അഴിമതിയില്ലാതെ, സത്യസന്ധമായും നിസ്വാർത്ഥമായും ചാലക്കുടിയിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടി ഞാൻ പ്രവർത്തിക്കുന്നതാണ്. |ഡെന്നീസ് കെ ആന്റണി.

Share News

അഭ്യർത്ഥന വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ നിന്നു ജനവിധി തേടുന്നതിനു ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നെ നിയോഗിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി സ. പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ അഞ്ചു വർഷം നടത്തിയ ജനക്ഷേമപ്രവർത്തനങ്ങൾ തുടരുന്നതിന് എൽ ഡി എഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരേണ്ടതുണ്ട്. കഴിഞ്ഞ 15 വർഷമായി ചാലക്കുടിയിൽ സ. ബി ഡി ദേവസ്സി എം എൽ എ യുടെ നേതൃത്വത്തിൽ നടന്ന സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കും മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയം അനിവാര്യമാണ്. നാടിന്റെ വികസനത്തിനും […]

Share News
Read More

ഉമ്മൻചാണ്ടി എന്ന എനിക്ക് ഒരു പര്യായായമേയുള്ളൂ – പുതുപ്പള്ളി.

Share News

പ്രിയമുള്ളവരെ, 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കാൻ പാർട്ടിയും മുന്നണിയും എന്നെ നിയോഗിച്ച വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ. എന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്. ഉമ്മൻചാണ്ടി എന്ന എനിക്ക് ഒരു പര്യായായമേയുള്ളൂ – പുതുപ്പള്ളി.അര നൂറ്റാണ്ടിലധികമായി നീണ്ട അഭേദ്യവും വിസ്മയകരമായ ബന്ധമെന്ന് ചരിത്രത്തിൽ ഇതിനെ രേഖപ്പെടുത്തും. പൊതു ജീവിതത്തിലെ ഓരോ പടവും ഞാൻ കയറിയത് പുതുപ്പള്ളിയിൽ നിന്നാണ്. പ്രതിസന്ധിയിൽ നിന്നും എന്നെ കൈപിടിച്ചുയർത്തിയത് ഈ നാടാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കുന്നത് […]

Share News
Read More

അന്ന് “ചക്ക മാങ്ങ തേങ്ങ” എന്ന് ആക്ഷേപിച്ചവർക്കായി, ഈ മാങ്ങ സ്നേഹപൂർവ്വം സമർപ്പിക്കുന്നു.

Share News

ബഹു. കെ.ജെ. മാക്സി MLA യുടെ ഇലക്ഷൻ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു വീട്ടിൽ എത്തിയപ്പോൾ, കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ വിജയ ചിഹ്നമായ മാങ്ങയുടെ മോഡൽ സ്നേഹപൂർവ്വം ഒരു ചേട്ടൻ സമ്മാനിച്ചു. അന്ന് “ചക്ക മാങ്ങ തേങ്ങ” എന്ന് ആക്ഷേപിച്ചവർക്കായി, ഈ മാങ്ങ സ്നേഹപൂർവ്വം സമർപ്പിക്കുന്നു. Antony Joby

Share News
Read More

ജോസഫിന്റെ ഹര്‍ജി തള്ളി: രണ്ടില ജോസിന് തന്നെയെന്ന് സുപ്രീംകോടതി

Share News

ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് തന്നെയെന്ന് സുപ്രീംകോടതി. ചിഹ്നം ജോസിന് നല്‍കിയതിന് എതിരെ പി ജെ ജോസഫ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രണ്ടില ചിഹ്നം ജോസിന് നല്‍കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ജോസഫ് സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി ഉടന്‍ സ്‌റ്റേ ചെയ്യണമെന്നും ജോസഫ് വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടി പിളര്‍പ്പിന് ശേഷം എല്‍ഡിഎഫിനൊപ്പം പോയ ജോസ് വിഭാഗത്തിന് അവകാശപ്പെട്ടതാണ് രണ്ടില ചിഹ്നം എന്നായിരുന്നു കേന്ദ്ര […]

Share News
Read More

ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം. അതാണ് അയാളുടെ കരുത്തും പ്രചോദനവും. -പിണറായി വിജയൻ

Share News

ജനങ്ങളിൽ നിന്നു ലഭിക്കുന്ന സ്നേഹമാണ് ഒരു രാഷ്ട്രീയ പ്രവർത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം. അതാണ് അയാളുടെ കരുത്തും പ്രചോദനവും. ഈ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഏറ്റവും ഹൃദയസ്പർശിയായ രീതിയിൽ അതെന്നെത്തേടി വന്നത് പത്തനാപുരത്തെ ഗാന്ധി ഭവനിലെ അമ്മമാരിൽ നിന്നുമാണ്. തങ്ങൾ നിർമ്മിക്കുന്ന കരകൗശലവസ്തുക്കൾ വിറ്റു കിട്ടിയ പണത്തിൽ ഒരു പങ്ക് എനിക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവയ്ക്കാനായി അവർ തന്നിരിക്കുകയാണ്. എന്തെന്നില്ലാത്ത സന്തോഷമാണ് അവർ സമ്മാനിച്ചിരിക്കുന്നത്. ഡോ.സോമരാജൻ്റെ മേൽനോട്ടത്തിൽ നടന്നു വരുന്ന പത്തനാപുരം ഗാന്ധി ഭവൻ ഏകദേശം 1300 പേരുടെ അഭയ […]

Share News
Read More

81 സീറ്റുകളിൽ ധാരണ: കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക മറ്റന്നാള്‍

