സൈനികര്‍ക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയമാണ് അപകട നിലയിലുള്ളത്.

Share News

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആർമി വെൽഫയർ ഹൗസിങ് ഓർഗനൈസേഷൻ കൊച്ചി, വൈറ്റില, സിൽവർ സാൻഡ് ഐലൻഡിലെ, 2018ൽ നിർമാണം പൂർത്തിയാക്കി ഉടമസ്ഥർക്ക് കൈമാറിയ, ഫ്‌ളാറ്റുകൾ തകർച്ചയുടെ വക്കിലെത്തി നിൽക്കുകയാണ്. സൈനികര്‍ക്കും അവരുടെ കുടുംബങ്ങൾക്കുമായി നിർമ്മിച്ച ഫ്‌ളാറ്റ് സമുച്ചയമാണ് അപകട നിലയിലുള്ളത്. പൊട്ടിപൊളിഞ്ഞ ചുവരുകളും , കോൺക്രീറ്റ് ഇളകി കമ്പികൾ തെളിഞ്ഞു കാണുന്ന സ്ലാബുകളും, തകർന്ന നിലയിലുള്ള ബീമുകളുമാണ് ഫ്‌ളാറ്റിലുള്ളത്. കോൺക്രീറ്റ് ഭാഗങ്ങൾ പലയിടത്തും തകർന്നു. പാളികളായി ഇളകി വീഴുന്ന കോൺക്രീറ്റ് കഷണങ്ങളുടെയും, വലിയ ടൈൽ കഷണങ്ങളുടെയും […]

Share News
Read More

ഈ ഇടപെടലുകൾ വ്യക്‌തിത്വത്തിന് നൽകിയ ഗുണങ്ങൾ വലുതായിരുന്നു. |എൺപത്തിയൊമ്പതാം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിട പറയുന്നു. ആദരാഞ്ജലികൾ.

Share News

ഈ ചരമ വാർത്തയിൽ കാണുന്ന തോമസ് കൊടിയൻ അച്ചൻ പൊതു സമൂഹത്തിൽ പ്രശസ്‌തനല്ല. തൃക്കാക്കര ഭാരത മാതാ കോളേജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം ഹോസ്റ്റൽ വാർഡനായിരുന്നു. പ്രീ ഡിഗ്രി വിദ്യാർഥികൾ മാത്രമുള്ള ജൂനിയർ കോളേജാണ് അന്ന് ഭാരത മാതാ. കോളേജിൽ നടക്കുന്ന ക്യാമ്പുകളുടെ സംഘടകനായിരുന്നു അദ്ദേഹം . ആശയങ്ങളിൽ ഇന്നൊവേഷൻ നടത്താൻ പഠിപ്പിച്ചത് ഈ പാതിരിയായിരുന്നു. ഹോസ്റ്റലിൽ എല്ലാ ഞായറാഴ്ച രാവിലെയും എന്തെങ്കിലും സാംസ്‌കാരിക പരിപാടി നിർബന്ധമായിരുന്നു. ഹോസ്റ്റലിലെ നൂറോളം പേരും മുറ അനുസരിച്ചു പങ്കെടുക്കണം. പ്രസംഗം, […]

Share News
Read More

മാധ്യമ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഫ്രാന്‍സിസിന്റെ വാര്‍ത്തകളും അതിസാഹസികമായ റിപ്പോര്‍ട്ടിംഗും ഗംഭീരമായ ഇടപെടലുകളുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. |ഫ്രാങ്കോ ലൂയിസ്

Share News

ഫ്രാന്‍സിസ്, നീ ഉറങ്ങുകയാണ്. ദൈവത്തിന്റെ മടിയില്‍ തല ചായ്ച്ച് ഉറങ്ങുകയാണ്. സുഖനിദ്രയില്‍നിന്ന് നിത്യനിദ്രയിലേക്കുള്ള നിന്റെ അവിചാരിതമായ യാത്ര ഞങ്ങള്‍ക്കു വിശ്വസിക്കാനാകുന്നില്ല. പലതവണ മുഖാമുഖം കണ്ട മരണത്തെ ഇച്ഛാശക്തികൊണ്ടും ദൈവകൃപകൊണ്ടും തോല്‍പിച്ച നീ ഇങ്ങനെയൊരു പോക്കു പോകുമെന്നു ഞങ്ങളാരും കരുതിയിട്ടില്ല. ഫ്രാന്‍സിസ്, നീ ഞങ്ങള്‍ക്ക് ആരായിരുന്നു? നീ ഈ ലോകത്തിന് ആരായിരുന്നു. മാനവ നന്മയ്ക്കു വഴിയൊരുക്കിയ അനേകം വാര്‍ത്തകളും ലേഖനപരമ്പരകളുമെല്ലാം നിന്റെ തൂലികത്തുമ്പിലൂടെ പിറന്നതു ഞങ്ങള്‍ക്കറിയാം. മാധ്യമ രംഗത്ത് കോളിളക്കമുണ്ടാക്കിയ ഫ്രാന്‍സിസിന്റെ വാര്‍ത്തകളും അതിസാഹസികമായ റിപ്പോര്‍ട്ടിംഗും ഗംഭീരമായ ഇടപെടലുകളുമെല്ലാം […]

Share News
Read More