ബുദ്ധനും ശങ്കരനും പിന്നെ ഞാനും
രണ്ടായിരത്തി ഒമ്പതിലോ പത്തിലോ ആണ് ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. പിന്നീട് അതൊരു ഹരവും ശീലവുമായി. ഇതുവരെ പന്ത്രണ്ടെണ്ണമായി. രണ്ടെണ്ണത്തിന് സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
ഏറെ പുസ്തകങ്ങൾക്ക് പല പതിപ്പിറങ്ങി. ചിലതൊക്കെ മാർക്കറ്റിൽ കിട്ടാതായി.കഴിഞ്ഞ കുറച്ചുനാളുകളായിട്ട് ഏറെ തിരക്കാണ്. എഴുതിയത് തന്നെ പുസ്തകമാക്കാൻ പറ്റിയിട്ടില്ല. വായനക്കാരുടെ ഫീഡ്ബാക്കിനോളം സന്തോഷമുള്ള മറ്റൊന്നും ജീവിതത്തിൽ ഇല്ല. അതുകൊണ്ട് എഴുത്ത് തുടരും. പുസ്തകങ്ങൾ ഉണ്ടാകും.തൽക്കാലം എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരു പുസ്തകത്തിന്റെ പുതിയ പതിപ്പിറങ്ങുന്നു. വായിച്ചവർക്ക് നന്ദി
മുരളി തുമ്മാരുകുടി