പുതുപ്പള്ളിയിൽ ആണ് ആ പാലം എന്ന് ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടായെങ്കിൽ ഖേദിക്കുന്നു.|ഒരു ഇഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ കുഴപ്പമാകുന്ന നൂൽ പാലമാണ് സോഷ്യൽ മീഡിയയിലെ എഴുത്തെന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു !|മുരളി തുമ്മാരുകുടി

Share News

പാലം വലിക്കുന്നു !! ശൂന്യാകാശത്താണ്. ഇന്നലത്തെ പോസ്റ്റിനോടൊപ്പം ഇട്ട ചിത്രം ആണ് ഇത്തവണ കുഴപ്പത്തിൽ ആക്കിയത്. ആ ചിത്രം പുതുപ്പള്ളിയിലെ ആണെന്ന് ഞാൻ പറഞ്ഞിരുന്നില്ല. കണ്ടപ്പോൾ ഫോട്ടോഷോപ്പ് ആണെന്നാണ് തോന്നിയത്, ആ സാധ്യത പറയുകയും ചെയ്തിരുന്നു. വാസ്തവത്തിൽ പാലം എവിടെ ആണെന്നുള്ളത് പോലും ആയിരുന്നില്ല എൻ്റെ വിഷയം. പക്ഷെ ഒരു തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചോടിഞ്ച് പോരാടുമ്പോൾ എന്ത് എഴുതി എന്നതിനേക്കാൾ ആളുകൾ എന്ത് മനസ്സിലാക്കി എന്നതിനാണ് പ്രസക്തി. ആ പാലം ആലപ്പുഴ ആണെന്നൊക്കെ രാവിലെ തന്നെ കമന്റ് […]

Share News
Read More

ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ എല്ലാവരും സ്വയം ചിന്തിക്കണം, തിരുത്തണം, മാറണം, മാറ്റണം.

Share News

ഒരു വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കോടികൾ കൈക്കൂലി സമ്പാദിക്കുന്നെങ്കിൽ അത് ഒരു വ്യക്തിയുടെയോ, വകുപ്പിന്റെയോ, സർക്കാരിന്റെയോ മാത്രം കുഴപ്പമല്ല. സമൂഹം മുഴുവൻ അടങ്ങുന്ന, നമ്മൾ ഓരോരുത്തരും ഉൾപ്പെടുന്ന സിസ്റ്റത്തിന്റെ മൊത്തമായ ജീർണ്ണതയാണ്. ഒരു കൗതുക വാർത്തയായി കണ്ട്, ഇതിനെ അവഗണിക്കാതെ, നമ്മൾ എല്ലാവരും സ്വയം ചിന്തിക്കണം, തിരുത്തണം, മാറണം, മാറ്റണം. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ” https://keralakaumudi.com/en/news/news.php?id=1073393&u=village-field-assistant-suresh-kumar-led-a-simple-life-goes-out-without-even-locking-room-in-order-to-avoid-suspicion-accepts-anything-as-bribe https://indianexpress.com/article/cities/thiruvananthapuram/kerala-bribe-scam-vigilance-bureau-8626157/

Share News
Read More