
ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞാൽ ആണിന് കല്യാണം കഴിക്കാനുള്ള പ്രാപ്തിയായെന്ന് പറയാനാകുമോ ?
ഇരുപത്തിയൊന്ന് വയസ്സ് തികഞ്ഞാൽ ആണിന് കല്യാണം കഴിക്കാനുള്ള പ്രാപ്തിയായെന്ന് പറയാനാകുമോ ?
വയസ്സിലെ ഈ മാജിക് നമ്പർ എന്ത് അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെടുന്നത് ?

വിവാഹം കഴിക്കാനും ,ഒരു കുടുംബം നടത്തി കൊണ്ട് പോകാനുള്ള സാമ്പത്തിക സൗകര്യം ഉണ്ടാക്കാനും , ജനിക്കുന്ന കുട്ടികളെ മര്യാദക്ക് വളർത്താനുമുള്ള പ്രാപ്തി ഇരുപത്തിയൊന്ന് വയസ്സിൽ വരുന്നില്ല .
ഇത് നിയമത്തിനായുള്ള ഒരു സംഖ്യ മാത്രമാണ് . ഇരുപത്തിയൊന്നാം പിറന്നാള്‍ എത്തുമ്പോൾ തുള്ളി ചാടി കെട്ടാൻ പോകരുത് .പക്വതയുണ്ടോയെന്നും,വീട്ടുകാരെ ആശ്രയിക്കാതെ കുടുംബം കൈകാര്യം ചെയ്യാനുള്ള വരുമാനമുണ്ടോയെന്നും നല്ലത് പോലെ ആലോചിക്കുക .
അതുണ്ടെങ്കിൽ മാത്രം കെട്ടുക .പ്രായത്തെ മാത്രം യോഗ്യതയാക്കരുത്. ഇരുപത്തിയൊന്ന് തികഞ്ഞ ഏതെങ്കിലും പെണ്ണിന്റെ വീട്ടുകാരുടെ കൈയ്യിൽ നിന്നും കാശും പൊന്നും വാങ്ങി പുട്ടടിക്കാൻ പോന്ന ഇരുപത്തിയൊന്ന് വയസ്സായെയെന്ന് ആണുങ്ങൾ വിചാരിക്കരുത് .
പഠിച്ചു സ്വന്തം കാലിൽ നില്ക്കാൻ പോന്ന സാഹചര്യം ഉണ്ടാക്കാനുള്ള അവസരമായി പെണ്ണുങ്ങൾ കെട്ട് പ്രായം കൂട്ടിയതിനെ കാണണം .അല്ലാതെ താലി കെട്ടുന്ന ആണിന്റെ ആശ്രിതത്വത്തിൽ കഴിഞ്ഞു പ്രസവിക്കാനുള്ള അനുമതിയുള്ള പ്രായമായി കാണരുത് .അപ്പോഴേ തുല്യതയുടെ വിപ്ലവം പിറക്കൂ. (സി .ജെ .ജോൺ )

Dr cj john Chennakkattu
