രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് അഭ്യര്‍ത്ഥന.|വി.എം.സുധീരൻ

Share News

ഒരു അഭ്യര്‍ത്ഥന : ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും വളരെ നേരത്തേ തന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതു കൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍ നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന. സ്‌നേഹപൂര്‍വ്വം വി.എം.സുധീരൻ

Share News
Read More

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ഏഴുഘട്ടങ്ങളിലായി, വോട്ടെണ്ണല്‍ മാര്‍ച്ച്‌ 10ന്‌

Share News

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു.ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. യുപിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന്. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍വന്നു. കണിശമായ കോവിഡ് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15വരെ റോഡ് ഷോ, പദയാത്രകളും സൈക്കിള്‍ റാലികളും നടത്തരുത്. പ്രചാരണം കഴിവതും ഓണ്‍ലൈനില്‍ക്കൂടി നടത്തണം. ആള്‍ക്കൂട്ടം കൂടിയുള്ള പ്രചാരണം പാടില്ല. സാഹചര്യം വിലയിരുത്തിയതിന് ശേഷം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല. […]

Share News
Read More

തിരഞ്ഞെടുപ്പ്: വിജയികളുടെ പട്ടിക ഉൾപ്പെട്ട വിജ്ഞാപനം ഗവർണർക്ക് കൈമാറി

Share News

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടികയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചവിജ്ഞാപനം നിയമസഭാ രൂപീകരണത്തിനുള്ള തുടർനടപടികൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. വിജ്ഞാപനം സംസ്ഥാന ഗസറ്റിൽ (അസാധാരണം) പ്രസിദ്ധീകരിച്ചതിന്റെ പകർപ്പും ഗവർണർക്ക് കൈമാറി.

Share News
Read More

ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്.

Share News

കെ സുധാകരനെ വിളിക്കൂ, കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കൂ.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഘാതത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളോടും അണികളോടും ഞാൻ അഭ്യർത്ഥിക്കുകയാണ്, കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏൽപ്പിക്കൂ. കോൺഗ്രസിന്റെ താഴേത്തട്ടു മുതൽ ഉള്ള പ്രവർത്തകരെ ഉണർത്തൂ. ഈ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വ്യക്തമായ കാരണം യുഡിഎഫിനെ നയിക്കാൻ കരുത്തുറ്റ ഒരു നേതൃത്വം ഇല്ലാതിരുന്നു എന്നതാണ്. പിണറായി വിജയൻ എന്ന ശക്തനായ മുഖ്യമന്ത്രിയുടെ മുൻപിൽ, യുഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാണെന്ന് പോലും പറയാതെയാണ് […]

Share News
Read More

തുടർഭരണ തരംഗം :മലയാളമാധ്യമങ്ങളിൽ!?

Share News

ശ്രീ പിണറായി വിജയന്റെ മുഖ്യമന്ത്രിയായുള്ള രണ്ടാം വരവിന് വലിയ പ്രാധാന്യം മാധ്യമങ്ങൾ നൽകി. മലയാള പത്രങ്ങൾ തിരഞ്ഞെടുപ്പ് വാർത്ത എങ്ങനെ ആഘോഷമാക്കിയെന്ന് നോക്കാം.വിമർശിക്കാൻ മുന്നിൽ നിൽക്കുന്നതുപോലെ അനുമോദിക്കുവാനും മുന്നിലാണെന്ന് മത്സരിക്കുവാൻ മലയാള മനോരമയും ഉണ്ട്. വിജയ് സൂപ്പർ എന്ന തലകെട്ടിൽ പിണറായി വിജയന്റെ സൂപ്പർമാൻ കാർട്ടൂൺ ചിത്രം ശ്രദ്ധിക്കപ്പെടുന്നു. ചൂണ്ടുവിരലിൽ കേരളത്തെ ഉയർത്തിപറക്കുന്നു. അപ്പോൾ പച്ചപ്പിൽ പിടിവിട്ട് ഉടുതുണി ഊരിയും വിധം പാവം ജോസ് കെ മാണി രണ്ടിലയുമായി താഴോട്ട്. കോവിഡ് സംരക്ഷക ശൈലജ ടീച്ചർ ഇഞ്ചക്ഷൻ […]

Share News
Read More

“തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടിയില്ല”; തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് ഇനിയില്ലെന്ന് അനില്‍ അക്കര

Share News

തൃശൂര്‍: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര.താന്‍ ഇനി തെരഞ്ഞെടുപ്പ് മത്സര രംഗത്തേക്കില്ലെന്ന് അനില്‍ അക്കര പറഞ്ഞു. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മത്സരിക്കാനില്ല. തന്റെ പഞ്ചായത്തില്‍ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനമെന്നും അനില്‍ അക്കര പറഞ്ഞു. അതേസമയം ലൈഫ് മിഷന്‍ ആരോപണങ്ങളില്‍ പിന്നോട്ടില്ലെന്നും ആരോപണങ്ങള്‍ തെളിയിക്കുമെന്നും അനില്‍ അക്കര കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സേവ്യര്‍ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി അനില്‍ അക്കരയെ 13,580 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ഡിഎഫ് മണ്ഡലം […]

Share News
Read More

പ്രതി സന്ധി മാനേജമെന്റിനുള്ള സമ്മാനം കൂടിയാണ് ഈ തുടർ ഭരണം .

