നമ്മുടെ നാട്ടിൽ മനുഷ്യജീവന് എന്തു വില ?|ഫാ. ജയിംസ് കൊക്കവയലിൽ

Share News

ഭരണകൂടങ്ങൾ അത്യന്തം വിചിത്രമായ ചില നയ പരിപാടികളും നിയമനിർമാണങ്ങളുമായി മുൻപോട്ടു പോകുന്നതിന്റെ വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ഈ നാട്ടിൽ മനുഷ്യ ജീവൻറെ മൂല്യം തീർത്തും അവഗണിക്കപ്പെടുന്നു. അതേസമയം വന്യമൃഗങ്ങളുടെയും ക്ഷുദ്ര ജീവികളുടെയും ജീവന് പൊന്നും വില കൽപ്പിക്കുന്ന നയത്തിന് പ്രാമുഖ്യം ലഭിക്കുന്നു . കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിൽ ഈ കാര്യത്തിൽ മൽസരം വല്ലതും നടക്കുന്നുണ്ടോ എന്നു ചില നിലപാടുകൾ കണ്ടാൽനമ്മൾ  സംശയിച്ചു പോകും. ഗർഭഛിദ്രവും കേന്ദ്രസർക്കാരും ഇന്ത്യയിൽ ഗർഭഛിദ്രം നിയമവിധേയമാക്കി കൊണ്ടുള്ള ആദ്യ നിയമം […]

Share News
Read More

കോവിഡ് രൂക്ഷം: ലോഡ്ജുകളും ഹോസ്റ്റലുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്വീറ്റ്‌മെന്റ് സെന്ററുകള്‍ വേണ്ടിവരും. അതിനാല്‍ ഹോസ്റ്റലുകളും ലോഡ്ജുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ല.സ്വകാര്യ ആശുപത്രികളില്‍ ചിലയിടങ്ങളില്‍ പ്രശ്‌നമുണ്ട്. അത് പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും. കെഎസ്‌ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക രണ്ടുമാസം പിരിക്കില്ല. രണ്ടാം ഡോസ് വാക്‌സിന്‍ മൂന്നു മാസം കഴിഞ്ഞ് എടുക്കുന്നതാണ് കൂടുതല്‍ ഫലപ്രദം. ഏറ്റവും ഒടുവില്‍ പുറത്തുവന്ന പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. […]

Share News
Read More

10 തരം ന്യൂറോളജിക്കൽ(നാഡിസംബന്ധമായ) വേദനകൾ – അവയെ എങ്ങനെ കൈകാര്യം ചെയ്യാം?

Share News

ന്യൂറോളജിക്കൽ വേദനകൾ ഏറ്റവും അസഹ്യവും അവയുടെ ചികിത്സ വളരെയധികം വെല്ലുവിളികൾ നിറഞ്ഞതുമാണ്. അതിനാൽ തന്നെ അധികം രോഗികളും വേദനാസംഹാരികളുടെയും പാലിയേറ്റീവ് ക്ലിനിക്കുകളുടെയും സഹായം തേടുന്നു. ന്യൂറോപതിക് വേദന പലപ്പോഴും വിട്ടുമാറാത്ത ഒന്നായി അനുഭവപ്പെടുന്നു. ന്യൂറോപതിക് വേദന വ്യക്തമായ വേദനയുണ്ടാക്കുന്ന സംഭവമോ ഘടകമോ ഇല്ലാതെ ഏത് സമയത്തും വർദ്ധിച്ചേക്കാം. .ഇത്തരത്തിലുള്ള വേദനയിൽ, വ്യക്തിക്ക് തീവ്രമായ ഷൂട്ടിംഗ് റാഡിക്കുലാർ അല്ലെങ്കിൽ കത്തുന്ന തരത്തിലുള്ള സംവേദനം അനുഭവപ്പെടും. മരവിപ്പ് അനുഭവപ്പെടുകയോ സംവേദനക്ഷമത നഷ്ടപ്പെടുകയോ ചെയ്യുന്നു.. വേദന സ്ഥിരമായിരിക്കാം, അല്ലെങ്കിൽ ഇടയ്ക്കിടെ ഉണ്ടാകാം. […]

Share News
Read More

ഈ കാലവും കടന്നു പോകും, പക്ഷെ അക്കാലത്ത് നമ്മൾ ഉണ്ടാകുമോ?

