മഴയത്തും, മൂടൽ മഞ്ഞിലും സിഗ്നലിൽ നേരെ പോവാനും ഹസാഡ് ലൈറ്റുകൾ (Hazard light (4 ഇൻഡിക്കേറ്ററുകളും ഒരുമിച്ച് തെളിയുന്ന )) ഇട്ട് പോകുന്ന തെറ്റായ ശീലങ്ങൾ കണ്ടുവരുന്നുണ്ട്.
പലപ്പോഴും ഇത് മറ്റ് ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കുകയും അപകടത്തിന് കാരണമാകുകയും ചെയ്യും.
ഹസാഡ് വാണിംഗ് ലൈറ്റുകൾ ഓണായിരിക്കുമ്പോൾ സൈഡ് ഇൻഡിക്കേറ്ററുകളുടെ സിഗ്നലിംഗ് മറ്റ് റോഡ് ഉപയോക്താക്കൾ കാണുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാം.
ഹസാഡ് വാണിംഗ് ലൈറ്റ് തെളിയിക്കേണ്ട സന്ദർഭങ്ങൾ.
വാഹനം യന്ത്ര തകരാർ സംഭവിച്ചോ, ടയർ മാറ്റിയിടാനോ, അപകടത്തിൽ പെട്ടോ റോഡിലോ റോഡ് സൈഡിലോ നിർത്തിയിടേണ്ടി വന്നാൽ. ഈ സമയം വാണിംഗ് ട്രയാംഗിളും വാഹനത്തിന് പുറകിലായി റോഡിൽ വെക്കണം.
എന്തെങ്കിലും പ്രതികൂല കാലാവസ്ഥയിൽ വാഹനം റോഡിൽ ഓടിക്കാൻ സാധിക്കാതെ നിർത്തിയിടേണ്ടി വന്നാൽ
യന്ത്ര തകരാർ സംഭവിച്ച വാഹനം കെട്ടിവലിച്ച് കൊണ്ടുപോവുമ്പോൾ രണ്ട് വാഹനങ്ങളിലെയും (കെട്ടിവലിക്കാൻ ഉപയോഗിക്കുന്ന വാഹനത്തിൻ്റെയും, കെട്ടി വലിക്കപ്പെടുന്ന വാഹനത്തിൻ്റെയും) ഹസാർഡ് വാണിംഗ് ലൈറ്റ് ഓണാക്കിയിടണം.
മേൽപ്പറഞ്ഞ സാഹചര്യങ്ങളിലല്ലാതെ ഒരു വാഹനത്തിൽ ഹസാഡ് വാണിംഗ് സിഗ്നലൽ ലൈറ്റ് പ്രകാശിപ്പിക്കുന്നത് ട്രാഫിക് നിയമ ലംഘനമാണ്.
Ernakulam Rural Police