ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലില്‍ തീപിടിത്തം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ചാര്‍ട്ടേഡ് എണ്ണ കപ്പലില്‍ തീപിടിത്തം. കുവൈത്തിലെ മിന അല്‍ അഹ് മന്ദിയില്നിന്ന് ഒഡീഷയിലെ പാരദ്വീപ് തുറമുഖത്തേക്കുളള യാത്രയ്ക്കിടെയാണ് എണ്ണക്കപ്പലില്‍ അപകടം ഉണ്ടായത്.വ്യാഴാഴ്ച പുലര്‍ച്ചെ ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് ഉണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ന്യൂ ഡയമണ്ട് എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്.ശ്രീലങ്കയുടെ കിഴക്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തീപിടിത്തം ഉണ്ടായത്. രക്ഷാപ്രവര്‍ത്തനത്തിനായി രണ്ട് നാവിക കപ്പലുകളും വിമാനവും വിന്യസിച്ചതായി ശ്രീലങ്കന്‍ നാവികസേന പ്രതിനിധി കമാന്‍ഡര്‍ രഞ്ജിത് രാജ്പക്സെ പറഞ്ഞു. […]
Read Moreഉയരുന്ന ആശങ്ക: 24 മണിക്കൂറിനിടെ രാജ്യത്ത് 83,883 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,883 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലെ ഏറ്റവും വലിയ വര്‍ധനവാണിത്. ഇതേസമയത്തിനിടെ 1,043 പേര് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 38,53,407 ആയി. മരണ സംഖ്യ 67,376 ആയി ഉയര്‍ന്നു. നിലവില്‍ 8,15,538 പേരാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 29,70,493 പേര് രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
Read More”ഇനി എവിടെയും വണ്ടി നിര്‍ത്തും”: അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം:കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, യാത്രക്കാരെ ആകര്‍ഷിക്കാനും പുതിയ പദ്ധതികളുമായി കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസുകള്‍ സ്റ്റോപ്പുകളിൽ മാത്രമല്ലാത്തെ ഇനി യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിർത്തും. പുതിയ പരിഷ്കാരം വരുന്നതോടെ എവിടെ നിന്നു വേണമെങ്കിലും ബസില്‍ കയറാം. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസ് എന്നാണ് ഇത് അറിയപ്പെടുക. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകളുടെ റൂട്ട് നിശ്ചയിക്കേണ്ടത് യാത്രക്കാരില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ ശേഖരിച്ചാകണമെന്ന് എം ഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്കി.ആദ്യഘട്ടത്തില്‍ തെക്കന്‍ ജില്ലകളില്‍ മാത്രമായിരിക്കും അണ്‍ലിമിറ്റഡ് ഓര്‍ഡിനറി ബസുകള്‍ സര്‍വ്വീസ് […]
Read Moreആഗോള കോവിഡ് ബാധിതരുടെ എണ്ണം 2.61 കോടി കടന്നു
ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 61 ലക്ഷം കടന്നു. 867,294 പേരാണ് ഇതുവരെ ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 18,441,453 പേര് രോഗമുക്തി നേടി. വൈറസ് ബാധിതരുടെ എണ്ണത്തിലും മരണ സംഖ്യയിലും യു എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ സ്ഥാനങ്ങളില്‍. രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. യു എസിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 6,290,737 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 189,964 പേര് ഇതുവരെ അമേരിക്കയില്‍ […]
Read Moreകർണാടകയിൽ മുതിർന്ന ജെഡിഎസ് നേതാവ് കോവിഡ് ബാധിച്ചു മരിച്ചു
ബംഗളൂരു: കർണാടകയിൽ മുൻ എംഎൽഎയും മുതിർന്ന ജെഡിഎസ് നേതാവുമായ അപ്പാജി ഗൗഡ(67) കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. ഷിമോഗയിലെ ഭദ്രാവതി നിയമസഭാ മണ്ഡലത്തിൽ നിന്നുമാണ് അപ്പാജി ഗൗഡ എംഎൽഎ ആയത്. ഭദ്രാവതിയിലെ വിശ്വേശ്വര അയൺ ആൻഡ് സ്റ്റീൽ കമ്പനിയിലെ ജോലിക്കാരനായിരുന്ന അപ്പാജി ഗൗഡ തൊഴിലാളി […]
Read Moreജെഇഇ-നീറ്റ്: പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
ന്യൂഡൽഹി: ജെഇഇ- നീറ്റ് പരീക്ഷാ നടത്തിപ്പിനായി പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബിഹാറിൽ ജെഇഇ- നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കായാണ് 40 ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സർവീസുകൾ. കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷയെഴുതുന്നവർക്കായി പ്രത്യേക സബർബൻ ട്രെയിൻ സർവീസ് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പ്രഖ്യാപിച്ചിരുന്നു. ജെഇഇ- നീറ്റ് പരീക്ഷകൾക്ക് പുറമേ, നാഷണൽ ഡിഫൻസ് അക്കാഡമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവർക്കും സർവീസ് ഉപകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. സെപ്റ്റംബർ 13-നാണ് നീറ്റ് പരീക്ഷ.
