“കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ചതിൽ നന്ദി.| ..സംവിധായകന്റെയും നാടക രചയിതാവിന്റെയും വിലയിരുത്തൽ തികച്ചും അപക്വവും ബാലിശവുമാണ്. “|വോയ്‌സ് ഓഫ് നൺസ്
ക്രൈസ്തവ സന്യസ്തരെ നിർദയം അവഹേളിക്കുന്ന പ്രമേയവുമായി അരങ്ങേറ്റപ്പെട്ട “കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ച ആലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കും നൈതൽ നാടകസംഘത്തിനും നന്ദി. ഒരു കലാരൂപം എന്ന നിലയിൽ പ്രസ്തുത നാടകത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരോട് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, യഥാർത്ഥ തിരിച്ചറിവോടെ മികച്ച നാടകങ്ങൾ അവതരിപ്പിക്കാൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. നാടകാവതരണം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്റെ തെറ്റിദ്ധാരണാജനകമായ ഒരു കുറിപ്പ് പ്രചരിക്കുന്നത് കാണാനിടയായി. “കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലി” എന്നാണ് […]
Read More“കക്കുകളി” യിൽ കാണാത്ത എന്ത് കുഴപ്പമാണ് “ദി കേരള സ്റ്റോറി” യിൽ നിങ്ങൾ കാണുന്നത്…?
‘ദി കേരള സ്റ്റോറി’ എന്ന പുറത്തിറങ്ങാത്ത സിനിമ കേരളത്തെ അപമാനിക്കുന്നു എന്നാണല്ലോ നിങ്ങൾ കുറച്ചു പേര് പറയുന്നത് അപ്പോ കക്കുകളിയോ…? കേരളത്തിലെ ജനങ്ങളെ പോലെ നന്ദിയില്ലാത്ത ജനങ്ങളെ വേറെ കണ്ടിട്ടുണ്ടോ…? കേരളം ഇന്ന് കാണുന്ന ഈ രീതിയിൽ ഇവിടെ എത്തിയത് കേരളം ഭരിച്ച ഇടതുവലതു മുന്നണികളുടെ ഗുണം കൊണ്ടൊന്നുമല്ല…. വളരെ നികൃഷ്ട രീതിയിൽ ജീവിച്ചിരുന്ന മലയാളികൾക്ക് ജാതിയും മതവും നോക്കാതെ വിദ്യാഭ്യാസം കൊടുത്തതും ചിന്തിക്കാൻ പഠിപ്പിച്ചതും എന്തിന് ഇത്രയും പുരോഗമന ചിന്തകൾ പകർന്നു തന്നത് ക്രൈസ്തവ മിഷണറിമാരാണ്…. […]
Read Moreഒരു മുൻ സന്യാസിനി ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് ഒരു ക്രൈസ്തവ സന്യാസിനിയുടെ തുറന്ന മറുപടി:|..കേരളത്തിലെ തെരുവീഥികൾ അശരണരെ കൊണ്ട് നിറയാത്തതിന് കത്തോലിക്ക സഭയോടും ക്രൈസ്തവ സന്യസ്തരോടും എത്ര നന്ദി പറഞ്ഞാലും മതിവരില്ല എന്ന് സുബോധമുള്ളവർക്ക് അറിയാം…
നിയമപഠനം പൂർത്തിയാക്കി വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന നിരവധി മലയാളി സന്യസ്തരുണ്ട്. ലൂസി കളപ്പുര എന്ന മുൻ സന്യാസിനി നിയമപഠനം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. ഏതായാലും, വീണ്ടും മറ്റൊരു ലോ കോളേജിന്റെ മുറ്റത്ത് കാലുകുത്തിയപ്പോൾ തന്നെ ഹ്യൂമൻ റൈറ്റ്സിനെക്കുറിച്ചും ഡിഗ്നിറ്റിയെക്കുറിച്ചും വാതോരാതെ വാചാലയാകുന്ന ലൂസി കളപ്പുര മറന്നുപോകുന്ന ചില സത്യങ്ങളുണ്ട്. അമ്മയുടെ ഉദരത്തിൽ ഉരുവെടുത്ത പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ഈ ഭൂമിയിൽ പിറന്ന് വീണ്, വളർന്ന് വലുതായി വാർദ്ധക്യത്തിലും രോഗാവസ്ഥയിലും അവസാനശ്വാസം വെടിയുന്ന നിമഷം വരെയുള്ള ഓരോ വ്യക്തിയുടെയും […]
Read More