“ഡൊണാള്‍ഡ് ട്രംപ് ഒരാഴ്ചകൊണ്ട് ലോകത്തെ മാറ്റിമറിച്ചു”

Share News

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് നേടിയ ഗംഭീരവിജയത്തെ പ്രകീര്‍ത്തിച്ചുകൊണ്ടും ”യൂറോപ്പിനെ വീണ്ടും മഹത്തരമാക്കും” എന്ന മുദ്രവാക്യം ഉയര്‍ത്തിയും സ്പെയിനിലെ മാഡ്രിഡില്‍ നടന്ന യൂറോപ്പിലെ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനം സമാപിച്ചു. യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍നിന്നു രണ്ടായിരത്തോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യൂറോപ്യന്‍ തീവ്രവലതുപക്ഷ സമ്മേളനത്തിന് അനുമതി നിഷേധിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇക്കുറി, യൂറോപ്യന്‍ വന്‍കരയിലെ രാഷ്ട്രീയരംഗത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം എല്ലാ സര്‍ക്കാരുകളെയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതിന്‍റെ തെളിവാണ് വിജയകരമായി […]

Share News
Read More