കുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു.|ഫാദർ റോബിൻ പേണ്ടാനത്ത്

Share News

അങ്ങനെ 2023ലെ അധ്യാപന ദിനം കടന്നു പോവുകയാണ്. ഞാൻ പഠിപ്പിക്കുന്ന കോളേജിൽ 300 കുട്ടികൾക്ക് ഇടയിൽ നടത്തിയ സർവ്വേയിൽ ഏറ്റവും നല്ല അധ്യാപകനായി എനിക്ക് തെരഞ്ഞെടുക്കപ്പെടുവാൻ കഴിഞ്ഞു. ഈ വിദ്യാലയത്തിൽ ഞങ്ങൾ കുട്ടികൾക്കിടയിൽ നടത്തിവരുന്ന peer mediation എന്ന ഒരു വിദ്യാഭ്യാസ രീതിയെക്കുറിച്ച് നിങ്ങളുമായി പങ്കുവയ്ക്കുവാൻ ഞാൻ ഇപ്പോൾ ആഗ്രഹിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ അധ്യാപകരുടെ കഴിവുകൾ മാത്രമല്ല വിദ്യാർത്ഥികളുടെ കഴിവുകൾ കൂടി പ്രയോജനപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് ഈ peer mediation. ഈ വിഷയത്തിന്റെ […]

Share News
Read More

സംസ്കാര സമ്പന്നമായൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് അധ്യാപകർ.

Share News

സംസ്കാര സമ്പന്നമായൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് അധ്യാപകർ. ശാസ്ത്രീയമായ കാഴ്‌ചപ്പാട് വരുംതലമുറയ്ക്ക് പകർന്നുനൽകാനും കൂടുതൽ മികച്ച ഒരു ലോകം നിർമ്മിക്കാൻ അവരെ സന്നദ്ധരാക്കാനും അധ്യാപകർക്ക് സാധിക്കും. കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിലും അനേകം അധ്യാപകരുടെ കഠിന പ്രയത്നമുണ്ട്. നമ്മൾ നേടിയ സാമൂഹിക പുരോഗതിയും ഈ നേട്ടങ്ങൾക്ക് ശക്തി പകർന്നു. ഈ വളർച്ചയിലൂന്നിക്കൊണ്ട് മികച്ച വിദ്യാഭ്യാസവും നൈപുണിയുമുള്ള ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്. കൂടുതൽ വികസിതവും പുരോഗനോന്മുഖവുമായൊരു നവകേരളത്തെ […]

Share News
Read More

ഏറ്റവും ശ്രേഷ്ഠവും മഹനീയവുമായ ശുശ്രൂഷയാണ് അധ്യാപനം. അധ്യാപകര്‍ ഈശ്വരതുല്യരാണ്.|സെപ്റ്റംബര്‍ 5 അധ്യാപകദിനം

Share News

അധ്യാപകര്‍ സ്‌നേഹവും സഹാനുഭൂതിയും നല്‍കേണ്ടവര്‍… ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറിലെ ഖുബാപൂരിലെ നേഹ പബ്ലിക് സ്‌കൂളില്‍ രണ്ടാംക്ലാസുകാരനായ ഒരു ചെറുബാലനെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ അധ്യാപകദിനം കടന്നുവരുന്നത്. അധ്യാപിക കസേരയിലിരുന്ന് നിര്‍ദ്ദേശം നല്‍കുകയും കുട്ടികള്‍ ഓരോരുത്തരായെത്തി മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ‘എന്താണിത്ര പതുക്കെ തല്ലുന്നത്, ശക്തിയായി അടിക്കൂ’ എന്നും അധ്യാപിക പറയുന്നുണ്ട്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പറയുന്നു. ബോധപൂര്‍വമുള്ള മര്‍ദ്ദനം (323), മന:പ്പൂര്‍വമായ അപമാനം (504) എന്നീ വകുപ്പുകള്‍ […]

Share News
Read More

ആനക്കാംപൊയിൽ റിട്ട.അധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ (80) അന്തരിച്ചു.

