം നമ്മുടെ പ്രദേശത്തും എത്തിയെന്ന വാർത്ത ആശങ്കയോടെയാണ് നാം ഏവരും നോക്കി കണ്ടത്.എന്നാൽ ഇന്നലെ പുറത്ത് വന്ന പരിശോധന ഫലങ്ങൾ നമുക്കോരോരുത്തർക്കും ഏറെ സന്തോഷം നൽകുന്നതും, അതിലേറെ ആശ്വാസമേകുന്നതുമാണ്..നമ്മുടെ പഞ്ചായത്ത് ഒമ്പതാം വാർഡിൽ, സ്വകാര്യ ആശുപത്രിയിലെ ജോലിക്കിടയിൽ കോവിഡ് രോഗം സ്ഥീരികരിച്ച വ്യക്തിയുടെ രണ്ടാമത്തെ പരിശോധന ഫലം നെഗറ്റീവായി രോഗമുക്തയായി എന്ന അറിയിപ്പ് നമുക്ക് ലഭിച്ചിട്ടുണ്ട്…അതോടൊപ്പം രോഗം സ്ഥീരികരിച്ച വ്യക്തിയുമായി അടുത്ത് ഇടപഴുകിയ കുടുംബാംഗങ്ങളുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിരുന്നു, അവയെല്ലാം നെഗറ്റീവ് […]

Share News
Read More

മുൻ രഞ്ജി താരം ജയമോഹന്‍ തമ്പിയുടെ കൊലപാതകം; മകൻ അശ്വിൻ അറസ്റ്റിൽ

Share News

തിരുവനന്തപുരം։ കേരളാ മുന്‍ രാഞ്ജി ട്രോഫി താരം കെ. ജയമോഹന്‍ തമ്പിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകൻ അശ്വിന്‍ അറസ്റ്റില്‍. ഇയാള്‍ക്കൊപ്പമായിരുന്നു ജയമോഹന്‍ തമ്പി താമസിച്ചിരുന്നത്. ഇദ്ദേഹത്തെ അവസാനമായി കണ്ടത് ശനിയാഴ്ചയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തുമ്പോൾ മകൻ വീട്ടിൽ തന്നെയുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. തിങ്കളാഴ്ചയാണ് ജയമോഹന്‍ തമ്പിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നെറ്റിയില്‍ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. അതേസമയം, എടിഎം കാര്‍ഡ് തട്ടിയെടുത്ത ശേഷം […]

Share News
Read More

പ്രേരണ എന്ന വാക്ക് ഉപയോഗിച്ചാൽ… കർഷക ആത്മഹത്യകൾക്കെല്ലാം ബാങ്കിനെതിരെയുംകേസ് എടുക്കേണ്ടിവരും.. !!!

Share News

ആ കുട്ടിയുടെ വിയോഗം തീർച്ചയായും വല്ലാത്ത ഹൃദയവേദന ഉണ്ടാക്കുന്ന ഒന്നാണ്. പക്ഷെ 18 വയസ്സ് കഴിഞ്ഞ ഒരു വ്യക്തിയെ ഒരു കൊച്ചു കുട്ടിയായി കാണുവാൻ കഴിയുമോ എന്നത് ഒരു പ്രധാന വിഷയമായി ഞാൻ കാണുന്നു!! വ്യക്തി സ്വാതന്ത്ര്യമുള്ള ഒരു പൂർണ്ണ വ്യക്തിയായിട്ടല്ലേ രാഷ്ട്രത്തിന്റെ നിയമവും അവരെ കാണുന്നത്. ഒരു വ്യക്തിക്ക് ഒരു ചെറിയ പ്രതിസന്ധിയെപോലും നേരിടാൻ കഴിയാത്ത വിധത്തിലാണ് ആ വ്യക്തിയുടെ വ്യക്തിത്വവികസനം നടന്നിട്ടുള്ളത് എന്ന വസ്തുതയാണ് കേരളത്തെ നാണിപ്പിക്കേണ്ടതും നമ്മുടെ വ്യവസ്ഥിതിയിലേക്ക് ചൂഴ്ന്ന് നോക്കാൻ നമ്മെ […]

Share News
Read More

കൊറോണ വൈറസ് 100 ചോദ്യങ്ങൾ ഉത്തരങ്ങൾ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Share News

ഡോ.ബി.പദ്മകുമാർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് പ്രസിദ്ധീകരിച്ച ‘കൊറോണ വൈറസ് 100ചോദ്യങ്ങൾ ഉത്തരങ്ങൾ’ എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ.ശൈലജ ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു. ഭാഷാ ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ പ്രൊഫ.വികാർത്തികേയൻ നായർ ചടങ്ങിൽ സംബന്ധിച്ചു. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു പ്രകാശന പരിപാടി. 150രൂപയാണ് പുസ്തകത്തിന്റെ വില. കൊറോണ വൈറസിനെ സംബന്ധിച്ച് ആശങ്കകൾക്കും സംശയങ്ങൾക്കും ലളിതമായി ഉത്തരം നൽകുന്നതാണ് പുസ്തകം.

Share News
Read More

ഐൻസ്റ്റൈനെപ്പറ്റി എഴുതിയ പുസ്തകങ്ങൾക്ക് കണക്കില്ല.

