ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട്|നിയമനിർമ്മാണങ്ങളും പരിഷ്‌കാരങ്ങളും ഏതെങ്കിലും മത – ന്യൂനപക്ഷ വിഭാഗങ്ങളിൽ അസ്വസ്ഥതകൾക്ക് കാരണമായിക്കൂടാ.

Share News

ഏകീകൃത സിവിൽ കോഡ്: കേരള കത്തോലിക്കാസഭയുടെ നിലപാട് കേന്ദ്ര നിയമമന്ത്രാലയം യൂണിഫോം സിവിൽ കോഡിന്റെ കരട് രൂപം തയ്യാറാക്കുകയോ പുറത്തുവിടുകയോ ചെയ്തിട്ടില്ല എന്നതിനാൽ തന്നെ, ഇപ്പോൾ ലക്‌ഷ്യം വയ്ക്കുന്ന പുതിയ സിവിൽ കോഡിന്റെ സ്വഭാവം എന്തായിരിക്കും എന്നുള്ളതിനെക്കുറിച്ച് വ്യക്തതയില്ല. യൂണിഫോം സിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും ആശയങ്ങളും ക്ഷണിച്ചുകൊണ്ട് കഴിഞ്ഞ ജൂൺ 14 ന് ഇരുപത്തിരണ്ടാം നിയമ കമ്മീഷൻ നോട്ടീസ് പ്രസിദ്ധീകരിച്ച നടപടി, എന്ത് നിർദ്ദേശങ്ങൾ നൽകും എന്നുള്ളതിനെക്കുറിച്ച് ആശയക്കുഴപ്പം ഉളവാക്കുന്നതും അവ്യക്തവുമാണ്. ഏകീകൃത സിവിൽ കോഡിന്റെ […]

Share News
Read More

ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണം – |പട്ടയമോ സര്‍വ്വേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളില്‍ കഴിയുന്ന കര്‍ഷകരുടെ വിഷയവും ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്.|കെസിബിസി

Share News

ബഫര്‍ സോണ്‍: ശാശ്വത പരിഹാരത്തിന് സര്‍ക്കാര്‍ ഉടന്‍ ഇടപെടണം – കെസിബിസി കൊച്ചി: ബഫര്‍ സോണ്‍ പ്രദേശങ്ങളെ സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ മതിയായ പൊതുജന താത്പര്യം മുന്‍നിര്‍ത്തി അവിടെയുള്ള നിര്‍മ്മിതികളുടെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി, പുന:പരിശോധനക്കായി സുപ്രീം കോടതിയെ സമീപിക്കാന്‍ സര്‍ക്കാരുകള്‍ക്ക് മാത്രം അവസരം നല്‍കിക്കൊണ്ടാണ് 2022 ജൂണ്‍ മാസം മൂന്നാം തീയതി വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ആകാശദൂരം ബഫര്‍ സോണ്‍ ആയി സുപ്രീം കോടതി ഉത്തരവിട്ടത്. സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ ഡാറ്റയുടെ പിന്‍ബലത്തില്‍ സമീപിച്ചാല്‍ […]

Share News
Read More

“ഏതെങ്കിലും പ്രശ്നം ഉയർന്നുവരുമ്പോൾ, കേരളത്തിലെ കത്തോലിക്കാ സഭ എന്ത് നിലപാടാണ് സ്വീകരിച്ചതെന്ന് അറിയാൻ കേരളം മുഴുവൻ പിഒസിയിലേക്ക് നോക്കുന്നു. പിഒസി സഭയുടെ പൊതുമുഖമായി പ്രവർത്തിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ സന്തോഷം നൽകുന്നു”.| ഫാ. ജോസഫ് കണ്ണത്ത്

Share News

കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പിഒസിയുടെ സ്ഥാപകൻ ബഹു. ഫാ. ജോസഫ് കണ്ണത്ത് അന്തരിച്ചു. കാലത്തിനു മുമ്പേ നടന്ന ക്രാന്തദർശി! കണ്ണത്തച്ചൻ കടന്നുപോകുമ്പോൾ, കേരള കത്തോലിക്കാ സഭ അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു: സഭകളുടെ കൂട്ടായ്മ സുവിശേഷത്തിന്റെ നേർസാക്ഷ്യമാണ് എന്നു സ്വജീവിതംകൊണ്ട് അടയാളപ്പെടുത്തിയതിന്! പി. ഓ. സി എന്ന ആശയവും സ്ഥാപനവും യാഥാർഥ്യമാക്കിയത്തിന്! സഭയുടെ ആത്മാവ്, സ്നേഹവും, കൂട്ടായ്മയും, സേവനവുമാണ് എന്ന ഓർമ്മപ്പെടുത്തലിന്! അച്ചന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു! ഫാ. ജോസഫ് കണ്ണത്ത് പുതുക്കാട് :പിഒസി സ്ഥാപക ഡയറക്ടറും കെസിബിസി […]

Share News
Read More

ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിക്കുന്ന ഭീകരാക്രമണങ്ങള്‍: ലോകമനഃസാക്ഷി ഉണരണമെന്നു കെസിബിസി