Read Moreപ്രധാനമന്ത്രിയുടെ ട്വിറ്റർ ഹാക്ക് ചെയ്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. മോദിയുടെ വെബ്സൈറ്റിന്റെ പേരിലുള്ള സ്വകാര്യ ട്വിറ്റർ അക്കൗണ്ടാണ് പുലർച്ചെ ഹാക്ക് ചെയ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറൻസിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു. അതേസമയം അധികം വൈകാതെ അക്കൗണ്ടിന്റെ നിയന്ത്രണം ട്വിറ്റർ പുനഃസ്ഥാപിച്ചു. ഹാക്കർമാരുടെ വ്യാജ ട്വീറ്റുകൾ നീക്കം ചെയ്തിട്ടുണ്ട്. മോദിയുടെ ഈ വെരിഫൈഡ് അക്കൗണ്ടിന് 2.5 മില്യണ്‍ ഫോളോവേഴ്സുണ്ട്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി ട്വിറ്റർ ഇന്ത്യ സ്ഥിരീകരിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും […]
Read Moreസാബത്തിന്റെ മദ്ധ്യാനങ്ങളില്‍ ഒരു ദൈവചൈതന്യ ദൂതന്
വിശപ്പ് പൊരിയുന്ന വയറുകള്‍ക്ക് മുന്നില്‍ ദൈവത്തിനുപോലും പ്രത്യക്ഷപ്പെടാനാകുക അപ്പത്തിന്റെ രൂപത്തിലാണ്. കടപ്പാടിന്റെ നേരിയ സ്പര്‍ശം പോലുമില്ലാത്ത ഒരാള്‍ കൃത്യദിവസം കൃത്യനേരത്ത് സ്വാദിഷ്ഠമായ ഭക്ഷണവുമായെത്തുമ്പോളത് ദൈവമായിരിക്കുമെന്ന് നഗരത്തിലെ തെരുവോരങ്ങള്‍ വാസഗ്രഹങ്ങളാക്കിയ നിസ്വരും നിരാലംബരുമായവര്‍ കരുതുന്നുണ്ടാകും. നന്മ ചെയ്യാന്‍ ദൈവത്തിന് കൈയ്യില്ല; അതുകൊണ്ട് നിങ്ങളാകുക ദൈവത്തിന്റെ കൈകള്‍ എന്ന് ബാല്യത്തില്‍ മതബോധന ക്ലാസുകളില്‍ കേട്ടതാകാം വടൂക്കര സ്വദേശി ടോണിയെ ഞായറാഴ്ച തോറും നഗരവീഥികളില്‍ നന്മയുടെ മന്ദാലിനനായി നിരവധി പേര്‍ക്ക് സ്വാന്തനവര്‍ഷമാകാന്‍ പ്രേരണയും പ്രചോദനവും. വാഴപ്പിള്ളി പരതേനായ ആന്റണിയുടേയും മേരിയുടേയും ആറ് […]
Read Moreപബ്ജിയടക്കം 118 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു
ന്യൂഡല്‍ഹി: പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്ലിക്കേഷനുകള്‍ കൂടി രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും കടുത്ത നടപടി സ്വീകരിച്ചത്. ഇത്തരം ആപ്പുകള്‍ സുരക്ഷിതമല്ല എന്ന് ചൂണ്ടിക്കാണിച്ച് ഐടി മന്ത്രാലയത്തിന്റേതാണ് നടപടി. ആഴ്ചകള്‍ക്ക് മുന്‍പ് ടിക് ടോക് അടക്കമുളള ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.തദ്ദേശീയമായ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് അന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. ഇന്ത്യയില്‍ 33 ദശലക്ഷം ആക്ടീവ് പബ്ജി കളിക്കാരുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്. ഐടി ആക്ടിലെ 69 […]
Read More