കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവകസുവർണ്ണ ജൂബിലി തിരുനാളിന് കൊടിയേറി

Share News

കണിയാമ്പറ്റ : 1970 ൽ 13 കുടുംബങ്ങളുമായി തുടങ്ങിയമാനന്തവാടി രൂപതയിലെ കണിയാമ്പറ്റ സെൻ്റ് മേരീസ് ഇടവക ഇന്ന് 93 കുടുംബങ്ങളായി വളർന്ന് സുവർണ്ണ ജൂബിലി നിറവിൽ കഴിഞ്ഞ ഒരു വർഷം കൃതജ്ഞതാവർഷമായി ആചരിച്ച്, ഏപ്രിൽ 27 മുതൽ മെയ് അഞ്ച് വരെ ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന നവ ദിന നന്ദി ഉത്സവത്തിനും ഇടവക തിരുനാളിനും തുടക്കമായി . ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ കൊടി ഉയർത്തി. കൃതജ്ഞതാ വർഷ സമാപനാഘോഷങ്ങളുടെ ഉത്ഘാടനവും ജൂബിലി സ്മാരക ഭവനത്തിൻ്റെ […]

Share News
Read More

ഏകികൃത വിശുദ്ധ കുർബാന അർപ്പണരീതി എല്ലാ ഇടവകകളിലും നടപ്പിലാക്കുവാൻ ഉതുകുന്ന കർമ്മപദ്ധതി തയ്യാറാക്കണം . -മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ .

Share News

ഏകീകൃത കുര്‍ബാന വിഷയത്തില്‍ 25ന് മുന്‍പ് തീരുമാനം അറിയിച്ചില്ലെങ്കില്‍ അച്ചടക്ക നടപടിയെന്ന് എറണാകുളം- അങ്കമാലി അതിരൂപത വിമതര്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ മുന്നറിയിപ്പ്. ജനാഭിമുഖ കുര്‍ബാന പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ഏകീകൃത കുര്‍ബാന അര്‍പ്പണത്തില്‍ വിട്ടുവീഴ്ചയില്ലെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കത്തില്‍ പറയുന്നു

Share News
Read More

നീ അച്ചനുമായ് ഞാൻ വണ്ടിപ്പണിക്കാരനുമായി. നിനക്കും സന്തോഷം…. എനിക്കും സന്തോഷം…!”

Share News

പള്ളീലച്ചനാകുമ്പോഴുംപിള്ളേരുടെ അച്ചനാകുമ്പോഴും… ഏറെ നാളുകൾക്കു ശേഷമാണ് അമ്മായിയുടെ മകൻ ആന്റുവിനെ കണ്ടുമുട്ടിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളോടൊപ്പം അവനുമുണ്ടായിരുന്നു.കണ്ടപാടെ ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചു. സമപ്രായക്കാരായതിനാലും ബാല്യത്തിൽ, പ്രത്യേകിച്ച് അവധിക്കാലം അവന്റെ വീട്ടിൽ പലപ്പോഴായ് ചെലവഴിച്ചതിനാലും ഒരുപാട് ഓർമകൾ മനസിൽ മിന്നിമറഞ്ഞു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് റിസൽട്ടിനു വേണ്ടി കാത്തിരിക്കുന്ന കാലം. രണ്ടുമാസം വെറുതെയിരിക്കണ്ട എന്നു കരുതി ഞാൻ വർക്ക്ഷോപ്പിൽ പോയി. സ്പ്രേ പെയ്ന്റിങ്ങ് പഠിക്കാൻ. മോഹനൻ എന്നു പേരുള്ള എന്റെ ആശാനെ ഇന്നും ഓർക്കുന്നുണ്ട്. നന്നായ് […]

Share News
Read More

ദേവാലയങ്ങൾ ആശുപത്രികൾ ആകുമ്പോൾ!!!

Share News

ക്രൂശിത രൂപത്തിനുതാഴെ, അൾത്താരയോട് ചേർന്ന് ഓക്‌സിജൻ സിലണ്ടറുകൾ ഉൾപ്പെടെയുള്ള ചികിത്‌സാ സംവിധാനങ്ങൾ ക്രമീകരിച്ച ഈ ദേവാലയത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഫിലിപ്പൈൻസിലെ ക്യൂസോൺ സിറ്റി ആശുപത്രിയിലെ ദേവാലയയം. ആശുപത്രിക്കിടക്കൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ കൈക്കൊണ്ട ഈ നിർണായ ഇടപെടൽ ശ്രദ്ധേയമായിക്കഴിഞ്ഞു. വിശ്വാസജിവിതവും ആരാധനാലയവും വേദനിക്കുന്നവർക്കും വിഷമിക്കുന്നവർക്കും വേണ്ടപ്പോൾ ഉപയോഗിക്കാനാണെന്ന് കരുതുന്നതുകൊണ്ടാണ് ഇത്തരം ശുശ്രുഷകൾ പള്ളിക്കുള്ളിൽപോലും അനുവദിക്കുന്നത് . സഭയുടെ സാർവത്രിക സാമൂഹ്യ ചിന്തകൾ മനസ്സിലാക്കണം .സഭയുടെ സംവിധാനം ,നേതൃത്വം നന്മകൾ നിറഞ്ഞതാണ് സാബു ജോസ് ,എറണാകുളം .

Share News
Read More

ജോണിയുടെ കഷ്ടപ്പാട് നോവായി; പാർക്കാൻ സ്‌നേഹക്കൂരയൊരുക്കി ഇടവക.

Share News

തൊടുപുഴ: കലയന്താനി സെന്റ് മേരീസ് ഇടവക സെമിത്തേരിയിലെ കുഴിവെട്ടുന്ന ജോലിചെയ്യുന്ന ജോണിക്ക് സ്വന്തമായിട്ട് നല്ലൊരു വീടില്ലാത്തതായിരുന്നു ഏറ്റവും വലിയ വിഷമം. ഭാര്യയും പ്രായമായ രണ്ടു പെണ്‍കുട്ടികളുമായി ചോര്‍ന്നൊലിക്കുന്നതും നിലംപൊത്താറായതുമായ കൂരയിൽ കഴിഞ്ഞിട്ടും തന്റെ വിഷമങ്ങള്‍ ആരോടും പറഞ്ഞില്ല.എന്നാൽ, ഒരിക്കൽ വീട് സന്ദര്‍ശനത്തിനെത്തിയ ഇടവക വികാരിയുടെ മനസ്സിൽ നിന്ന് ആ വീടിന്റെ ദയനീയ ചിത്രം മാഞ്ഞില്ല. ജോണിക്കൊരു കൂരയുണ്ടാക്കി കൊടുക്കാമെന്ന ആശയം ഇടവകക്കാരുമായി പങ്കുവെച്ചപ്പോള്‍ എല്ലാവര്‍ക്കും സമ്മതം.ഒടുവിൽ എല്ലാവരുടെയും സഹായവും പ്രയത്‌നവുംകൊണ്ട് വീടൊരുങ്ങിയപ്പോള്‍ ജോണിക്ക് ഈ ലോകം തന്നെ […]

Share News
Read More