ഇത് മാധ്യമ പ്രവർത്തനമല്ല, അങ്ങേയറ്റം അപലപനീയമായ മാധ്യമ പോലീസിങ് ആണ്.
അന്വേഷണാത്മക മാധ്യമ പ്രവർത്തനത്തിന്റെ അതിനൂതന മുഖമാണ് നിങ്ങൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത് സുഹൃത്തുക്കളെ. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് നിങ്ങളുടെ പ്രിയപ്പെട്ട മാധ്യമ പ്രവർത്തകർ ലൈവായി അന്വേഷിക്കുകയാണ്. ഓടി വരൂ, തട്ടിക്കൊണ്ട് പോയവർ കുട്ടിയുടെ അമ്മയെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെടുന്നതൊക്കെ പ്രേക്ഷകർക്ക് ഒരു സിനിമയിൽ എന്നപോലെ കാണാം. പോലീസ് രംഗത്ത് ഇല്ലേയില്ല, അന്വേഷണം മുഴുവൻ മാധ്യമങ്ങൾ നേരിട്ടാണ് നടത്തുന്നത്. കുട്ടിയുടെ സഹോദരനോട് (അതും ഒരു കൊച്ചു കുട്ടിയാണ്) മാധ്യമ പ്രവർത്തകൻ ഉന്നയിക്കുന്ന തന്ത്രപരമായ ചോദ്യങ്ങളൊക്കെ കേട്ടാൽ, കേരള പൊലീസ് […]
Read More