കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി|സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ല|ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍

Share News

കേരളത്തിൽ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ശരിയായ പഠനം നടത്താൻ സ്ഥിരം കമ്മറ്റിയെ നിയമിക്കണം – കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാർ പ്രവര്‍ത്തിക്കുന്നത്അംഗീകരിക്കാനാവില്ലആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി ജനതയുടെയും ജീവല്‍പ്രശ്‌നംഎന്ന നിലയിലാണ് ഈ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് പൊതുനിരത്തിലിറങ്ങാന്‍ നാം തയ്യാറായിട്ടുള്ളതെന്ന് ജനബോധനയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പാവപ്പെട്ടവരുടെ നീതിക്കു വേണ്ടിയുള്ളതാണ് ഈ യാത്ര. […]

Share News
Read More

വിഴിഞ്ഞം തിരസംരക്ഷണ സമരം, മൂലംമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (14.9.2022)ആരംഭിക്കും|ആദ്യദിനത്തിലെ സമാപന സമ്മേളനം കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും

Share News

വിഴിഞ്ഞം തിരസംരക്ഷണ സമരം, മൂലംമ്പിള്ളി മുതല്‍ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (14.9.2022)ആരംഭിക്കും അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനസമൂഹത്തോട് പക്ഷം ചേര്‍ന്നുകൊണ്ട് കെആര്‍എല്‍സിസിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തില്‍ നടക്കുന്ന ജനബോധന യാത്ര ഇന്ന് (സെപ്റ്റംബര്‍ 14, ബുധന്‍) ഉച്ചതിരിഞ്ഞ് 3:00ന് ആരംഭിക്കും. വികലമായ വികസനത്തിന്‍റെ ബാക്കിപത്രമായി കരുതുന്ന മൂലമ്പിള്ളിയില്‍ നിന്നും കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികള്‍ കൈമാറുന്ന പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍ മോണ്‍. മാത്യു കല്ലിങ്കല്‍ യാത്രയ്ക്ക് നേതൃത്വം നല്കുന്ന […]

Share News
Read More

വിഴിഞ്ഞം സമരത്തിന് കെസിബിസിപ്രോലൈഫ് സമിതിയുടെ ഐക്യദാർഢ്യം

Share News

കൊച്ചി: അമ്പത്തിയഞ്ചുദിവസങ്ങൾ പിന്നിട്ട വിഴിഞ്ഞം സമരത്തിന് കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജന്മദേശത്തു മാന്യമായി ജീവിക്കാനുള്ള അവകാശം നിഷേധിക്കരുതെന്ന് പാലാരിവട്ടം പിഒസി യിൽ ചേർന്ന പ്രോലൈഫ് കുടുംബസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കാൽ അധ്യക്ഷത വഹിച്ചു. സ്ത്രീകളും കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബങ്ങളെ സിമന്റ് ഗോഡൗണുകളിൽ മാറ്റി പാർപ്പിച്ചുകൊണ്ട് പ്രാഥമിക മനുഷ്യാവകാശങ്ങൾ പോലും […]

Share News
Read More

ഇനി ഈ തീരത്തിന് കർത്താവ് തുണ |ഒരു പൂവ് ചോദിച്ചാൽ പൂക്കാലം തരുകയെന്നത് തീരദേശ മക്കളുടെ ജനിതക ഗുണമാണ്. അത് ഭാരത ചരിത്രത്തിനും അറിയാവുന്ന കാര്യമാണ്.

Share News

ഇനി ഈ തീരത്തിന് കർത്താവ് തുണ “ഇടിനാദം മുഴങ്ങട്ടെ കടൽ രണ്ടായി പിളരട്ടെ ഭൂമി കോരി തരിക്കട്ടെ മേഘങ്ങൾ ചിതറട്ടെ പേമാരി പെയ്യട്ടെ തീയാളി പടരട്ടെ തീരദേശം ജയിക്കട്ടെ” ഇതൊരു കവിതാശകലമല്ല, മുദ്രാവാക്യമാണ്. എല്ലാം നഷ്ടപ്പെടുമ്പോൾ, ജീവിതം ദുസ്സഹമാകുമ്പോൾ, വാഗ്ദാനങ്ങൾ ലംഘിക്കപ്പെടുമ്പോൾ, ഉത്തരം പറയേണ്ടവർ തന്ത്രപരമായി മൗനം പാലിക്കുമ്പോൾ, കൂടെ നിൽക്കാമെന്നു പറഞ്ഞവർ അകലെയാണെന്ന ചിന്ത സിരകളിൽ പടരുമ്പോൾ നമ്മൾ പ്രകൃതിയിൽ ആശ്രയിക്കും. കാരണം, അവിടെ ദൈവമുണ്ട്. ആ ദൈവം മേഘത്തണലായി ഇറങ്ങിവന്ന ചരിത്രമുണ്ട്. അഗ്നിയായി മാറിയ […]

