രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്യായനിയമ്മയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു.

Share News

സാക്ഷരതാ മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്യായനി അമ്മയായിരുന്നു. നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്. നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു. കുട്ടിക്കാലം മുതൽ […]

Share News
Read More

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു.

Share News

ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തില്‍ അനുശോചിക്കുന്നു. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടത്. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നു.

Share News
Read More

ഒരിക്കൽ പോലും നേരിൽകാണുകയോ, പരിചയമുള്ളവരോ ആവാതിരിന്നിട്ടും വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം ….

Share News

ഒരിക്കൽ പോലും നേരിൽകാണുകയോ, പരിചയമുള്ളവരോ ആവാതിരിന്നിട്ടും വാർത്ത കേട്ടപ്പോൾ മനസ്സിന് വല്ലാത്ത വിഷമം തോന്നിയ വാർത്ത… പ്രസവവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് പോകവെ കുഞ്ഞു ജീവനടക്കം ആശുപത്രിയുടെ മീറ്ററുകൾക്കിപ്പുറത്ത് വെച്ച് 3 പേർ മരിച്ച അത്യധികം വേദനജനകമായ സംഭവം … രക്ഷപ്പെട്ട ആ കുഞ്ഞു മോളെ എന്ത് പറഞ്ഞാണ് കുടുംബക്കാർ സമാധാനിപ്പിക്കുക … വരാൻ പോകുന്ന കുഞ്ഞു വാവയെ കുറിച്ച് എന്തെല്ലാം കഥകൾ ആ അമ്മ പറഞ്ഞ് കൊടുത്തിട്ടുണ്ടാവും .. .ആ കുഞ്ഞു മനസ്സ് എത്ര സ്വപ്നങ്ങൾ കണ്ടിട്ടുണ്ടാവും […]

Share News
Read More

മനോഹരമായ പുതിയസ്ഥലങ്ങളെക്കുറിച്ച് എല്ലാം പറഞ്ഞ് തരുമായിരുന്ന ജോഷി ചേട്ടൻ ഒടുവിൽ നമ്മളെയൊക്കെ വിട്ടു പിരിഞ്ഞ് പുതിയൊരിടത്തേക്ക് മരണ രഥത്തിൽ യാത്രയായിരിക്കുന്നു .

Share News

പ്രിയപ്പെട്ട ജോഷി ചേട്ടന്റെ വേർപാട് വിശ്വസിക്കാനാവുന്നില്ല, ഹൃദയാഘാതം മൂലംജോഷിചേട്ടൻ നമ്മെയൊക്കെ വിട്ടുപിരിഞ്ഞുവെന്ന വാർത്ത ഒരുനടുക്കത്തോടെയാണ് കേട്ടത്.20 വർഷംമുമ്പാണ് ചേട്ടനെ പരിചയപ്പെടുന്നത്, ക്രിസ്തു എന്ന ഓഡിയോ കാസറ്റിന്റെ റെക്കോർഡിങ്ങിന് വേണ്ടി കൊച്ചിൻ കലാഭവനിൽ ചെല്ലുമ്പോൾ കലാഭവന്റെ ഡ്രൈവറായി അന്ന് അവിടെ ജോഷി ചേട്ടനുണ്ട്, മൂവാറ്റുപുഴയ്ക്കടുത്ത് ആരക്കുഴ സ്വദേശിയായ ഞാനും കോതമംഗലം സ്വദേശിയായ ജോഷി ചേട്ടനും വലിയ സുഹൃത്തുക്കളായി,എന്റെ കാസറ്റ് വർക്കിന്റെ എല്ലാ ജോലികളും കലാഭവനിൽ വെച്ച് തന്നെയായിരുന്നു, അതുകൊണ്ടുതന്നെ രണ്ടാഴ്ചയോളം കലാഭവനിൽ ഞാനുണ്ടായിരുന്നു.. പിന്നീട് പല കാസറ്റ് വർക്കുകളുടെയും […]

Share News
Read More

കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു.

Share News

ചലച്ചിത്രതാരം കൊച്ചു പ്രേമന്റെ നിര്യാണത്തിൽ അനുശോചിക്കുന്നു. ഹാസ്യ നടനായും സ്വഭാവ നടനായും അനായാസപ്രകടനം കാഴ്ചവച്ച അഭിനയ ജീവിതമായിരുന്നു കൊച്ചു പ്രേമന്റേത്. നാടകരംഗത്തുനിന്ന് ചലച്ചിത്ര അഭിനയത്തിലെത്തിയ അദ്ദേഹം ദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. സന്തപ്ത കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ കാന്തപുരം എ.പി.മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിക്കുന്നു.