Share News

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക മറ്റന്നാള്‍ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. 81 സീറ്റുകളിലെ സ്ഥാനാര്‍ഥികളായെന്നും പത്തുമണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. നേമം ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്. ഡല്‍ഹിയില്‍ ഇന്ന് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് തന്നെ ഡല്‍ഹിയില്‍ നിന്ന് മടങ്ങും. മറ്റന്നാള്‍ ഡല്‍ഹിയില്‍ വച്ചായിരിക്കും കെപിസിസി പ്രസിഡന്റ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയെന്ന് ഉമ്മന്‍ചാണ്ടിയും […]

Share News
Read More

പൊതുസമ്മേളനം: പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം വേണം- മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

Share News

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതുസമ്മേളനങ്ങളിലും സദസുകളിലും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. കോവിഡിന്റെ സാഹചര്യത്തിൽ പൊതുജന ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദ്ദേശം. പൊതുസമ്മേളനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിലും കോവിഡ് മാനദണ്ഡങ്ങളും സാമൂഹ്യ അകലവും കർശനമായി പാലിക്കുകയും വേണം. സംസ്ഥാന ആരോഗ്യവകുപ്പുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടത്തിയ വിശദമായ ചർച്ചയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് […]

Share News
Read More

വികസന നേട്ടങ്ങളും മറ്റും അവതരിപ്പിച്ച് പത്രങ്ങളിൽ അവരുടെ മണ്ഡല പരിധിയിൽ മാർക്കറ്റിങ് സപ്ലിമെൻ്റുകൾ ചെയ്യുന്നത് പതിവാണ്. |നമ്മുടെ നാട്‌ മികച്ച നേതാക്കൻമാരെ പരിചയപ്പെടുത്തുന്നു .

Share News

തിരഞ്ഞെടുപ്പു കാലമാകുമ്പോൾ എംഎൽഎ മാർ അവരുടെ മണ്ഡലത്തിലെ വികസന നേട്ടങ്ങളും മറ്റും അവതരിപ്പിച്ച് പത്രങ്ങളിൽ അവരുടെ മണ്ഡല പരിധിയിൽ മാർക്കറ്റിങ് സപ്ലിമെൻ്റുകൾ ചെയ്യുന്നത് പതിവാണ്. അതിനു മുന്നണി ഭേദമൊന്നുമില്ല. എൽഡിഎഫും യുഡിഎഫും ചെയ്യും. ഭരണപക്ഷവും പ്രതിപക്ഷവും ചെയ്യും. മന്ത്രിമാരും അല്ലാത്തവരും ചെയ്യും. K Tony Jose Social Media Editor @Manorama Print Daily.tweets @ktonyjoseMM കേരളത്തിലെ എല്ലാ മണ്ഡലത്തിലെ എംഎൽഎ മാർ,ആദ്യമായി മത്സരിക്കാനെത്തുന്നവർ ,അവരുടെ മികവുകളും ദർശനങ്ങളും പ്രതീക്ഷകളും പരിചയപ്പെടുത്തുവാൻ നമ്മുടെ നാട്‌ ഒരുങ്ങുന്നു .അതിനു […]

Share News
Read More

കേരളം പോളിങ് ബൂത്തിലേക്ക്: സംസ്ഥാനത്ത് ഏപ്രിൽ 6 ന് നിയമസഭ തെരഞ്ഞെടുപ്പ്

Share News

ന്യൂഡല്‍ഹി:: കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഒ്റ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഏപ്രില്‍ ആറിനാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് രണ്ടിന് നടക്കും. പരീക്ഷാ തീയതികളും ഉത്സവങ്ങളും പരിഗണിച്ചാണ് വോട്ടെടുപ്പു തീയതികള്‍ പ്രഖ്യാപിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ പോളിങ് സ്‌റ്റേഷനുകളുടെ എണ്ണം കൂട്ടും. കേരളത്തില്‍ 40,711 പോളിങ് സ്‌റ്റേഷനുകളാണ് […]

Share News
Read More

ജനാധിപത്യത്തെ വിൽപ്പനയ്ക്ക് വെച്ചവരും വിലയ്ക്ക് വാങ്ങാൻ തയ്യാറായവരും തമ്മിലുള്ള കച്ചവടമാണ് പുതുച്ചേരിയിൽ അരങ്ങേറിയത്. -മുഖ്യമന്ത്രി

Share News

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ലജ്‌ജാകരമായ ഒരു അധ്യായമാണത്. കോൺഗ്രസ്സിനെ ബിജെപി വിലപേശി വാങ്ങുകയാണ്. കോൺഗ്രസ്സിൽ വേരുറച്ചു പോയ മൂല്യച്യുതികളേയും സംഘടനാപരമായ അപചയത്തേയും മുതലെടുത്ത് ബിജെപി നടത്തുന്ന അധികാരക്കൊയ്ത്ത് തുടർക്കഥയായി മാറിക്കഴിഞ്ഞു. വർഗീയതയെയും പണാധിപത്യത്തെയും ജനാധിപത്യത്തിന് പകരം വെക്കുന്ന അപകടകരമായ കളിയാണ് ബിജെപിയുടേത്. ജനഹിതത്തെ അട്ടിമറിക്കുന്നത് അവർ ശീലമാക്കി മാറ്റിയിരിക്കുന്നു. പണവും സ്ഥാനമാനങ്ങളും വെച്ചു നീട്ടുകയാണെങ്കിൽ ആർക്കും ചുമന്നു കൊണ്ട് പോകാവുന്ന ഉൽപ്പന്നങ്ങളായി കോൺഗ്രസ് നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും അധ:പ്പതിച്ചിരിക്കുന്നു. അധികാരത്തോടുള്ള ആർത്തിയും പണക്കൊതിയും രാഷ്ട്രീയത്തെ എത്രമാത്രം മലീമസമാക്കാം എന്നാണ് […]

Share News
Read More