ശിശുക്കള്‍ മൂല്യത്തില്‍ വളരട്ടെ
ഭാരതത്തിന്‍റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു പ്രസംഗവേളകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരുകാര്യം ഇതായിരുന്നു; “ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്‍റെ വളര്‍ച്ചയും ഉയര്‍ച്ചയും”. കുട്ടികള്‍ നല്ല മനുഷ്യരായി, മനുഷ്യത്വമുള്ളവരായി വളരണമെന്ന് നെഹ്റു അതിയായി ആഗ്രഹിച്ചിരുന്നു. “കുഞ്ഞുങ്ങളുടെ മനസ്സിലേ പൂവിന്‍റെ പരിശുദ്ധിയുള്ളൂ; കുഞ്ഞുങ്ങ ളുടെ ചിരിയിലേ സൗമ്യതയുടെ സുഗന്ധമുള്ളൂ.” എന്ന് നെഹ്റു പറയുമായിരുന്നു. പരിശുദ്ധിയുടെയും സൗമ്യതയുടെയും ഭാവതലങ്ങള്‍ ശിശുക്കളില്‍ വളര്‍ന്നു വരണം. കാപട്യമില്ലാതെ വിശുദ്ധവും ഹൃദ്യവുമായ മനസ്സിന്‍റെ ഉടമകളായി കുട്ടികള്‍ മാറണമെങ്കില്‍ അവരെ നാം മൂല്യത്തില്‍ വളര്‍ത്തണം. അവര്‍ […]
Read More