അമ്മയെയും കുഞ്ഞിനെയും സംരക്ഷിച്ച കെ എസ് ആർ ടിസിയെയും അമല ആശുപത്രിയെയുംപ്രൊ ലൈഫ് അനുമോദിച്ചു.

Share News


കൊച്ചി. അങ്കമാലിയിൽ നിന്നും തോട്ടിൽപാലത്തേക്ക് കെ എസ് ആർ ടി സി ബസ്സിൽ യാത്രചെയ്യുമ്പോൾ അമ്മയുടെ പ്രസവത്തിനു സുഖകരമായ സാഹചര്യം ഒരുക്കിയ കെ എസ് ആർ ടി സി ഡ്രൈവർ, കണ്ടക്ടർ എന്നിവരെയും, ഫോൺ മെസ്സേജുകളിലൂടെ അറിഞ്ഞയുടനെ ഉചിതമായ അടിയന്തര നടപടികൾ സ്വീകരിച്ച് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച തൃശൂർ അമല ആശുപത്രിയുടെ മാനേജുമെന്റിനെയും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അനുമോദിച്ചു.

മനുഷ്യജീവനെ സംരക്ഷിക്കുവാൻ കത്തോലിക്ക ആശുപത്രികൾ എപ്പോഴും പ്രതിജ്ഞബദ്ധമാണ്. സമർപ്പണമുള്ള ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരും ആശുപത്രിയിലുണ്ടാകും.സി എം ഐ സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അമല ആശുപത്രിയുടെ മാതൃശിശു സംരക്ഷണ വിഭാഗം വളരെ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. അതുകൊണ്ടാണ് ഫോൺ മെസ്സേജ് വഴി അറിഞ്ഞപ്പോൾ മുഴുവൻ സംവിധാനവും ഉടനെ ഉണർന്ന് പ്രവർത്തിച്ചത്. ഇത്തരം ശുശ്രുഷ എല്ലാ ആശുപത്രികൾക്കും മാതൃകയാണെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

ഈ ബസ്സിലെ ജീവനക്കാരും ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അനുമോദനങ്ങൾ അർഹിക്കുന്നു.


മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശിയായ ഗർഭിണി ഒറ്റയ്ക്ക് യാത്രചെയ്യുമ്പോഴാണ് അഞ്ചാമത്തെ പ്രസവം ബസ്സിൽ വെച്ച് നടന്നത്.
അപ്രതീക്ഷിത അടിയന്തര സാഹചര്യത്തിൽ മനുഷ്യജീവനെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുവാനുള്ള സമയോചിതമായ കൂട്ടായ്മയുടെ നല്ല മാതൃകയാണ് തൃശൂർ പേരാമംഗലത്ത്‌ ഉണ്ടായത്

Share News