Share News

ചെറിയ എ പി ഉസ്താദ് എന്നറിയപ്പെടുന്ന അദ്ദേഹം ഇസ്ലാമിക കർമ്മശാസ്ത്ര പഠനരംഗത്തെ പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ പഠനങ്ങളും ഫത് വകളും പ്രഭാഷണങ്ങളും ശ്രദ്ധേയമാണ്. നിരവധി മഹല്ലുകളുടെ ഖാസിയും ആയിരക്കണക്കിന് ശിഷ്യസമ്പത്തിന് ഉടമയുമായിരുന്ന മുഹമ്മദ് മുസ്ലിയാരുടെ വിയോഗത്തിൽ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ

Share News
Read More

വാക്കുകളെ വർണ്ണ ചിത്രങ്ങളാക്കിയ തിരക്കഥാകൃത്തും, സംഭാഷണങ്ങളിലൂടെ കാഴ്ചയുടെയും വായനയുടെയും അനുഭൂതി നേരിട്ട് കേഴ്വിക്കാരിലേക്കു പകർന്ന പ്രഭാഷകനുമായ ജോൺ പോൾ സാർ യാത്രയാകുമ്പോൾ, എല്ലാ മലയാളികളോടുമൊപ്പം, അദ്ദേഹത്തിന്റെ വേർപാടിൽ ദുഖവും ആദരാഞ്ജലികളും രേഖപ്പെടുത്തുന്നു!

Share News

പ്രിയ ജോൺപോൾ സാറിന്റെ ഭൗതീക ശരീരം നാളെ 24.4. 22 ഞായറാഴ്ച്ച രാവിലെ 8 മണിയ്ക്ക് ലിസി ഹോസ്പിറ്റലിൽ നിന്നും പൊതു ദർശനത്തിനായി എറണാകുളം ടൗൺ ഹാളിൽ എത്തിക്കുന്നതും11 മണി വരെ പൊതുദർശനം, തുടർന്ന് എറണാകുളം സൗത്ത് കാരക്കാ മുറി ചവറ കൾച്ചറൽ സെന്ററിൽ പൊതുദർശനം., 12 .30 ന് വസതിയായ മരട് ,സെന്റ് ആന്റണീസ് റോഡ്, കൊട്ടാരം എൻക്ളേവ് , 3 മണിയോടെ എളംകുളം സെന്റ് മേരീസ് സുനഹോ സിംഹാസന ചർച്ചിലേയ്ക്ക്4 ന് അന്ത്യ ശുശ്രൂഷകൾ […]

Share News
Read More

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന്‍റെ നിര്യാണത്തില്‍ അനുശോചിക്കുന്നു.|മുഖ്യമന്ത്രി

Share News

തന്‍റെ രാഷ്ട്രീയ നിലപാടുകള്‍ മുന്‍ നിര്‍ത്തി നിയമസഭക്കകത്തും പുറത്തും വിഷയങ്ങള്‍ അവതരിപ്പിച്ച വ്യക്തിയായിരുന്നു പിടി തോമസ്. മികച്ച പ്രസംഗകനും സംഘാടകനുമായിരുന്നു. ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെയാണ് പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. മുഖ്യമന്ത്രിപിണറായി വിജയൻ

Share News
Read More

ആദർശ രാഷ്ട്രീയത്തിന് മുൻതൂക്കം കൊടുക്കുന്ന പി ടി യുടെ വേർപാട് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വലിയൊരു ശ്യൂനത ആണ് സൃഷ്ടിച്ചിരിക്കുന്നത്.

Share News

പ്രിയ സുഹൃത്ത് പിടിക്ക് വിട. പിടിമായിട്ടുള്ള സൗഹൃദബന്ധത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് .കെഎസ്‌യു പ്രവർത്തകനായി ഇരിക്കുമ്പോൾ തുടങ്ങിയ ബന്ധം,പുതിയ അത് ഒരു വലിയ സുദൃഢമായ ബന്ധം ആയിരുന്നു. പിടി കെഎസ്‌യു പ്രസിഡൻറ് ആയിരിക്കുമ്പോൾ പിടി യോടൊപ്പമുള്ള കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു ഞാൻ.ഞങ്ങൾ തമ്മിലുള്ള വളരെ ആഴത്തിലുള്ള ആത്മബന്ധമായിരുന്നു നിലനിന്നിരുന്നത് പി.ടി യുടെ വിവാഹത്തിന് സാക്ഷികളായിരുന്നു വളരെ ചുരുക്കം സുഹൃത്തുക്കൾ ഒരുവനായിരുന്നു ഞാൻ. പിടിയും ഉമയുമായുള്ള സ്നേഹബന്ധം ഉമയുടെ വീട്ടുകാർക്ക് അന്ന് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ബ്രാഹ്മണ പശ്ചാത്തലത്തിൽ […]

Share News
Read More

നെടുമുടി വേണു അന്തരിച്ചു

Share News

തിരുവനന്തപുരം: അഭിനയമികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു ഓര്‍മയായി. 73 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു.മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടന്‍മാരില്‍ ഒരാളാണ് കേശവന്‍ വേണുഗോപാലന്‍ നായര്‍ എന്ന നെടുമുടി വേണുവെന്ന് നിസംശയം വിശേഷിപ്പിക്കാം. നായകനായും സഹനടനായും വില്ലനായും […]

Share News
Read More