വിലക്ക് നീക്കി: ഓണത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പൂക്കള്‍ എത്തിക്കാം

Share News

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച്‌ മറ്റ് സംസ്ഥാനങ്ങളിലെ കച്ചവടക്കാര്‍ക്കും‌ പൂക്കള്‍ വില്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പൂക്കള്‍ കൊണ്ടു വരരുതെന്ന നേരത്തെയുള്ള സര്‍ക്കാര്‍ ഉത്തരവ് തിരുത്തിയാണ് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവ്. പൂക്കൾ കൊണ്ടു വരുന്ന കുട്ടയും മറ്റും ഉപയോഗത്തിന് ശേഷം നശിപ്പിക്കണം. ഇടകലർന്ന കച്ചവടം നടത്തരുത്. ശാരീരിക അകലമടക്കമുള്ള നിയന്ത്രണം പാലിക്കണം. പരമാവധി കാഷ്ലെസ് സംവിധാനം ഒരുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ നേരത്തെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പൂക്കള്‍ […]

Share News
Read More

മദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനുസ്മരണവുമായി പ്രിയങ്ക ഗാന്ധി

Share News

ന്യൂഡല്‍ഹി: വിശുദ്ധ മദര്‍ തെരേസയുടെ ജന്മദിനത്തില്‍ അനുസ്മരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പിതാവ് രാജീവ് ഗാന്ധിയുടെ മരണശേഷം മദര്‍ തെരേസ തന്നെ സന്ദര്‍ശിച്ച സന്ദര്‍ഭം പ്രിയങ്ക ട്വിറ്ററില്‍ പങ്കുവച്ചു. പിതാവ് കൊല്ലപ്പെട്ടതിന് ശേഷം മദര്‍ തെരേസ ഞങ്ങളെ കാണാന്‍ വന്നു. അന്ന് പനിച്ചു കിടക്കുകയായിരുന്നു. മദര്‍ കിടക്കയ്ക്ക് അരുകില്‍ വന്നിരുന്നു തന്റെ കൈ എടുത്ത് ഒപ്പം പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. ഒരുപാട് വര്‍ഷക്കാലം അങ്ങനെ പ്രവര്‍ത്തിച്ചു. മിഷ്ണറീസ് ഓഫ് ചാരിറ്റിയിലെ എല്ലാ കന്യാസ്ത്രീമാരോടും ഇന്നും സൗഹൃദം […]

Share News
Read More

സെക്രട്ടറിയേറ്റിലെ തീപിടിത്തം: അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കകമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഉണ്ടായ തീപിടിത്തത്തെ കുറിച്ച്‌ അന്വേഷിക്കുന്ന ഉന്നതതല സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് വരുന്നതോടെ തീപിടിത്തത്തെ കുറിച്ച്‌ വ്യക്തത വരുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തീപിടിത്തത്തെ കുറിച്ച്‌ രണ്ട് സംഘങ്ങളാണ് അന്വേഷിക്കുന്നത്. ദുരന്ത നിവാരണ വിഭാഗം കമ്മീഷണര്‍ എ കൗശികന്റെ നേതൃത്വത്തിലുളള സംഘം ഒരാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തീപിടിത്തത്തിന്റെ കാരണം, നഷ്ടം, ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഇനി ഇത്തരത്തിലുളള സംഭവം ഭാവിയില്‍ ഉണ്ടാവാതിരിക്കാന്‍ […]

Share News
Read More

ആരോഗ്യമുള്ള കുട്ടികള്‍ മാത്രം ജനിക്കണം.?

Share News

ആരോഗ്യമുളള കുട്ടികൾ ജനിക്കണമെന്ന് ആഗ്രഹിക്കുന്നവരും ,അങ്ങനെമതിയെന്നു കരുതുന്ന സംസ്‌കാരവും സമൂഹത്തിൽ വർദ്ധിച്ചുവരുന്നത് തിരിച്ചറിയണം .മനുഷ്യജീവൻെറ മേഖലയിൽ ഉണ്ടാകുന്ന നിയമങ്ങൾ നാം മനസ്സിലാക്കണം .മനുഷ്യജീവൻെറ സംരക്ഷണം ആഗ്രഹിക്കുന്നവർ അറിയേണ്ട പ്രധാന വസ്തുതകൾ ,വായിക്കുക . പരിഷ്ക്കരണത്തിന്‍റെ പേരില്‍ അങ്ങേയറ്റം ഉദാരവത്കരിച്ചുകൊണ്ടുള്ള 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗനന്‍സി ആക്ട് ഭേദഗതി ബില്‍ 2020 സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നു. ഈ ഭേദഗതിയില്‍ വ്യവസ്ഥകളോടെ പ്രായമായ ഗര്‍ഭസ്ഥ ശിശുക്കളെ ഗര്‍ഭച്ഛിദ്രം ചെയ്യുവാന്‍ അനുവാദം കൊടുക്കുകയാണ്. പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് […]

Share News
Read More

ദൈവകാരുണ്യത്തിന്റെ പ്രവാഹം നമ്മിലൂടെ ഒഴുകട്ടെ- ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 27 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

