എഐ കാമറകള്‍ തുണച്ചില്ല,2023ല്‍ കേരളത്തിലെ റോഡില്പിടഞ്ഞുമരിച്ചത് 4,010 ജീവിതങ്ങള്‍
നിര്‍മ്മിതബുദ്ധി കാമറകള്‍ (എഐ കാമറകള്‍) സ്ഥാപിച്ചാല്‍ റോഡപകടങ്ങളും അപകടമരണങ്ങളും കുറയുമെന്ന കേരള സര്‍ക്കാരിന്റെ വാദങ്ങള്‍ ശക്തമായി നിലനില്‍ക്കുമ്പോഴും 2023-ല്‍ കേരളത്തിലെ റോഡുകളില്‍ അപകടത്തില്‍പെട്ടു പിടഞ്ഞുമരിച്ചത് 4,010 ജീവിതങ്ങളാണെന്ന് റിപ്പോര്‍ട്ട്. കേരള പോലീസിന്റെ വെബ്സൈറ്റില്‍ റോഡപകടങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന പേജിലാണ് 2023ലെ അപകടങ്ങളില്‍ മരിച്ചവരുടെ സംഖ്യ വ്യക്തമാക്കുന്നത്. https://keralapolice.gov.in/crime/road-accidents?fbclid=IwAR21cee7Ap5Bv8Q6rSuDO2k9JnohEoY0IwM2NRuMN5MSkClUn2h51oJxhqI റോഡപകടങ്ങളുടെയും പരിക്കേറ്റവരുടെയും എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെയപേക്ഷിച്ച് ഭയാനകമായ വര്‍ദ്ധനയാണുണ്ടായിരിക്കുന്നത് എന്നാണ് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2023-ല്‍ 48,141 അപകടങ്ങളാണ് കേരളത്തിലെ റോഡുകളിലുണ്ടായത്. 2022ല്‍ 43,910 അപകടങ്ങള്‍; അതായത് 2022നെക്കാള്‍ അധികമായി […]
Read More