ഏബ്രഹാം മാടമാക്കല്‍ അവാര്‍ഡ്സി. രാധാകൃഷ്ണന്
കൊച്ചി: സ്വാതന്ത്ര്യ സമരസേനാനിയും പത്രപ്രവര്‍ത്തകനും കവിയുമായിരുന്ന എബ്രഹാം മാടമാക്കലിന്റെ ഓര്‍മ്മയ്ക്കായി കൊച്ചിയിലെ നവോത്ഥാന സാംസ്‌കാരിക കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള സാഹിത്യ അവാര്‍ഡിന്സി. രാധാകൃഷ്ണന്‍ അര്‍ഹനായി. അവാര്‍ഡ് സമര്‍പ്പണ സമ്മേളനം 2024 ജൂണ്‍ 2ന് ഞായറാഴ്ച എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നടക്കും. നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍, പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളില്‍ സി. രാധാകൃഷ്ണന്‍ നല്‍കിയ സംഭാവനകളെ അധികരിച്ചാണ് അദ്ദേഹത്തെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. നാനൂറിലേറെ ചെറുകഥകളും നാല് നാടകങ്ങളും രണ്ട് കവിതാസമാഹാരങ്ങളും ശാസ്ത്രലേഖനങ്ങളുള്‍പ്പെടെ അഞ്ഞൂറില്‍പ്പരം പ്രബന്ധങ്ങളും അദ്ദേഹം രചിച്ചു. വൈഞ്ജാനിക […]
Read More