കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഭവം: പ്രായപൂര്‍ത്തിയാവാത്ത പ്രതി ജീവനൊടുക്കി

Share News

കൊച്ചി: കളമശേരിയില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ജീവനൊടുക്കി. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്. നാല് പേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന് മര്‍ദനമേറ്റത്. ലഹരി ഉപയോഗം […]

Share News
Read More

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്: അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടിയുടെ മൊഴി

Share News

തിരുവനന്തപുരം:കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ വഴിത്തിരിവ്. . മകന്റെ പരാതിയില്‍ അമ്മയെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഇളയ മകന്‍ രം​ഗത്തെത്തി. അമ്മയ്ക്കെതിരായ സഹോദരന്റെ മൊഴി അച്ഛന്‍ മര്‍ദ്ദിച്ച്‌ പറയിപ്പിച്ചതാണ്. അച്ഛന്‍ തങ്ങളെ മര്‍ദ്ദിക്കുമായിരുന്നു. കേസില്‍ കുടുക്കും എന്ന് അമ്മയെ ഭീഷണിപ്പെടുത്തിയിരുന്നതായും ഇളയ മകന്റെ മൊഴിയില്‍ പറയുന്നു. 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് […]

Share News
Read More

ഉദ്ഘാടനത്തിനു മുൻപ് വൈറ്റില മേൽപാലം തുറന്നു‌: വി ഫോര്‍ കേരള നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍

Share News

കൊച്ചി: ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പ് കൊച്ചി വൈറ്റില മേല്‍പാലം തുറന്നുവിട്ട സംഭവത്തില്‍ വി ഫോര്‍ കേരള നേതാവ് അടക്കം നാല് പേര്‍ അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ ആലപ്പുഴ ഭാഗത്തുനിന്നു വന്ന വാഹനങ്ങളെ ബാരിക്കേഡ് മാറ്റി പാലത്തിലൂടെ കടത്തിവിടുകയായിരുന്നു. എന്നാല്‍ മറുഭാഗത്തും ബാരിക്കേഡ് ഉണ്ടായിരുന്നതിനാല്‍ വാഹനങ്ങള്‍ക്ക് മറുഭാഗം കടക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് വാഹനങ്ങള്‍ പാലത്തില്‍ നിന്ന് തിരിച്ചിറക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വി ഫോര്‍ കൊച്ചി പ്രവര്‍ത്തകരാണ് ഇതിന് […]

Share News
Read More

പോലീസിനുപോലും പുറത്തുപറയാൻ കഴിയാത്ത വിധത്തിൽ ജസ്‌നയെ ഒളിപ്പിച്ചു വച്ചിരിക്കുന്നതാര്? അവരുടെ ലക്ഷ്യമെന്ത്?

Share News

ജസ്‌ന നീ ഏതു രാവണൻ കോട്ടയിലാണ്? “നല്ല വർത്തമാനമുണ്ട്, പറയാറായിട്ടില്ല” എന്നു പറയാതെ പറഞ്ഞു ജസ്‌ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ പടിയിറങ്ങി… പോലീസിനുപോലും പുറത്തുപറയാൻ കഴിയാത്ത വിധത്തിൽ ജസ്‌നയെ ഒളിപ്പിച്ചു വച്ചിരിക്കുന്നതാര്? അവരുടെ ലക്ഷ്യമെന്ത്? പോലീസ് ആരെയാണ് ഭയക്കുന്നത്? ജസ്‌ന എവിടെ എന്നു പൊലീസിന് കൃത്യമായി അറിയാമെങ്കിൽ, അവർ അതു പുറത്തു പറയാൻ കോവിഡിനെ ഭയക്കുന്നതെന്തിന്? മാധ്യമ പ്രവർത്തകരോട് പലരോടും അന്വേഷിച്ചു. അവർക്കും കൂടുതലൊന്നും പറയാൻ കഴിയില്ല എന്ന നിലപാടാണ്! ഇതെന്താണ് ഇങ്ങനെ!ചില കാര്യങ്ങൾ വരുമ്പോൾ അതിന്റെ […]

Share News
Read More

കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: സംസ്ഥാനത്ത് 41 പേർ അറസ്റ്റിൽ

Share News

തിരുവനന്തപുരം : കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു എന്ന കേസില്‍ 41 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ സംസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് ഇത്രയും പേരെ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഐടി വിദഗ്ധരും ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. ഇന്നലെ 469 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. 339 കേസുകള്‍ പോക്‌സോ വകുപ്പ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എല്ലാ ജില്ലകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഒരു ഡോക്ടറും ഐടി വിദഗ്ധനും പൊലീസ് ട്രെയിനിയും ഉള്‍പ്പെടുന്നു. കുട്ടികളുടെ […]

Share News
Read More

തിരുച്ചിറപ്പള്ളിയില്‍ ആള്‍ക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു

Share News

തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടില്‍ ജനക്കൂട്ടം മലയാളി യുവാവിനെ അടിച്ചുകൊന്നു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി ദീപുവാണ് കൊല്ലപ്പെട്ടത്. തിരുച്ചിറപ്പള്ളി അല്ലൂരിലാണ് സംഭവം. ദീപുവിനെയും സുഹൃത്ത് അരവിന്ദനെയും മോഷ്ടാക്കള്‍ എന്നു സംശയിച്ച് ജനക്കൂട്ടം ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അരവിന്ദന്‍ ജിയാപുരം പൊലീസിന്റെ കസ്റ്റഡിയിലാണ്.

