പുരുഷ കേന്ദ്രീകൃതമായ സമീപനവും അസമത്വങ്ങളും അനീതികളും എല്ലാമതങ്ങളിലും ഉണ്ട്; ഉണ്ടായിരുന്നു. ഒരു പരിഷ്‌കൃത സമൂഹം നിയമ നിർമ്മാണത്തിലൂടെ അതിനെ മറികടക്കും. |ഡോ. കെ. എസ്. രാധാകൃഷ്ണൻ
സി പി എം സെമിനാറിൽ സ്ത്രീകളെ പങ്കെടുപ്പിച്ചില്ല: ഇസ്ലാമിസ്റ്റുകൾക്കു മുന്നിൽ മുട്ടുമടക്കുന്ന പുരോഗമനമേ സി പി എമ്മിനുളളൂ; ഏകീകൃത പൗരനിയമത്തെ ഏകീകൃത വ്യക്തിനിയമമാക്കി സി പി എം തെറ്റായി സമൂഹത്തിൽ അവതരിപ്പിക്കുന്നു. ഏകീകൃത പൗരനിയമത്തിനെതിരെ മാർക്സിസ്റ്റ്പാർട്ടി ഇന്നലെ സെമിനാർ നടത്തി. നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ചു. എന്നാൽ, ആ നിയമത്തിന്റെ ഗുണഭോക്താക്കളും മതനിയമത്തിന്റെ ഇരകളുമായ സ്ത്രീകളെ ആരെയും അതിൽ പങ്കെടുപ്പിച്ചില്ല. പൊതുവേദിയിൽ സ്ത്രീകളെ പുരുഷന്മാർക്കൊപ്പം ക്ഷണിച്ചിരുത്തിയാൽ ഇസ്ലാമിക മതമൗലികവാദികൾക്കു ഇഷ്ടമാകില്ല എന്ന് കരുതിയാണ് പാർട്ടി അങ്ങനെ ചെയ്തത്. ഇസ്ലാമിസ്റ്റുകൾക്കു […]
Read Moreഏക സിവില്‍കോഡിനെതിരെ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണം : എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ പാർലമെന്റിൽ ഏകകണ്ഠമായ അഭിപ്രായം സ്വീകരിക്കണമെന്ന് എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന് മുന്നോടിയായാണ് മുഖ്യമന്ത്രി എംപിമാരുടെ യോഗം വിളിച്ചുചേർത്തത്. രാജ്യത്തെ നാനാജാതിമതസ്ഥരുടെയും ജനവിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ വേണ്ട രീതിയിൽ സ്വരൂപിക്കാതെ നടത്തുന്ന ഇത്തരം പ്രഖ്യാപനങ്ങൾ മത ന്യൂനപക്ഷങ്ങളുടെ ഇടയിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുകയാണ്. വ്യക്തിനിയമങ്ങളുടെ കാര്യത്തിൽ ആവശ്യമായ ചർച്ചകൾ നടത്താതെ തിടുക്കത്തിൽ തീരുമാനം കൈക്കൊള്ളുന്നത് ജനാധിപത്യ ഭരണരീതിക്ക് ഒട്ടും യോജിച്ചതല്ല. രാജ്യത്തിന്റെ ഐക്യത്തിനും […]
Read Moreഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട്|നിയമനിർമ്മാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത – ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമായിക്കൂടാ.
ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട് കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ തന്നെ, ഇപ്പോൾ ലക്‌ഷ്യം വയ്ക്കുന്ന പുതിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആശയങ്ങളും ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ജൂൺ 14 ന് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ നോട്ടീസ് പ്രസിദ്ധീകരിച്ച നടപടി, എന്ത് നിർദ്ദേശങ്ങൾ നൽകും എന്നുള്ളതിനെക്കുറിച്ച് ആശയക്കുഴപ്പം ഉളവാക്കുന്നതും അവ്യക്തവുമാണ്. ഏകീകൃത സിവിൽ കോഡിന്റെ […]
Read Moreഏകീകൃത സിവിൽ കോഡ് – അവ്യക്തതകളും ആശങ്കകളും| കെസിബിസി ജാഗ്രത കമ്മീഷൻ
മത/ ജാതിബദ്ധമായ വ്യക്തി നിയമങ്ങൾക്ക് പകരം എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാകുന്ന ഏകീകൃത സിവിൽ കോഡ് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഇന്ത്യയുടെ ഭരണഘടന രൂപീകരണകാലത്തോളം പഴക്കമുണ്ട്. മതപരമായ വൈജാത്യങ്ങൾ, മതനിയമങ്ങൾ തുടങ്ങിയവയ്ക്ക് സ്വാധീനമുള്ള വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, പിന്തുടർച്ചാവകാശ നിർണ്ണയം എന്നിവയാണ് വ്യത്യസ്ത മതവിഭാഗങ്ങൾക്ക് വേറിട്ട രീതികളിൽ കൈകാര്യം ചെയ്യാനാവുന്നത്. ഏകീകൃത സിവിൽ നിയമം നടപ്പാകുന്നതുവഴി ഇത്തരം കാര്യങ്ങളിലുള്ള വ്യത്യസ്ത രീതികൾ ഇല്ലാതാകുകയും എല്ലാ ഇന്ത്യൻ പൗരന്മാരും മേൽപ്പറഞ്ഞ വിഷയങ്ങൾ സംബന്ധിച്ച് മത ജാതി വ്യത്യാസമില്ലാതെ ഒറ്റ […]
Read More