Share News

ഐൻസ്റ്റൈനെപ്പറ്റി എഴുതിയ പുസ്തകങ്ങൾക്ക് കണക്കില്ല. ജീവചരിത്രഗ്രന്ഥങ്ങളും അദ്ദേഹം കണ്ടെത്തിയ ശാസ്ത്രതത്വങ്ങൾ വിവരിക്കുന്ന പുസ്തകങ്ങളും ലോകഭാഷകളിൽ നിരവധിയുണ്ട്. ഇപ്പോഴും പുതുമ നഷ്ടപ്പെടാത്ത വിഷയമാണ് ഐൻസ്റ്റൈൻ. രണ്ടായിരത്തിയഞ്ചിൽ ആപേക്ഷികസിദ്ധാന്തത്തിന്റെ നൂറാം വാർഷികമായപ്പോൾ ലോക ഭൌതികശാസ്ത്ര വർഷമായിത്തന്നെ ആചരിച്ചു. 2015ലെത്തിയപ്പോൾ പൊതുആപേക്ഷികതാ സിദ്ധാന്തത്തിന്റെ ശതാബ്ദിയായിരുന്നു. 2016ലേക്കു കടന്നപ്പോൾ ഐൻസ്റ്റൈൻ പൊതുആപേക്ഷികതാ സിദ്ധാന്തത്തിലൂടെ പ്രവചിച്ച ഗ്രാവിറ്റി തരംഗങ്ങളെ കണ്ടെത്തിയെന്ന വർത്തമാനം, പിന്നെയും ഐൻസ്റ്റൈൻ സ്മരണകളുയർത്തി. നൂറുവർഷം പിന്നിട്ടിട്ടും ഐൻസ്റ്റൈന്റെ സിദ്ധാന്തങ്ങൾ, അണുവിട തെറ്റാതെ നമ്മുടെ ഭൌതികലോകത്തെ നയിച്ചുകൊണ്ടിരിക്കുന്നു. 1955ൽ ഈ ലോകത്തോട് വിടപറഞ്ഞു […]

Share News
Read More

BG Verghese, Kuldeep Nayar and Arun Shourie: The Express Story

Share News

George Abraham·Features BG Verghese, Kuldeep Nayar and Arun Shourie: The Express Story India passed through many political upheavals after the Nehru era, especially when Indira Gandhi was the Prime Minister. During the Emergency imposed by Indira Gandhi from June 1975 to March 1977, the press was under enormous pressure but Indian Express Chairman R N […]

Share News
Read More

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവ് ബ്രിജിത്ത് നിര്യാതയായി

Share News

ന്യൂഡല്‍ഹി: മുന്‍കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മാതാവും കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യയുമായ ബ്രിജിത്ത് (90) നിര്യാതയായി. സംസ്‌കാരം പിന്നീട് സ്വദേശമായ മണിമലയില്‍. ആനിക്കാട് ഇല്ലിക്കല്‍ കുടുംബാംഗമാണ്.മൂന്നു മാസമായി ഡല്‍ഹിയില്‍ മകന്‍ അല്‍ഫോണ്‍സിനോടൊപ്പം ആയിരുന്ന ബ്രിജിത്ത്, നിമോണിയ ബാധയെ തുടര്‍ന്ന്് എയിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ 29-ാം തീയതി മുതല്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞ അഞ്ചിനു നടത്തിയ പരിശോധനയില്‍ ബ്രിജിത്തിനു കോവിഡ് നെഗറ്റീവ് ആണെന്നു സ്ഥിരീകരിച്ചിരുന്നു. മക്കള്‍: ജോളി (ബംഗളൂരു), മേഴ്‌സി (ജര്‍മനി), അല്‍ഫോണ്‍സ് […]

Share News
Read More

ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി 2020 സെപ്റ്റംബർ 30 വരെ നീട്ടി

Share News

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന രേഖകളുടെ കാലാവധി കേന്ദ്രസർക്കാർ നീട്ടി. 2020 സെപ്റ്റംബര്‍ 30 വരെയാണ് രേഖകളുടെ കാലാവധി നീട്ടിയതെന്ന് കേന്ദ്ര ഗതാഗത – ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ചു. മോട്ടോര്‍ വാഹന ചട്ടങ്ങളുടെ പരിധിയില്‍ വരുന്ന ഡ്രൈവിങ്ങ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധി 2020 ജൂണ്‍ 30 വരെ നീട്ടി നല്‍കാന്‍ ആവശ്യപ്പെട്ടു […]

Share News
Read More

കോഴിക്കോട് ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Share News

ഒരു വയനാട് സ്വദേശി ഉള്‍പ്പെടെ നാല് പേര്‍ക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ചൊവ്വാഴ്ച (09.06.20) ഏഴ് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും ഒരു വയനാട് സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ രോഗമുക്തി നേടിയതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. പോസറ്റീവ് ആയവരില്‍ നാല് പേര്‍ വിദേശത്ത് നിന്നും (ദുബായ്-3, സൗദി-1) രണ്ട് പേര്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ഹൈദരാബാദില്‍ നിന്നും വന്നവരാണ്. എല്ലാവരുടെയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള കുറ്റിയാടി […]

Share News
Read More