Share News
Read More

സ്വർണക്കടത്ത് കേസ്: മുഖ്യ സൂത്രധാരന്‍ ശിവശങ്കർ, ഇഡി കുറ്റപത്രം സമർപ്പിച്ചു

Share News

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ ആയിരത്തിലധികം പേജുകളുണ്ട്. സ്വര്‍ണക്കടത്തിന്റെ മുഖ്യ സൂത്രധാരനാണ് എം ശിവശങ്കര്‍ എന്ന് കുറ്റപത്രത്തില്‍ പറയുന്നു. ശിവശങ്കറെ അറസ്റ്റ് ചെയ്ത് 60 ദിവസം പൂര്‍ത്തിയാകാനാരിക്കേയാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നടപടി. ഇതോടെ ശിവശങ്കറിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ലാതാകും. അതിനിടെ, സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികളുടെ […]

Share News
Read More

അഭയാകേസ് വിധിയുടെ മറവിൽ ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സഭയെയും അവഹേളിക്കുന്നവരോട്…

Share News

കോടതിവിധിയെ മാനിക്കുന്നു… കുറ്റം ചെയ്തവർക്ക് അർഹിക്കുന്ന ശിക്ഷ നൽകി സമൂഹമനസാക്ഷിയുടെ ധാർമിക ബോധം നിലനിർത്തുന്നതിനും, മനുഷ്യന്റെ സുരക്ഷ ഉറപ്പിക്കുന്നതിനും മനുഷ്യനാൽ കല്പിതമായിരിക്കുന്ന നീതിപീഠം എക്കാലവും പല വിധി പ്രസ്താവങ്ങളും നടത്തിയിട്ടുണ്ട്. യഥാർത്ഥ പ്രതികൾ അർഹിക്കുന്ന ശിക്ഷ സ്വീകരിച്ചും, ചിലപ്പോഴെങ്കിലും നിരപരാധികൾ അർഹിക്കാത്ത വിധി സ്വീകരിച്ചും ഈ ന്യായപീഠത്തെ മാനിച്ചിട്ടുണ്ട്. ഇന്ന് അഭയാക്കേസിന്റെ വിധി കേൾക്കുമ്പോൾ അഭയയ്ക്ക് അർഹിക്കുന്ന നീതി ലഭിച്ചു എങ്കിൽ സമർപ്പിതരായ ഞങ്ങൾ അതിൽ സംതൃപ്തരാണ്. എന്നാൽ അഭയയ്ക്ക് നീതി കൽപ്പിക്കപ്പെടുമ്പോൾ നിരപരാധികളാണ് വിധി ഏറ്റുവാങ്ങിയതെങ്കിൽ […]

Share News
Read More

സിസ്റ്റര്‍ അഭയകേസ് : ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം

Share News

തിരുവനന്തപുരം: സിസ്റ്റര്‍ അഭയകേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കു ജീവപര്യന്തം തടവു ശിക്ഷ. അഞ്ച് ലക്ഷം രൂപ പിഴയും ഇരുവരിൽ നിന്നും ഈടാക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവു നശിപ്പിക്കല്‍), 449 (അതിക്രമിച്ചുകടക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. ഗൗരവമേറിയ കുറ്റമാണ് പ്രതികള്‍ ചെയ്തിരിക്കുന്നതെന്നും നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ആസൂത്രിത കൊലപാതകമാണോയെന്ന ചോദ്യത്തിന് അല്ലെന്ന് […]

Share News
Read More

നമ്മെത്തന്നെ ഉറ്റുനോക്കുന്ന സി.സി.ക്യാമറ !

Share News

ഞങ്ങളുടെ ആശ്രമ ദൈവാലയത്തിൽ കളളൻ കയറി. മൂന്നു വർഷം മുമ്പ്.സങ്കീർത്തിയുടെ വാതിൽ കുത്തിത്തുറന്നാണ് അകത്തു കയറിയത്. അന്വേഷണത്തിനായ് വന്ന പോലീസുകാർ ആദ്യം ചോദിച്ചത് സി.സി.ക്യാമറ ഉണ്ടോ എന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോൾ എത്രയും പെട്ടന്ന് ക്യാമറ സ്ഥാപിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.അതേ തുടർന്ന് മേലധികാരികളോട് പറഞ്ഞ് ഞങ്ങൾ ക്യാമറകൾ സ്ഥാപിച്ചു. എന്തായാലും അതിനു ശേഷം ഇതുവരെയും കള്ളന്മാരുടെ ശല്യം ഉണ്ടായിട്ടില്ല. ഇന്ന് പൊതുസ്ഥലങ്ങളിലും റോഡുകളിലും ഷോപ്പിങ്ങ് സെൻ്ററുകളിലും ഓഫീസുകളിലും ആരാധനാലയങ്ങളിലും എന്നുവേണ്ട സെമിത്തേരികളിൽ വരെ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ […]

Share News
Read More