Share News

പിണറായി വിജയൻ മന്ത്രിസഭയുടെ നാളുകളിൽ പ്രളയമോ പ്രകൃതിയുടെ കെടുതികളോ ഉണ്ടായില്ലെന്ന് കരുതുക. നിപ്പായും കോവിഡും ഭീഷണി ഉയർത്തിയില്ലെന്നും സങ്കൽപ്പിക്കുക .ഒരു പ്രതിസന്ധിയുമില്ലാത്ത സാധാരണ അഞ്ചു വർഷങ്ങളായിരുന്നുവെങ്കിൽ തുടർ ഭരണത്തിന് കൂടുതൽ ക്ലേശിക്കേണ്ടി വരുമായിരുന്നു . ചിലപ്പോൾ ഭരണ മാറ്റവും ഉണ്ടായേനെ .മനുഷ്യൻ വല്ലാത്ത അരക്ഷിത കാലത്തിലൂടെ കടന്നു പോയപ്പോൾ ഞാനും എന്റെ സർക്കാരും കൂടെയുണ്ടെന്ന് ആവർത്തിച്ച് പറയുകയും, ആ തോന്നലുണ്ടാക്കുകയും ചെയ്തതിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ തെരെഞ്ഞെടുപ്പ് വിധി . വോട്ട് ചെയ്തതിൽ എല്ലാ കക്ഷികളിൽ പെട്ടവരുമുണ്ട് . […]

Share News
Read More

പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും.|രമേശ് ചെന്നിത്തല

Share News

നിയമസഭാ തെരെഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നു. പരാജയ കാരണങ്ങൾ യുഡിഎഫ് യോഗം ചേർന്ന് വിലയിരുത്തും.എവിടെയാണ് പാളിച്ച ഉണ്ടായതെന്ന് പരിശോധിക്കും. കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്‍റെ അഴിമതിയും കൊളളയും യു.ഡിഎഫ് പുറത്തുകൊണ്ടുവന്നിരുന്നു. അതൊക്കെ ഇല്ലാതായെന്നു ഈ വിജയം കൊണ്ട് കരുതണ്ട. സര്‍ക്കാരിന് പലഘട്ടത്തിലും തിരുത്തേണ്ടതായിട്ട് വന്നിട്ടുണ്ട്. സര്‍ക്കാരിന്‍റെ തെറ്റുകളെ തിരുത്തുക എന്നത് പ്രതിപക്ഷത്തിന്‍റെ കടമയാണ്. പ്രതിപക്ഷ ധര്‍മം ഭംഗിയായി നിർവഹിക്കുവാൻ യുഡിഎഫിന് സാധിച്ചിട്ടുണ്ട്. ജനാധിപത്യത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് .വിജയിച്ച് നിയമസഭ സാമാജികരായ എല്ലാവരേയും അഭിനന്ദിക്കുന്നു. അപ്രതീക്ഷിതമായ ഈ പരാജയത്തിന് കാരണമായ […]

Share News
Read More

യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും വലിയ തോല്‍വിക്ക് കാരണങ്ങള്‍ കണ്ടെത്താന്‍ പ്രയാസമില്ല. കാരണങ്ങള്‍ പലതാണെങ്കിലും മൂന്നെണ്ണം ശ്രദ്ധേയമാകും.

Share News

രണ്ടാം തരംഗത്തില്‍ തൂത്തുവാരിയ പിണറായി വിജയനും എല്‍ഡിഎഫിനും അഭിനന്ദനങ്ങള്‍. സെഞ്ചുറി അടിച്ചാലും അത്ഭുതമില്ല. കേരള ചരിത്രത്തില്‍ ആദ്യമായി തുടര്‍ഭരണം നേടിയ മുഖ്യമന്ത്രിയും പാര്‍ട്ടിയും മുന്നണിയും അങ്ങിനെ പുതുചരിത്രം കുറിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തും കേരളത്തില്‍ ഒരാളെ പോലും പട്ടിണിക്കിടാതെ മുന്നില്‍ നിന്നു നാടിനെ നയിച്ച പിണറായിയുടെ ഭരണമികവിനുള്ള അംഗീകാരം കൂടിയാണീ വിജയമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഓര്‍ത്താല്‍ നല്ലത്. ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന പ്രഖ്യാപനവും ശരിയായതു പിണറായിയെ കേരള രാഷ്ട്രീയത്തിലെ ശരിയായ ക്യാപ്ടന്‍ ആക്കി.ബിജെപിയുടെ വീരവാദങ്ങളും പണക്കൊഴുപ്പും […]

Share News
Read More