ട്രെയിനിൽ നിന്നും ഇറങ്ങും മുമ്പ് ആ ഉപ്പയുടെ കൈകളിൽ പിടിച്ചു ഞാനെൻ്റെ ശിരസിൽ വച്ചു.|ഈസ്റ്റർ- റംസാൻ നാളുകളിലെ ഹൃദയസ്പർശിയായ അനുഭവം|സിസ്റ്റർ മേരി ലില്ലി പഴമ്പിള്ളി
ആന്ധ്രാപ്രദേശിലെ റായലസീമ യൂണിവേഴ്സിറ്റിയിൽ പോയി വരുന്ന വഴിയാണ് ഹൈദരാബാദിൽ നിന്നും ട്രെയിനിൽ കയറിയ കോഴിക്കോട്ടുകാരനായ മുഹമ്മദ് കോയ എന്ന വന്ദ്യവയോധികനെയും അദ്ദേഹത്തിൻ്റെ മകൻ ഫൈജാസിനെയും മരുമകൻ നൂഹിനെയും ട്രെയിൻ ക്യാബിനിൽ കണ്ടുമുട്ടിയത് (19/4/2022). ഞാൻ ആന്ധ്രയിലെ കർണൂളിൽ നിന്നും ട്രെയിനിൽ കയറുമ്പോൾ അദ്ദേഹം ഞാൻ ബുക്ക് ചെയ്ത സീറ്റിൽ കിടക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ എഴുന്നേൽക്കാൻ തുടങ്ങിയ അദ്ദേഹത്തിനോട് ഞാൻ വേണ്ട എന്ന് പറഞ്ഞു എതിർ സീറ്റിലിരുന്നു. പിന്നീട് കുറച്ചു കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റിരുന്ന് ഒത്തിരി വാത്സല്യത്തോടെ എന്നോട് […]
Read More