Share News
Read More

തീ​​​​ര​​​​ദേ​​​​ശ​​​​മ​​​​ക്ക​​​​ളു​​​​ടെ സ​​​​മ​​​​ര​​​​ത്തി​​​​ന് സീ​​റോമ​​ല​​ബാ​​ര്‍ സ​​ഭ​​ ഐ​​ക്യ​​ദാ​​ര്‍​ഢ്യം പ്രഖ്യാപിച്ചു

Share News

വിഴിഞ്ഞം /കൊച്ചി :വിഴിഞ്ഞം തുറമുഖനിർമ്മാണം മൂലം സംഭവിച്ച തീരശോഷണത്തിന്റെ ഫലമായി വീടുകളും ജീവനോപാധികളും നഷ്ടപ്പെട്ട് ദുരിതത്തിലായിരിക്കുന്ന തീരദേശ മക്കളുടെ സമരത്തിന് സീറോ മലബാർ സഭയുടെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ കുടുംബങ്ങൾക്കും അൽമായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ നേരിട്ട് വിഴിഞ്ഞത്തെ സമരമുഖത്തെത്തിയാണ് അതിജീവനും നിലനിൽപ്പിനും വേണ്ടി പോരാടുന്ന തീരദേശ മക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. പ്രളയം വരുമ്പോഴും,പ്രകൃതി ദുരന്തം വരുമ്പോഴും കേരളത്തിന്റെ സ്വന്തം രക്ഷാ സൈന്യം എന്ന് വിളിച്ച് കേരള ജനത സ്നേഹിച്ച കടലോരനിവാസികളും മത്സ്യത്തൊഴിലാളികളും കടുത്ത അവഗണനയ്ക്കും […]

Share News
Read More

തീരദേശവാസികളുടെ പ്രതിസന്ധികൾ അതീവഗുരുതരം, സത്യസന്ധവും ക്രിയാത്മകവുമായ സർക്കാർ ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണം: കെ സി ബി സി

Share News

തുറമുഖവികസനത്തിൻറെ പേരിൽ വിഴിഞ്ഞത്തിന് സമീപത്തെ തീരപ്രദേശങ്ങളിൽ നിന്നും, പരമ്പരാഗതമായ ജീവനോപാധികളിൽ നിന്നും തീരദേശ ജനത പുറത്താക്കപ്പെടുന്ന ഇപ്പോഴത്തെ അവസ്ഥ കടുത്ത മനുഷ്യാവകാശ ലംഘനമാണ്. തുറമുഖവികസനത്തിൻറെ ഭാഗമായ നിർമ്മിതികളെത്തുടർന്നുള്ള പാരിസ്ഥിതിക ആഘാതവും അതിൻറെ പരിണിതഫലമായി പതിനായിരക്കണക്കിന് സാധാരണക്കാരുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന സാഹചര്യവും അടിയന്തര പരിഗണന അർഹിക്കുന്നതാണ്. ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾമൂലം സംജാതമായിട്ടുള്ള കടുത്ത പരിസ്ഥിതിനാശം ന്യായീകരണമർഹിക്കുന്നതല്ല. കിലോമീറ്ററുകളോളം ഭാഗങ്ങളിൽ തീരം ഇല്ലാതാവുകയും കടൽ കയറി പുരയിടങ്ങളും റോഡുകളും നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അതിജീവനത്തിനായും പരിസ്ഥിതിയുടെ സംരക്ഷണത്തിനായും സംഘടിക്കുന്നവരെ […]

Share News
Read More