കെ എ എസ് പ്രാഥമിക പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Share News

തിരുവനന്തപുരം:പിഎസ്‌സിയുടെ ആദ്യ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ എ എസ്) പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. സ്ട്രീം ഒന്ന്, രണ്ട് വിഭാഗങ്ങളുടെ ചുരുക്കപ്പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഓപ്പണ്‍ മെറിറ്റില്‍ 2160 പേരാണുളളത്. സ്ട്രീം രണ്ട് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1048 സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പട്ടികയിലുണ്ട്. നവംബര്‍ 20,21 തീയതികളില്‍ അന്തിമ പരീക്ഷ നടക്കും. നൂറ് മാര്‍ക്ക് വീതമുളള മൂന്ന് പേപ്പറുകളാകും അന്തിമ പരീക്ഷയില്‍ ഉണ്ടാവുക. അതേസമയം, ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപകര്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നതിനാല്‍ സ്ട്രീം മൂന്നിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

Share News
Read More

ക​ണ്ണൂ​രി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​ത്തി​ന്‍റെ ബീ​മു​ക​ള്‍ തകര്‍ന്ന് വീണു

Share News

കണ്ണൂര്‍: നിട്ടൂരിൽ തലശ്ശേരി- മാഹി ബൈപ്പാസിലെ നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നു. നി​ട്ടൂ​രി​ന് സ​മീ​പത്തെ ബാലത്താണ് സംഭവം നടന്നത്. നിര്‍മ്മാണത്തിലിരുന്ന നാല് ബീമുകളാണ് തകര്‍ന്നത്. ബുധനാഴ്ച രണ്ട് മണിയോടെയാണ് അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകേ നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീമുകള്‍ തകര്‍ന്നുവീണത്. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. 18 കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ വീതിയില്‍ നാലുവരി പാതയായാണ് ബൈപപ്പാസ് നിര്‍മ്മിക്കുന്നത്. കണ്ണൂര്‍ മുഴപ്പിലങ്ങാട് നിന്ന് ആരംഭിച്ച്‌ കോഴിക്കോട് ജില്ലയിലെ അഴിയൂരാണ് റോഡ് അവസാനിക്കുന്നത്.

Share News
Read More

സെക്രട്ടറിയേറ്റില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നു:ചുമതല ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക്

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ സുരക്ഷാ സംവിധാനത്തിന്റെ പോരായ്മകള്‍ പരിഹരിച്ച്‌ ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് സാന്റ് വിച്ച്‌ ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മന്ത്രിസഭായോഗം വിലയിരുത്തി. വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഫാനില്‍ നിന്നാണ് തീപിടിത്തമുണ്ടായത് എന്നാണ് പൊതുഭരണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഫാന്‍ ഉരുകി കര്‍ട്ടനില്‍ വീണാണ് തീപിടിത്തമുണ്ടായതെന്ന് പിഡബ്ല്യൂഡി ചീഫ് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ തീ […]

Share News
Read More

സാമ്പത്തികമേഖലയെ തകർത്തത് ലോ​ക്ക്ഡൗ​ണ്‍: കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് രാജ്യത്തെ സാമ്പത്തികമേഖലയെ തകര്‍ത്തതെന്ന് സുപ്രീം കോടതി.  ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച മൊറട്ടോറിയത്തിനു മേലുള്ള പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കുന്ന കാര്യം ചോദിക്കുകയായിരുന്നു സുപ്രീംകോടതി ഇക്കാര്യത്തില്‍ കച്ചവട താല്‍പര്യം മാത്രം നോക്കരുതെന്നും തീരുമാനം പറയാതെ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ കാലയളവിലെ വായ്പ തിരിച്ചടവിന് […]

Share News
Read More

സെക്രട്ടറിയേറ്റില്‍ അതിക്രമിച്ചു കയറിയത് ആയുധങ്ങളുമായി: യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ച് മന്ത്രി ഇ പി ജയരാജന്‍

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായ സംഭവത്തില്‍ യുഡിഎഫിനെയും ബിജെപിയെയും കടന്നാക്രമിച്ച്‌ മന്ത്രി ഇ പി ജയരാജന്‍. ആയുധങ്ങളുമായാണ് സെക്രട്ടറിയേറ്റില്‍ ബിജെപി നേതാക്കള്‍ അതിക്രമിച്ചു കയറിയതെന്നും കോണ്‍ഗ്രസിന്റെയും ബിജെപിയുടേയും നേതൃത്വത്തില്‍ നടക്കുന്നത് സമരാഭാസമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും ബിജെപിയും പരസ്പരം ആലോചിച്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. നേതാക്കന്‍മാരുടെ സാന്നിധ്യത്തിലാണ് പൊലീസിനെ ആക്രമിച്ചത്. പ്രതിപക്ഷ നേതാവ് അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നിലയിലേക്ക് മാറരുത്. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ കെ.സുരേന്ദ്രന്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ചെറുപ്പക്കാരെ കോവിഡിന്റെ […]

Share News
Read More