അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ച കെ എസ് ആർ ടിസിയെയും അമല ആശുപത്രിയെയുംപ്രൊ ലൈഫ് അനുമോദിച്ചു.

Share News

കൊച്ചി. അങ്കമാലിയിൽ നിന്നും തോട്ടിൽപാലത്തേക്ക് കെ എസ് ആർ ടി സി ബസ്സിൽ യാത്രചെയ്യുമ്പോൾ അമ്മയുടെ പ്രസവത്തിനു സുഖകരമായ സാഹചര്യം ഒരുക്കിയ കെ എസ് ആർ ടി സി ഡ്രൈവർ, കണ്ടക്ടർ എന്നിവരെയും, ഫോൺ മെസ്സേജുകളിലൂടെ അറിഞ്ഞയുടനെ ഉചിതമായ അടിയന്തര നടപടികൾ സ്വീകരിച്ച് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച തൃശൂർ അമല ആശുപത്രിയുടെ മാനേജുമെന്റിനെയും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു. മനുഷ്യജീവനെ സംരക്ഷിക്കുവാൻ കത്തോലിക്ക ആശുപത്രികൾ എപ്പോഴും പ്രതിജ്ഞബദ്ധമാണ്. സമർപ്പണമുള്ള ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും […]

Share News
Read More

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും.|10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.

Share News

അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ എസ് ആര്‍ ടി സി യാത്ര സൗജന്യമാക്കും. അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണ് തീരുമാനം. 10-ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കോളേജ് ക്യാന്റീനില്‍ സൗജന്യ ഭക്ഷണം എന്നിവ നൽകും. ഭൂരഹിത- ഭവനരഹിത അതിദരിദ്രർക്ക് ഭൂമിയും വീടും ലഭ്യമാക്കാനുള്ള നടപടി ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാര്‍ക്ക് യുഡി ഐഡി നല്‍കുന്നതിന് പ്രത്യേക മെഡിക്കൽ ബോർഡ് […]

Share News
Read More

കെ​എ​സ്ആ​ര്‍​ടി​സി ബസുകളില്‍ പരസ്യം വിലക്കിയ ഹൈക്കോടതി ഉത്തരവിനു സ്‌റ്റേ

Share News

ന്യൂഡല്‍ഹി: കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ നല്‍കുന്നതു വിലക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ടു കെഎസ്‌ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെയും കാല്‍നടക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന വിധത്തില്‍ പരസ്യം നല്‍കില്ലെന്നാണ് കെഎസ്‌ആര്‍ടിസി നല്‍കിയ പുതിയ സ്‌കീമില്‍ പറയുന്നത്. മോട്ടോര്‍ വാഹന ചട്ടം പാലിച്ച്‌ ബസുകളുടെ വശങ്ങളിലും പിന്‍ഭാഗത്തും മാത്രമേ പരസ്യം പതിപ്പിക്കൂ […]

Share News
Read More

കോഴിക്കോടിന് തിലകക്കുറിയാകുന്ന കെ.എസ്.ആർ.ടി.സി സമുച്ചയം ആഗസ്റ്റ് 26ന് തുറക്കും

Share News

നിർമ്മാണം പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും വ്യാപാരാവശ്യങ്ങൾക്ക് തുറന്നു കൊടുക്കാതിരുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് ആഗസ്റ്റ് 26ന് എം.ഒ.യു ഒപ്പുവച്ച് തുറന്നു കൊടുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് നടപടി. നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബസ് ടെർമിനൽ കോംപ്ലക്‌സ് 3.22 ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 74.63 കോടി ചെലവിൽ നിർമിച്ച കോംപ്ലക്‌സിൽ 11 ലിഫ്റ്റുകളും 2 എക്‌സലേറ്ററുകളുമാണുള്ളത്. നിക്ഷേപമായി 17 […]

Share News
Read More

കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തം

Share News

കേരളത്തിന്റെയും, കർണ്ണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോഗിച്ച് വന്ന കെ എസ് ആർ ടി സി (K S R T C) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ..കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും, എംബ്ലവും, ആനവണ്ടി എന്ന പേരും, കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച്, ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

Share News
Read More