വികസനവാദത്തെ വർഗീയവാദമാക്കി ചിത്രീകരിക്കരുത്:പ്രൊലൈഫ്

Share News

കൊച്ചി:കേരളത്തിന്റെ സാമൂഹ്യവികസനത്തിലും ആരോഗ്യവിദ്യാഭ്യാസ മേഖലയിലും മഹനീയ സേവനങ്ങൾ കാഴ്ചവെയ്ക്കുന്ന ക്രൈസ്തവ വൈദികരെ വർഗീയവാദികളായി ചിത്രികരിക്കുന്നതു പ്രതിഷേധാർഹമെന്നു പ്രൊലൈഫ് അപ്പോസ്തലേറ്റ്. നീതിനിഷേധിക്കപ്പെടുന്ന മുനമ്പം നിവാസികൾക്കുവേണ്ടി മെത്രാൻമാരും വൈദികരും അൽമായ നേതാക്കളും സംസാരിക്കുമ്പോൾ അതിനെ വികൃതമായി വ്യാഖ്യാനിക്കുവാൻ സംസ്ഥാന ന്യൂനപക്ഷവകുപ്പ് മന്ത്രി തയ്യാറായത് ഖേദകരമാണ്. സമൂഹത്തെയും സമുദായത്തെയും ദോഷകരമായി ബാധിക്കുന്ന നയങ്ങൾ നിയമങ്ങൾ,സാമൂഹ്യതിന്മകൾ, ജീവനും സ്വത്തിനും സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ തെറ്റിദ്ധാരണ സൃഷ്ടിക്കരുതെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Share News
Read More

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ തള്ളിപ്പറയാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളും തയ്യാറാകണം

Share News

സ്വാഗതാർഹമായ ചില രാഷ്ട്രീയ ഏറ്റു പറച്ചിലുകൾ! നന്നാകാൻ തീരുമാനിച്ചിട്ടോ, അതോ തീവ്രവാദത്തിനു കുടപിടിക്കുന്ന രാഷ്ട്രീയം ഉദ്ദേശിച്ച രീതിയിൽ ലാഭകരമാകുന്നില്ല എന്നു കണ്ടിട്ടോ എന്നു തീർത്തു പറയാറായിട്ടില്ലെങ്കിലും, കമ്യൂണിസ്റ്റു നേതാക്കളിൽ ചിലർ തീവ്ര ഇസ്ലാമിസ്റ്റു രാഷ്ട്രീയം കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ള വേരോട്ടത്തേപ്പറ്റിയും അതുണ്ടാക്കുന്ന അപകടങ്ങളെപ്പറ്റിയും സംസാരിച്ചു തുടങ്ങിയിരിക്കുന്നു! കേരളത്തിലും ഇന്ത്യയിലും കോൺഗ്രസ്സിനു മുൻപേ തങ്ങളാണ് ഈ അപകടം ചൂണ്ടിക്കാട്ടിയത് എന്ന് അടുത്ത തെരഞ്ഞെടുപ്പിൽ അവകാശവാദം ഉന്നയിക്കാൻ കഴിയും എന്നതാണ് ഈ നിലപാടു മാറ്റത്തിന്റെ മുഖ്യ നേട്ടമെങ്കിലും, യഥാർത്ഥ ലക്ഷ്യം എന്ത് […]

Share News
Read More

കമ്മ്യൂണിസത്തിൽ ജനാധിപത്യം ഇല്ലാത്തതുകൊണ്ടാണ് മാർക്സിസ്റ്റുകാർ ഹമാസിനെ പിന്തുണക്കുന്നത്. |സംസർഗദോഷം കൊണ്ടാകാം കോൺഗ്രസ്സും കമ്മ്യൂണിസ്റ്റായി മാറുന്നു.|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

ജൂതന്മാർക്ക് ഇസ്രായേൽ, പശ്ചിമ ഏഷ്യയിലെ ഒരു പിടിമണ്ണ് മാത്രമല്ല; അവരുടെ ദൈവം അവർക്കു നൽകിയ വാഗ്ദത്ത ഭൂമിയാണത്. ഈ ലോകത്തു ജീവിക്കാൻ അവർക്കു വേറെ ഇടമില്ല. അതുകൊണ്ട് അതിനോടുള്ള അവരുടെ ബന്ധം മതപരവും ആത്മീയവും വൈകാരികവുമാണ്. ലബനൻ, ഈജിപ്ത്, സിറിയ, ജോർദാൻ, പലസ്തീൻ എന്നീ അറബ് ഇസ്ലാമിക രാജ്യങ്ങളാണ് ഇസ്രായേലിന്റെ അയൽക്കാർ. ഇസ്ലാം മതം യഹൂദരെ ശത്രുക്കളായിട്ടാണ് കാണുന്നത്. അതുകൊണ്ടു ഇസ്രായേലിനെ ശത്രുക്കളായി കാണുന്ന അയൽക്കാർക്കിടയിൽ യുദ്ധം ചെയ്യാതെ അവർക്ക് ജീവിക്കാനാകില്ല. 1948 മെയ് 15നാണു ഇപ്പോഴത്തെ […]

Share News
Read More

”നിരോധനം ശാശ്വതപരിഹാരമല്ല”: തീവ്രവാദ, വർഗീയ ശക്തികളെ ഒറ്റപ്പെടുത്തണം: യെച്ചൂരി

Share News

തിരുവനന്തപുരം: തീവ്രവാദ, വർഗീയ ശക്തികളെ രാഷ്രടീയമായി ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഭാഗീയ ശക്തികളെ സിപിഐ എം എന്നും അകറ്റിനിർത്തിയിട്ടേയുള്ളൂ. എല്ലാത്തരം തീവ്രവാദ പ്രവർത്തനത്തേയും സിപിഐ എം എതിർക്കുന്നു. പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച് സിപിഐ എം പൊളിറ്റ് ബ്യൂറോ വിശദമായ പ്രസ്താവന ഇറക്കുമെന്നും യെച്ചൂരി പറഞ്ഞു. നിരോധനം ഒന്നിനും ശാശ്വതപരിഹാരമല്ല. പോപ്പുലർ ഫ്രണ്ട് പ്രവർത്തനം അവസാനിപ്പിക്കണം എന്നുതന്നെയാണ് നിലപാട് . കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒരു വശത്ത് ആർഎസ്എസ് ആണ്. […]

Share News
Read More