Share News

കൊച്ചി: ക്രൈസ്തവര്‍ക്കെതിരെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഭീകരാക്രമണങ്ങളില്‍ ലോകമനഃസാക്ഷി ഉണരണമെന്ന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി. നൈജീരിയയില്‍ ഇക്കഴിഞ്ഞ ദിവസം ക്രൈസ്തവര്‍ അതിക്രൂരമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുപതോളം പേരെ ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊല്ലുന്ന കാഴ്ച ലോകം വലിയ നടുക്കത്തോടെയാണ് കണ്ടത്. കഴിഞ്ഞ മാസങ്ങളിലായി ഒട്ടേറെപ്പേര്‍ വിവിധ ഇടങ്ങളില്‍വച്ച് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിന് പുറമെ, കഴിഞ്ഞ ദിവസം പെന്തക്കുസ്ത തിരുനാളിനോടനുബന്ധിച്ച് ദേവാലയത്തിലായിരുന്ന അമ്പതിലേറെപ്പേരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിരപരാധികളായ അനേകര്‍ ക്രൈസ്തവ വിശ്വാസികളായതിനാല്‍ മാത്രം കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ച […]

Share News
Read More

കൂട്ടായ്മയും സഹകരണവും ഏറ്റവും സജീവമാകേണ്ട സന്ദർഭമാണിത് | Mar George Alencherry |

Share News

“കൂട്ടായ്മയും സഹകരണവും ഏറ്റവും സജീവമാകേണ്ട സന്ദർഭമാണിത് ” – കർദിനാൾ മാർ ജോർജ് ആലഞ്ചേരി KCBC PRESIDENT, HEAD & FATHER OF THE SYRO-MALABAR CHURCH

Share News
Read More

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹിക തിന്മകള്‍ക്കെതിരായുംപ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

Share News

കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. ”ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ 10:10) എന്ന ക്രിസ്തുവിന്റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ […]

Share News
Read More

കുടുംബങ്ങളെ സംരക്ഷിക്കാന്‍ സഭ പ്രതിജ്ഞാബദ്ധയാണ്.ബിഷപ്പ് ഡോ പോള്‍ ആന്റണി മുല്ലശ്ശേരി

Share News

കൊച്ചി: മനുഷ്യജീവനെയും കുടുംബങ്ങളെയും സംരക്ഷിക്കുകയെന്നത് സഭയുടെ എക്കാലത്തെയും പ്രതിബദ്ധതയാണ്. ക്രിസ്തുദര്‍ശനത്തിലൂന്നിയ ഈ നിലപാട് സമൂഹത്തിന്റെയും രാഷ്ട്രങ്ങളുടെയും നിലനില്‍പിനും വളര്‍ച്ചയ്ക്കും അനിവാര്യമാണ്. ഈ ദര്‍ശനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ, ആഗോളതലത്തില്‍ കുടുംബവര്‍ഷം പ്രഖ്യാപിച്ചിരിക്കുന്നത്. കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി കേരള കത്തോലിക്കാസഭയില്‍ കുടുംബക്ഷേമത്തിനും ജീവന്റെ സംരക്ഷണത്തിനുമായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. വിവിധ രൂപതകളില്‍ വ്യത്യസ്തമായ പരിപാടികള്‍ നടപ്പിലാക്കിവരുന്നു. പാലാരൂപതയില്‍ ആവിഷ്‌കരിച്ച കുടുംബക്ഷേമപദ്ധതികളെ അനവസരത്തില്‍ അനാവശ്യമായി വിവാദമാക്കുന്നതിലെ ഉദ്ദേശ്യശുദ്ധിയില്ലായ്മ വ്യക്തമമാണെന്ന് കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രൊലൈഫ് സമിതിയുടെയും ചെയര്‍മാന്‍ ബിഷപ്പ് ഡോ. […]

Share News
Read More

കെസിബിസി സമ്മേളനം നാളെ തുടങ്ങും

Share News

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ(കെസിബിസി) മണ്‍സൂണ്‍കാല സമ്മേളനം നാളെ തുടങ്ങും. പ്രസിഡന്‍റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ ജൂണ്‍ മൂന്നു വരെയാണു സമ്മേളനം. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ചേരുന്ന സമ്മേളനത്തില്‍ കേരളത്തിലെ 32 രൂപതകളിലെ മെത്രാന്മാര്‍ പങ്കെടുക്കും.

Share News
Read More

തുടർഭരണം നേടിയ എൽഡിഎഫിന് അഭിനന്ദനങ്ങളുമായി കേരള കത്തോലിക്കാ മെത്രാൻ സമിതി.

Share News

കൊച്ചി: വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാധിപത്യമുന്നണിക്ക് അഭിനന്ദനങ്ങള്‍ നേരുന്നതായി കെസിബിസി. കേരളത്തിന്റെ ചരിത്രത്തില്‍ നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു മുന്നണി തുടര്‍ച്ചയായി ഭരണത്തിലേക്ക് കടന്നുവരുന്നത്. ന്യൂനപക്ഷ സമൂഹങ്ങളെ പക്ഷപാതരഹിതമായി പരിഗണിക്കാന്‍ മുന്നണികള്‍ തയാറാകണമെന്ന പാഠവും ഈ തെരഞ്ഞടുപ്പ് നല്‍കുന്നുണ്ട്. തെരഞ്ഞടുപ്പില്‍ വിജയിച്ച എല്ലാ ജനപ്രതിനിധികളും അവരെ തെരഞ്ഞെടുത്ത ജനങ്ങളോടു നീതി പുലര്‍ത്തി ജനക്ഷേമപ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ഇടവരട്ടെയെന്നും കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ പറഞ്ഞു.

Share News
Read More