റാബിസ് വൈറസുകൾ ഹോമിയോപ്പതിക് രീതിയിലൂടെ, നിരവധി രോഗാവസ്ഥകളിൽ ഉപയോഗിക്കാവുന്ന നല്ലൊരു ഔഷധമായി പരിണമിച്ചപ്പോൾ ലൂയി പാസ്റ്റർക്ക് 11 വയസ്സു മാത്രമായിരുന്നു പ്രായം എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.

Share News

അലോപ്പതി വൈദ്യശാസ്ത്രത്തിൽ രോഗാണു സിദ്ധാന്തത്തിന്റെ പിതാവ്, പേയ് വിഷബാധയ്ക്ക് വാക്സിനേഷൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ തുടങ്ങിയ നിരവധി നിലകളിൽ വിഖ്യാതനായ ലൂയി പാസ്റ്ററുടെ ചരമദിനമായ സെപ്തംബർ 28 “ലോകപേയ്വിഷബാധ ദിനമായി” ലോകാരോഗ്യ സംഘടന ആചരിക്കുകയാണ്.

1822 ൽ ജനിച്ച് 1895 ൽ മരിച്ച അദ്ദേഹം 1885 ലാണ് പേയ് വിഷബാധയ്ക്കുള്ള വാക്സിൻ ആവിഷ്കരിച്ചത്. അതിനു മുൻപ് ചിക്കൻ കോളറ, ആന്ത്രാക്സ് എന്നിവയ്ക്കുള്ള പ്രതിരോധൗഷധങ്ങളും പാസ്റ്റർ തയാറാക്കിയിരുന്നു.

മുയലുകളിൽ പേയ് ബാധ ഉണ്ടാക്കി അതിന്റെ സുഷ്മന നാഡിയിൽനിന്നാണ് വാക്സിൻ തയാറാക്കിയത്.

എന്നാൽ, ഇതിനും നിരവധി വർഷങ്ങൾക്കു മുൻപ് 1833 ൽ പേയ് ബാധിച്ച നായയുടെ ഉമിനീർ ശേഖരിച്ച് ഹോമിയോപ്പതിയിലെ വീര്യവൽക്കരണ പ്രക്രിയവഴി Hydrophobinum എന്ന ഔഷധം ഡോ. കോൺസ്റ്റന്റൈൻ ഹെറിങ് തയാറാക്കിയിരുന്നു. ജർമനിയിൽ 1800 ൽ ജനിച്ച ഇദ്ദേഹം പിന്നീട് യു എസ്സിൽ താമസമാക്കി. അമേരിക്കൻ ഹോമിയോപ്പതിയുടെ തലതൊട്ടപ്പനായി അറിയപ്പടുന്നത് ഹെറിങാണ്. Guiding Symptoms എന്ന ഗ്രന്ഥം രചിക്കുകയും നിരവധി ജേണലുകൾ എഡിറ്റു ചെയ്യുകയും ഫിലദൽഫ്യയിൽ വലിയൊരു പഠനശാല സ്ഥാപിക്കുകയും ചെയ്തു ഇദ്ദേഹം. ഹോമിയോപ്പതിയിലെ മഹാജ്ഞാനിയായ ഡോ. ജെ.റ്റി. കെന്റ് പിൽക്കാലത്ത് യു. എസ്സിൽ വളർന്നുവരാൻ മണ്ണൊരുക്കിയത് ഇവയാണ്.

Hydrophobinum പക്ഷേ, പേയ് വിഷബാധയ്ക്ക് പ്രതിരോധമായോ ചികിൽസയ്ക്കോ ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന പ്രധാന ഔഷധമല്ല. ലക്ഷണസഞ്ചയത്തിന്റെ സമാനതപ്രകാരം മറ്റ് ഔഷധങ്ങളാണ് സൂചിപ്പിക്കപ്പെടുക.

റാബിസ് വൈറസുകൾ ഹോമിയോപ്പതിക് രീതിയിലൂടെ, നിരവധി രോഗാവസ്ഥകളിൽ ഉപയോഗിക്കാവുന്ന നല്ലൊരു ഔഷധമായി പരിണമിച്ചപ്പോൾ ലൂയി പാസ്റ്റർക്ക് 11 വയസ്സു മാത്രമായിരുന്നു പ്രായം എന്ന് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്.

P. V. Alby

Freelance journalist, book translator, writer & editor

Share News