Share News

തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ റിട്ട.അധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ (80) അന്തരിച്ചു. സംസ്കാരം വ്യാഴം (03/08/2023) രാവിലെ 11.00 മണിയ്ക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ . ഭാര്യ: റോസമ്മ ആനക്കാംപൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗം. മക്കൾ: ബാബു, ബിജു, ബീന. മരുമക്കൾ: ഷൈല കരിക്കണ്ടത്തിൽ, ഷേർളി ചെട്ടിപ്പറമ്പിൽ, രാജു കൊന്നക്കൽ. ഇപ്പോൾ മോർച്ചറിയിലുള്ള ഭൗതികദേഹം, നാളെ ബുധൻ (02/08/23) ഉച്ചയോടു കൂടി ആനയ്ക്കാംപോയിലിലുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്..

Share News
Read More

അഭിമാനമുള്ള ഒരു പൂർവ്വ വിദ്യാർത്ഥി എന്ന നിലയിൽ, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ പഠിച്ച കാലത്ത് എന്നിൽ പകർന്ന അച്ചടക്കത്തിൽ നിന്ന് എനിക്ക് ലഭിച്ച നേട്ടങ്ങൾ എനിക്ക് വ്യക്തിപരമായി സാക്ഷ്യപ്പെടുത്താൻ കഴിയും.

Share News

“ദർശന ഗിരീഷ്” അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്” എന്ന പേര് സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്, പക്ഷേ മറ്റൊരു രാജ്യത്തായതിനാൽ അവിടെ നടക്കുന്ന കൃത്യമായ സാഹചര്യത്തെക്കുറിച്ച് എനിക്കറിയില്ല. എന്നിരുന്നാലും, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ പൂർവ്വ വിദ്യാർത്ഥി എന്ന നിലയിലുള്ള എന്റെ വ്യക്തിപരമായ അനുഭവം എനിക്ക് പങ്കിടാം.എന്റെ കരിയർ രൂപപ്പെടുത്തുന്നതിൽ ഈ കോളേജ് ഒരു പ്രധാന പങ്ക് വഹിച്ചു. ഞങ്ങൾക്ക് അസാധാരണമായ ഫാക്കൽറ്റി അംഗങ്ങളും പിന്തുണയുള്ള മാനേജ്‌മെന്റും മികച്ച സൗകര്യങ്ങളും ഉണ്ടായിരുന്നു. കോളേജ് എല്ലായ്പ്പോഴും […]

Share News
Read More

ഇടുക്കി മുരിക്കാട്ടുകുടി സ്കൂളിൽ പ്രഭാതഭക്ഷണ പദ്ധതിയുമായി ലിൻസി ടീച്ചർ

Share News

സ്കൂളിൽ എത്തിയ വിദ്യാർത്ഥിനി വെള്ളം ഛർദ്ദിക്കുന്നത് കണ്ട് അധ്യാപിക ലിൻസി ജോർജ് കാര്യം അന്വേഷിച്ചു. രാവിലെ ഭക്ഷണം കഴിക്കാത്തതിനാൽ ആണെന്ന് കുട്ടിയുടെ മറുപടി. ഇങ്ങനെയുള്ള കുട്ടികൾ വേറെയും ഉണ്ടെന്ന് കണ്ടെത്തിയതോടെ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ് മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂൾ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്കാണ് സൗജന്യമായി പ്രഭാത ഭക്ഷണം കൊടുക്കുന്നത്. ഒരു മാസം മുൻപാണ് സംഭവം. അന്ന് അധ്യാപകരിൽ ഒരാൾ കൊണ്ടുവന്ന ഇഡ്ഡലി പ്രൈമറി ക്ലാസിൽ പഠിക്കുന്ന ആ […]

Share News
Read More