ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ഥി |പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്

Share News

തിരുവനന്തപുരം: പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു .ഉമ്മൻ ചാണ്ടിയുടെ ഏക മകൻ ചാണ്ടി ഉമ്മൻആണ് സ്ഥാനാർഥി . പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ഥി കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാര്‍ഥി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ്. വിജ്ഞാപനം വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹത്തിന്റെ മകനായ ചാണ്ടി ഉമ്മനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എഐസിസി […]

Share News
Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് |വന്‍ ഭൂരിപക്ഷം ഉറപ്പ്; യുഡിഎഫ് സ്ഥാനാര്‍ഥി മണിക്കൂറുകള്‍ക്കുള്ളില്‍; വിഡി സതീശന്‍

Share News

തിരുവനന്തപുരം: പുതുപ്പളളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 2021ല്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. പിണറായി സര്‍ക്കാരിനെ പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസാക്ഷിയുടെ കോടതി വിചാര ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. ഈ സര്‍ക്കാരിനെ ഒന്നുകൂടി തുറന്നുകാണിക്കാനുള്ള അവസരമായി തെരഞ്ഞെടുപ്പിനെ മാറ്റുമെന്ന് സതീശന്‍ പറഞ്ഞു. ആശയപരമായും രാഷ്ട്രീയമായുമാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പോലെ യുഡിഎഫ് ഒരുടീമായി തെരഞ്ഞെടുപ്പിനെ നേരിടും. […]

Share News
Read More

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5ന്; വോട്ടെണ്ണല്‍ 8ന്…

Share News

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് സെപ്റ്റംബര്‍ അഞ്ചിന്; എട്ടിന് വോട്ടെണ്ണല്‍ ന്യൂഡല്‍ഹി: പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. എട്ടിനാണ് വോട്ടെണ്ണല്‍. നിലവിലെ എംഎല്‍എയും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞടുപ്പ്. തെരഞ്ഞടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പുതുപ്പള്ളി മണ്ഡലത്തില്‍ മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17നാണ്. സൂക്ഷ്മ പരിശോധന പതിനെട്ടിന്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 21 ആണ്. പുതുപ്പള്ളി ഉൾപ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. […]

Share News
Read More

ഇപ്പോൾ ഇവിടെ ഈ കേരളത്തിലെ പുതുപ്പള്ളിയിൽ ഇവിടെ മറ്റൊരു മറിയം ഒരു കുരിശിൻ്റെ ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെടുന്നു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ.

Share News

അഭിനന്ദനങ്ങൾSanesh Saka ( ഫോട്ടോഗ്രാഫർ , ഇൻഡ്യൻ എസ്പ്രസ്, കൊച്ചി) ഡിയർ സനേഷ്. 2023 വർഷങ്ങൾക്ക് മുൻപ് ഉള്ള് നുറുങ്ങിയ ഒരു മറിയം ഒരു കുരിശിന് ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെട്ടിരുന്നു. വിശുദ്ധനായ ഒരു മനുഷ്യ പുത്രൻ്റ കുരിശിന് ചുവട്ടിലിരുന്ന്. അത് പരിശുദ്ധ കന്യകാമറിയത്തിൻ്റെയും യേശുക്രിസ്തുവിൻ്റെയും ചരിത്രം. ഇപ്പോൾ ഇവിടെ ഈ കേരളത്തിലെ പുതുപ്പള്ളിയിൽ ഇവിടെ മറ്റൊരു മറിയം ഒരു കുരിശിൻ്റെ ചുവട്ടിൽ ഇരുന്ന് വ്യാകുലപ്പെടുന്നു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മ. രണ്ടിലും പൊതുവായുള്ള സാമ്യങ്ങൾ മറിയവും കുരിശും […]

Share News
Read More

സാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. |പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും‌ പ്രതീക്ഷയുടെ പുതുനാമ്പും.

Share News

സാധാരണക്കാരുടെ മധ്യസ്ഥനായ കുഞ്ഞൂഞ്ഞ്. ജാതി മത ഭേദമന്യേ, ദേശത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അവർ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിലേക്ക് വരും. അനീതിയും, അന്യായവും, ചുവപ്പു നാടയും മാറ്റാൻ അദ്ദേഹത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കും. അധികാരികൾ അവഗണിച്ചവർക്ക്, നിയമത്തിന്റെ നൂലാമാലകളിൽ പെട്ടവർക്ക്, കുരുക്കിൽ കുരുങ്ങിയവർക്ക്, അസാധ്യമെന്ന് കരുതിയ പല കാര്യങ്ങളും സാധിക്കും, അത്ഭുതങ്ങൾ പലരും സാക്ഷ്യപ്പെടുത്തും. പുതുപ്പള്ളിയിൽ ഒരു പുതിയ പുണ്യാളൻ ഉണ്ടാവും. അശരണർക്കും, നിരാലംബർക്കും‌ പ്രതീക്ഷയുടെ പുതുനാമ്പും. ടോണി തോമസ്

Share News
Read More