അധ്യാപകര്‍ രാജശില്പികള്‍

Share News

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കവാടത്തില്‍ എഴുതിയിട്ടുള്ള ശ്രദ്ധേയമായ വാചകമുണ്ട്.; “ഒരു ഡോക്ടര്‍ക്ക് വീഴ്ച വന്നാല്‍ ഒരു രോഗി മരിച്ചേക്കാം. ഒരു എഞ്ചിനീയര്‍ക്ക് വീഴ്ച വന്നാല്‍ ഒരു പാലമോ കെട്ടിടമോ തകര്‍ന്ന് കുറച്ചുപേര്‍ മരിച്ചേക്കാം. എന്നാല്‍ ഒരു അധ്യാപകന് പിഴവ് വന്നാല്‍ ഒരു തലമുറയാണ് നശിക്കുക”. അതിശ്രേഷ്ഠവും പാവനവുമായ നിയോഗമാണ് അധ്യാപനം. ഗുരു അഥവാ ആചാര്യന്‍ ചരിക്കേണ്ട പാത കാണിച്ചു തരുന്നവന്‍ എന്നതാണ് നമ്മുടെ പരമ്പരാഗതമായ കാഴ്ചപ്പാട്. ചിന്തോദ്ദീപകമായ പ്രവര്‍ത്തികളുടെയും ഉദാത്തമായ മാതൃകയുടെയും ബോധപൂര്‍വമായ പരിശ്രമങ്ങളുടെയും ശ്രദ്ധേയമായ പരിഗണനയുടെയും താളാത്മകമായ […]

Share News
Read More

കോവിഡ് കാലത്ത് ആചാര്യ വിനോബഭാവെയുടെ ശാന്തിസേനാ പ്രവർത്തനങ്ങൾക്ക് പ്രസക്തിയേറി: ജി.സദാനന്ദൻ…!!!

Share News

കോവിഡ് കാലത്തും അതിനുശേഷവും ഗന്ധിജിയുടെ നിർമ്മാണ പ്രവർത്തനങ്ങളിലൂടെ ഇന്ത്യയെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ആചാര്യ വിനോബഭാവെയുടെ ശാന്തിസേനാ പ്രവർത്തമാനങ്ങൾ ഇന്നും നമുക്ക് മാർഗദർശകമാണെന്നും അതിനായി യുവാക്കളെ പരിശീലിപ്പിച്ച് രംഗത്തിറക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും കേരള സർവ്വോദയ മണ്ഡലം സംസ്ഥാന വൈസ് പ്രസിഡന്റ് ജി. സദാനന്ദൻ പറഞ്ഞു. വിനോബഭാവെയുടെ ഭൂദാന പ്രസ്ഥാനത്തെക്കുറിച്ചും വിദ്യാഭ്യാസ, ദരിദ്ര സേവാ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ജില്ലാ സർവ്വോദയ മണ്ഡലം, കേരള ഗാന്ധി സ്മാരക നിധി, ആചാര്യ കുലം, ജില്ലാ മദ്യനിരോധന സമിതി, പരിസ്ഥിതി സംരക്ഷണ […]

Share News
Read More

സന്നദ്ധ പ്രവർത്തനം ജീവിത ശൈലിയായി മാറണം: ജസ്റ്റീസ് കുര്യൻ ജോസഫ്

Share News

വേദനിക്കുന്ന സഹോദരങ്ങളെ കണ്ടെത്തി പരിധിയും പരിമിതിയുമില്ലാതെ നിസ്വാർത്ഥമായ സേവനം എത്തിച്ചു നൽകുന്നതാണ് ശരിയായ സന്നദ്ധ പ്രവർത്തനമെന്ന് സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്.എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന സംഘടനയായ സഹൃദയയുടെ സന്നദ്ധ സേവന വിഭാഗമായ സഹൃദയ സമരിറ്റൻസിന്റെ ആഭിമുഖ്യത്തിൽ സന്നദ്ധ പ്രവർത്തകർക്കായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.ഒരു കാര്യത്തിൽ ഇടപെടുമ്പോൾ തനിക്ക് എന്തു ലാഭം എന്ന കഴുകൻ ചിന്തയിൽ നിന്നു മാറി അപരന്റെ അവസ്ഥയിൽ സഹാനുഭൂതിയോടെ ഇടപെടുന്ന സന്നദ്ധ സേവന […]

Share News
Read More

മാര്‍ക്ക് കുറഞ്ഞവരെ മണ്ടനെന്ന് വിളിക്കരുത്

Share News

കുട്ടികളുടെ കഴിവിനെ നമ്മുടെ നാട്ടില്‍ വിലയിരുത്തുന്നത് അവന് കിട്ടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തിലാണ്. മറ്റു പല കഴിവുകളുണ്ടായാലും മാര്‍ക്ക് കുറഞ്ഞവനെ മണ്ടനെന്ന് വിളിച്ച് പരിഹസിക്കും. ‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷിനെയും ‘ആടുതോമ’യെയും നമുക്ക് മറക്കാനാകില്ല. “ലോകത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സിലാണെന്ന്” വിശ്വസിച്ച ചാക്കോമാഷ് മകനായ തോമസിനെ കണക്കില്‍ ഒന്നാമനാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കൊടുവില്‍ മകന്‍ തെമ്മാടിയായി മാറുന്നു. പക്ഷെ, അവന്‍ നടത്തുന്ന അസാധാരണമായ കണ്ടുപിടുത്തങ്ങളെ മനസ്സിലാക്കാനും അവന്‍റെ ബുദ്ധിയെ തിരിച്ചറിയാനും ചാക്കോമാഷിന് കഴിഞ്ഞില്ല. ഒരു ശാസ്ത്രജ്ഞനോ മറ്റോ ആകേണ്ടിയിരുന്ന ആ കുട്ടി […]

Share News
Read More

ശിക്ഷകൾ ക്രൂരമായിരിക്കരുത്

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..

Share News
Read More

ജ​ലീ​ലി​ന്‍റെ രാ​ജി: പ്ര​തി​ഷേ​ധം കടുപ്പിച്ച് കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും

Share News

തിരുവനന്തപുരം : എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത മ​ന്ത്രി കെ.​ടി.​ ജ​ലീ​ലി​ന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി പ്രതിപക്ഷ പ്രതിഷേധം. കൊല്ലത്ത് യുവമോര്‍ച്ച നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തില്‍ കലാശിച്ചു. തുടര്‍ന്ന് മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തൃശൂരും കോഴിക്കോട്ടും പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ ജലപീരങ്കി ഉപയോഗിച്ചു. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമാര്‍ച്ച്‌ നടത്തി. ആലപ്പുഴയിലും കോഴിക്കോടും യൂത്ത് കോണ്‍ഗ്രസും യൂത്ത് ലീഗും നടത്തിയ മാര്‍ച്ചും സംഘര്‍ഷഭരിതമായി. പത്തനംതിട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി. കോഴിക്കോട് കമ്മീഷണർ […]

Share News
Read More