ദുരന്ത ബാധിതരിൽ സാധാരണ സമൂഹത്തിൽ കാണുന്നതിനേക്കാൾ രണ്ടോ മൂന്നോ ഇരട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പഠനങ്ങൾ പറയുന്നു|ഒക്ടോബർ 10ലോക മാനസികാരോഗ്യ ദിനം
ദുരന്തങ്ങൾ മനുഷ്യനിർമ്മിതമാകാം. പ്രകൃതിയുടെ കലി തുള്ളലുമാകാം .തീവ്ര വാദികളുടെ ആക്രമണങ്ങളും യുദ്ധങ്ങളുമൊക്കെ ദുരന്തങ്ങളുടെ പട്ടികയിൽ വരും. നാശങ്ങളുടെയും നഷ്ടങ്ങളുടെയും താണ്ഡവങ്ങളാണ് സംഭവിക്കുന്നത്. ആറ് പ്രേത്യേകതകളാണ് ഒരു ദുരന്തത്തെ മനസ്സ് പൊള്ളിക്കുന്ന അനുഭവമാക്കി മാറ്റുന്നത്. ഓർക്കാപ്പുറത്താണ് ഇത് സംഭവിക്കുന്നത്. ആഘാതമേൽക്കുന്നവർക്ക് ഒരുക്കങ്ങൾ ഉണ്ടാവില്ല. പ്രവചനാതീതമെന്നതാണ് രണ്ടാമത്തെ പ്രേത്യേകത. നിയന്ത്രിക്കാനാവാത്തതെന്നതാണ് മൂന്നാമത്തെ തലം. നാശത്തിന്റെ വ്യാപ്തി വലുതാകുമെന്നതും അത് കൊണ്ട് മനുഷ്യരുടെ മേൽ ഉണ്ടാകുന്ന കഷ്ടപ്പാടുകൾ ഭീകരമാകുമെന്നതുമാണ് നാലാമത്തെയും അഞ്ചാമത്തേയും പ്രേത്യേകതകൾ .ഇതിനാൽ ബാധിക്കപ്പെട്ട സമൂഹത്തിന്റെ ഭൗതീകവും മാനസികവുമായ ശേഷികൾക്കപ്പുറമാകും […]
Read More