റാബിസ് വൈറസുകൾ ഹോമിയോപ്പതിക് രീതിയിലൂടെ, നിരവധി രോഗാവസ്ഥകളിൽ ഉപയോഗിക്കാവുന്ന നല്ലൊരു ഔഷധമായി പരിണമിച്ചപ്പോൾ ലൂയി പാസ്റ്റർക്ക് 11 വയസ്സു മാത്രമായിരുന്നു പ്രായം എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.
അലോപ്പതി വൈദ്യശാസ്ത്രത്തിൽ രോഗാണു സിദ്ധാന്തത്തിന്റെ പിതാവ്, പേയ് വിഷബാധയ്ക്ക് വാക്സിനേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ തുടങ്ങിയ നിരവധി നിലകളിൽ വിഖ്യാതനായ ലൂയി പാസ്റ്ററുടെ ചരമദിനമായ സെപ്തംബർ 28 “ലോകപേയ്വിഷബാധ ദിനമായി” ലോകാരോഗ്യ സംഘടന ആചരിക്കുകയാണ്. 1822 ൽ ജനിച്ച് 1895 ൽ മരിച്ച അദ്ദേഹം 1885 ലാണ് പേയ് വിഷബാധയ്ക്കുള്ള വാക്സിൻ ആവിഷ്കരിച്ചത്. അതിനു മുൻപ് ചിക്കൻ കോളറ, ആന്ത്രാക്സ് എന്നിവയ്ക്കുള്ള പ്രതിരോധൗഷധങ്ങളും പാസ്റ്റർ തയാറാക്കിയിരുന്നു. മുയലുകളിൽ പേയ് ബാധ ഉണ്ടാക്കി അതിന്റെ സുഷ്മന നാഡിയിൽനിന്നാണ് വാക്സിൻ തയാറാക്കിയത്. […]
Read More