ആനക്കാംപൊയിൽ റിട്ട.അധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ (80) അന്തരിച്ചു.

Share News

തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ റിട്ട.അധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ (80) അന്തരിച്ചു. സംസ്കാരം വ്യാഴം (03/08/2023) രാവിലെ 11.00 മണിയ്ക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ . ഭാര്യ: റോസമ്മ ആനക്കാംപൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗം. മക്കൾ: ബാബു, ബിജു, ബീന. മരുമക്കൾ: ഷൈല കരിക്കണ്ടത്തിൽ, ഷേർളി ചെട്ടിപ്പറമ്പിൽ, രാജു കൊന്നക്കൽ. ഇപ്പോൾ മോർച്ചറിയിലുള്ള ഭൗതികദേഹം, നാളെ ബുധൻ (02/08/23) ഉച്ചയോടു കൂടി ആനയ്ക്കാംപോയിലിലുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്..

Share News
Read More

തിരുവമ്പാടി – മറിപ്പുഴ റോഡ് പ്രവൃത്തി കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ – ഓപെറേറ്റീവ് സൊസൈറ്റിക്ക് ലഭിച്ചു.

Share News

കിഫ്ബി ധനസഹായത്തോടെ 108.314 കോടി രൂപ അടങ്കൽ തുകയുള്ള ഈ റോഡ് 10 മീറ്റർ വീതിയിൽ ആധുനിക സൗകര്യങ്ങളോടെയാണ് നിർമ്മിക്കുന്നത്. ഡ്രെയിനേജ്,അൻപതോളം കലുങ്കുകൾ,4 പാലങ്ങൾ,പ്രധാന കേന്ദ്രങ്ങളിൽ ഇന്റർലോക്ക് വിരിച്ച നടപ്പാത,റോഡ് സേഫ്റ്റി എന്നിവ അടങ്ങിയതാണ് പദ്ധതി. കേരള റോഡ് ഫണ്ട് ബോർഡ് നിർവ്വഹണം നടത്തുന്ന പദ്ധതിയുടെ നിർമ്മാണ കാലാവധി 2 വർഷമാണ്. തുരങ്കപാത സമീപന റോഡുകൂടിയായതിനാൽ വളരെ പ്രധാന്യമുള്ള റോഡാണിത്.പ്രവൃത്തി ഉടൻ ആരംഭിക്കും.- ലിന്റോ ജോസഫ് എംഎൽഎ

Share News
Read More

തിരുവമ്പാടി ഗവ.ഐ ടി ഐ യുടെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി സന്ദർശിച്ചു വിലയിരുത്തി.

Share News

മുൻ എംഎൽഎ ജോർജ്ജ് എം തോമസിൻ്റെ ശ്രമഫലമായി തിരുവമ്പാടി ഗവ.ഐ ടി ഐ ക്ക് വേണ്ടി 6 കോടി 78 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി. ഏറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന ഐടി ഐയ്ക്കു വേണ്ടി സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലത്തിൻ്റെ തരം മാറ്റൽ സംബന്ധിച്ച് കുറച്ച് കാലം വൈകിയിരുന്നു. പ്രതിസന്ധികൾ ഒഴിവായി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. ലിന്റോ ജോസഫ് MLA

Share News
Read More