ആലുവയിൽ ആവർത്തിക്കുന്ന കുട്ടികളോടുള്ള ലൈഗികപീഡനങ്ങൾ ദുഃഖകരം: പ്രൊ -ലൈഫ്

Share News

കൊച്ചി: ഒന്നരമാസം മുമ്പ് 5 വയസ്സുകാരിയായ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആലുവയിൽ തന്നെ, മറ്റൊരു ബാലികയെ അർധരാത്രിയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആശങ്ക പ്രകടിപ്പിച്ചു. വളരെ വേഗം പ്രതിയെ പോലിസ് കണ്ടെത്തി അറസ്റ്റ് ചെയ്തുവെങ്കിലും,ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൊച്ചുകുട്ടികളോടുള്ള കൊടുംക്രൂരതകളും പീഡനങ്ങളും ആവർത്തിക്കാതിരിക്കുവാൻ ഉചിതമായ ക്രമീകരണങ്ങൾ സർക്കാരും പൊതുസമൂഹവും ആവി ഷ്ക്കരിക്കേണ്ടതുണ്ട്. കേരളത്തിന്റെ തെരുവോരങ്ങളിൽ സുരക്ഷിതമല്ലാതെ കുഞ്ഞുങ്ങളുമായി വസിക്കുന്നവർക്ക് സംരക്ഷണം നൽകുവാൻ സർക്കാർ പ്രത്യേക പദ്ധതികൾ തയ്യാറാ ക്കണം. […]

Share News
Read More

ആലുവയിൽ അഞ്ച് വയസുകാരിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു.

Share News

. അറുനൂറ്റി നാൽപത്തിയഞ്ച് പേജുള്ള കുറ്റപത്രം എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് (അട്രോസിറ്റി എഗൈൻസ്റ്റ് വുമൻ ആൻറ് ചിൽഡ്രൻ) ലാൽ ആണ് സമർപ്പിച്ചത്. ശക്തമായ സാഹചര്യ തെളിവുകളുടെയും, സൈൻറിഫിക്ക്, സൈബർ ഫോറൻസിക്ക് തെളിവുകളുടെയും, ഡോക്ടർമാരുടെ റിപ്പോർട്ടിന്‍റെയും, മെഡിക്കൽ രേഖകളുടേയും അടിസ്ഥാനത്തിൽ പഴുതടച്ച കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്. രണ്ട് പ്രത്യേക അന്വേഷണ സംഘം ബീഹാറിലും, ഡൽഹിയിലും പോയി. പ്രതിയെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ശേഖരിച്ചിരുന്നു. Ernakulam Rural Police

Share News
Read More

ആലുവയിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Share News

ആലുവയിൽ കൊല്ലപ്പെട്ട ബീഹാർ സ്വദേശിനിയായ അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10ലക്ഷം രൂപ സഹായധനം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മന്ത്രി പി രാജീവ്കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും പ്രതിക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പരമാവധി വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി പഴുതടച്ച രീതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇപ്പോൾ പോലീസ് നടത്തുന്നത്. സർക്കാർ പൂർണമായും കുട്ടിയുടെ കുടുംബത്തോടൊപ്പം നിന്നുകൊണ്ട് കാര്യങ്ങൾ അതിവേഗം മുന്നോട്ടുനീക്കുന്നതാണ്.–മന്ത്രി പി രാജീവ്പറഞ്ഞു

Share News
Read More