പ്രൗഢിയുടെ അടയാളങ്ങൾ ആയിരുന്നു പത്തായവും പത്തായ പുരയുടെ എണ്ണവും.

Share News

പത്തായം പണ്ടത്തെ കാരണവന്മാരുടെ പ്രൗഢിയുടെ അടയാളങ്ങൾ ആയിരുന്നു പത്തായവും പത്തായ പുരയുടെ എണ്ണവും. ചെറുതെങ്കിലും അന്ന് പത്തായമില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. പത്തായം വീട്ടിലുണ്ടാകുന്നത് തന്നെ ഒരു ഐശ്വര്യമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ഓടിട്ട വീട്ടിലെ വിശാലമായ കോലായിൽ നിന്ന് അകത്തേക്ക് കയറുന്നിടത്ത് ഒന്ന്,അകത്തെ അടുക്കളയോട് ചേർന്നുള്ള ഇരുട്ടുമുറിയിൽ മറ്റൊന്ന്. തേക്ക്,ഈട്ടി,പ്ലാവ്,ആഞ്ഞിലി തുടങ്ങിയ മരത്തടികൾ ആയിരുന്നു പത്തായം നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നത്. പത്തായം പണിതുകഴിഞ്ഞാൽ വെള്ളം ഒഴിച്ച് നോക്കും ഒരു തുള്ളി വെള്ളം പോലും ലീക്ക് ആകാതെ കാറ്റുപോലും കടക്കാനാവാതെ തച്ചുശാസ്ത്രപ്രകാരം നിർമ്മാണങ്ങൾ […]

Share News
Read More

ഡോ. സ്വാമിനാഥൻ തലമുറകൾക്ക് വഴികാട്ടി: കർദിനാൾ ജോർജ് ആലഞ്ചേരി|Dr. M.S. Swaminathan is an Inspiration to Generations: Cardinal George Alencherry

Share News

കാക്കനാട്: പ്രമുഖ കാർഷിക ശാസ്ത്രജ്ഞനും ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവുമായ ഡോ. എം.എസ്. സ്വാമിനാഥൻ തലമുറകൾക്ക് വഴിക്കാട്ടിയ പ്രതിഭയെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഡോ. സ്വാമിനാഥന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച കർദിനാൾ ആലഞ്ചേരി അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ നാടിന്റെ സമഗ്രവികസനത്തിന് വഴിതെളിച്ചെന്നും രാജ്യത്തിന്റെ കാർഷിക വികസനത്തിനുവേണ്ടി അദ്ദേഹം തന്റെ ജീവിതംതന്നെ സമർപ്പിച്ചുവെന്നും അനുസ്മരിച്ചു. കേരളത്തിന്റെ കാർഷികപശ്ചാത്തലത്തിൽനിന്നും ആരംഭിച്ച ഡോ. സ്വാമിനാഥന്റെ ജീവിതയാത്ര അത്ഭുതകരമായ വഴികളിലൂടെയാണ് മുന്നോട്ടുപോയത്. ഇന്ത്യയിലും വിദേശത്തുമായി നേടിയ ഉന്നത വിദ്യാഭ്യാസത്തിലൂടെ സ്വായത്തമാക്കിയ […]

Share News
Read More

കേരളത്തിന്റെ വ്യവസായ പുരോഗതിയെ തടഞ്ഞുനിർത്തുന്നതും കാർഷിക മേഖലയുടെ വളർച്ച മുരടിപ്പിക്കുന്നതും മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും ആരുടെ നയമാണ്?

Share News

കേരളത്തിനൊന്നു മാറി ചിന്തിച്ചുകൂടേ…? കേരളത്തിന്റെ വ്യവസായ പുരോഗതിയെ തടഞ്ഞുനിർത്തുന്നതും കാർഷിക മേഖലയുടെ വളർച്ച മുരടിപ്പിക്കുന്നതും മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതും ആരുടെ നയമാണ്? കമ്യൂണിസ്റ്റു പാർട്ടിയുടെയും അവർ നേതൃത്വം നൽകിയ സർക്കാരുകളുടെയും ചിത്രമായിരിക്കും ഏതൊരു മലയാളിയുടേയും മനസ്സിൽ ആദ്യം വരിക! പാർട്ടിയുടെ ഈ ‘പ്രതിഛായ’ മാറ്റാൻ പാർട്ടിക്കുള്ളിൽനിന്നു നേതൃത്വം നൽകിവരുന്ന വ്യക്തിയെന്ന നിലയിലാണ് ശ്രീ. പിണറായി വിജയൻ എന്റെ ശ്രദ്ധയെ ആകർഷിച്ചിട്ടുള്ളത്! പരമ്പരാഗത പാർട്ടി നയങ്ങൾ അവഗണിച്ചുകൊണ്ട്, ആഗോള സാമ്പത്തിക സാഹചര്യങ്ങളോട് ക്രിയാത്മകമായ സഹകരണത്തിനു പാർട്ടിയെയും സർക്കാരിനെയും […]

Share News
Read More