നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലും വില കുറഞ്ഞതോ സൗജന്യമായതോ ആയ അവസരങ്ങൾ കാണുമ്പോൾ സൂക്ഷിക്കുക.

Share News

ഒരു നാട്ടിൽ ഒരാൾ ഒരു മൃഗശാല സ്ഥാപിച്ചു. വലിയ പ്രതീക്ഷയോടെ അയാൾ പ്രവേശനത്തിന് 300 ഡോളർ ഫീസ് നിശ്ചയിച്ചു.

എന്നാൽ ഒരാൾ പോലും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. മൃഗശാല വിജയിച്ചില്ല.

അങ്ങനെ, അയാൾ ഫീസ് 200 ഡോളറായി കുറച്ചു. ഇപ്പോഴും ആരും വന്നില്ല. മൃഗശാലയുടെ വാതിൽ അടഞ്ഞുതന്നെ കിടന്നു.

നിരാശനായ മുതലാളി വീണ്ടും ഫീസ് കുറച്ചു. വെറും 10 ഡോളറാക്കി! എന്നിട്ടും ആളുകൾ വരാൻ മടിച്ചു. “ഇത്രയും കുറവിൽ കിട്ടുന്നതിന് എന്തോ തകരാറുണ്ട്” എന്ന് നാട്ടുകാർ അടക്കം പറഞ്ഞു.

ഒടുവിൽ, അയാൾ ഒരു കടുംകൈ ചെയ്തു. മൃഗശാലയിലേക്ക് പ്രവേശനം തികച്ചും സൗജന്യം (FREE entrance) ആക്കി!

അങ്ങനെ സൗജന്യമായപ്പോൾ സംഭവിച്ചതെന്തെന്നോ? ആളുകൾ ഒഴുകിയെത്തി! നിമിഷനേരം കൊണ്ട് മൃഗശാല നിറഞ്ഞു കവിഞ്ഞു. ആനകളെയും സിംഹങ്ങളെയും കടുവകളെയും കണ്ട് ആളുകൾ ആർത്തുല്ലസിച്ചു.

ആൾക്കൂട്ടം തിങ്ങിനിറഞ്ഞ സമയം നോക്കി, മുതലാളി ഒച്ചയുണ്ടാക്കാതെ മൃഗശാലയുടെ പ്രധാന കവാടം പൂട്ടിവെച്ചു (locked the gate). എന്നിട്ട്, അദ്ദേഹം കൂട്ടിലെ സിംഹങ്ങളെ സ്വതന്ത്രരാക്കി !

കാട്ടിലെ രാജാക്കന്മാർ പുറത്തായതോടെ മൃഗശാല ഒരു യുദ്ധക്കളമായി മാറി. ആളുകൾ ജീവനും കൊണ്ട് ഓടി, പുറത്തേക്ക് കടക്കാൻ വെപ്രാളപ്പെട്ടു.

ഈ സമയം ശാന്തനായി മുതലാളി കവാടത്തിൽ നിന്നു. എന്നിട്ട് പ്രഖ്യാപിച്ചു: “ഇതുവഴി പുറത്തേക്ക് കടക്കാൻ ഒരാൾ 500 ഡോളർ പുറത്തു പോകാനുള്ള ഫീസായി (exit fee) നൽകണം!”

വേറെ വഴിയില്ലാതെ, ജീവൻ രക്ഷിക്കാൻ വേണ്ടി വന്ന എല്ലാവരും അയാൾ ആവശ്യപ്പെട്ട 500 ഡോളർ സന്തോഷത്തോടെ നൽകി രക്ഷപ്പെട്ടു!

കഥയുടെ ഗുണപാഠം (Moral Of The Story)

നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലും വില കുറഞ്ഞതോ സൗജന്യമായതോ ആയ അവസരങ്ങൾ കാണുമ്പോൾ സൂക്ഷിക്കുക. അവയുടെ പിന്നിൽ വലിയ അപകടം പതിയിരിക്കുന്നുണ്ടാകാം.

ഒരു ബിസിനസും സൗജന്യമല്ല.(No business is free)

Psychology – മനഃശാസ്ത്രം

Share News