Share News

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം കാണുകയായിരുന്നു. അടുത്തിടെയായി അരമണിക്കൂർ ആണ് പത്രസമ്മേളനം നടത്താറുള്ളതെങ്കിൽ ഇന്ന് ഒരു മണിക്കൂറോളം ഉണ്ടായിരുന്നു. അതിൽ തന്നെ അന്പത് മിനുട്ടും മുഖ്യമന്ത്രിയാണ് സംസാരിച്ചത്. സർവ്വ കക്ഷി സമ്മേളനത്തിന്റെ തീരുമാനങ്ങളും കോവിഡ് ടാസ്ക് ഫോഴ്‌സിന്റെ തീരുമാനങ്ങളും വിശദീകരിക്കാൻ ഉള്ളതുകൊണ്ടാകും. എല്ലാം കൃത്യമായി അദ്ദേഹം വിശദീകരിച്ചു. എന്തൊക്കെ നിയന്ത്രണങ്ങളാണ് പുതിയതായി കൊണ്ടുവരുന്നത്, തിരഞ്ഞെടുപ്പ് ദിവസം ഏതൊക്കെ ആളുകളാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉണ്ടാകേണ്ടത്, അവരുടെ കോവിഡ് വാക്‌സിനേഷൻ, ടെസ്റ്റിംഗ്, ഡബിൾ മ്യൂട്ടേഷൻ, ഡബിൾ മാസ്ക് എല്ലാം ഇന്ന് പ്രത്യേക […]

Share News
Read More

ഈ ചിത്രം കണ്ട് നെഞ്ച് പിടയാത്തവരുണ്ടോ?

Share News

ആദ്യാക്ഷരം വായിക്കാൻ പഠിച്ചതു മുതൽ എല്ലാ ഭാരതീയരും എൻ്റെ സഹോദരി സഹോദരന്മാരാണ്എന്ന് പ്രതിജ്ഞ ചൊല്ലി പഠിച്ചുതു കൊണ്ടാവും ഈ ചിത്രം കണ്ടിട്ട് വളരെ അധികം വിഷമമം ഉണ്ടാകുന്നു. അവിടെയും മരിച്ചു വീഴുന്നത് നമ്മുടെ സഹോദരങ്ങൾ ആണല്ലോ.ഈ ചിത്രം കണ്ട് നെഞ്ച് പിടയാത്തവരുണ്ടോ? അതെ പ്രാണവായു നഷ്ടമാകുന്ന നവഭാരതത്തിന്‍റെ നേർചിത്രമാണ് നമ്മുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നത്. നമ്മുടെ രാജ്യത്തിനു വേണ്ടി കൈകോർത്തു പ്രാർത്ഥിക്കാം… Jose Thazhathel

Share News
Read More

സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക്ഡൗണില്ല: തീരുമാനം മന്ത്രിസഭാ യോഗത്തിൽ

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണ്ടെന്ന് മന്ത്രിസഭാ യോ​ഗം‌. 15 ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ജില്ലകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നിലവില്‍ വേണ്ടെന്ന നിലപാടിലാണ് കേരളം. ഇപ്പോള്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ നടപ്പാക്കിയാല്‍ കൂടുതല്‍ തിരിച്ചടിയുണ്ടാകുമെന്നാണ് മന്ത്രിസഭാ യോഗത്തിലെ വിലയിരുത്തല്‍. നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളിലെ കര്‍ശന നിയന്ത്രണങ്ങള്‍, രാത്രികാല കര്‍ഫ്യൂ, വാര്യാന്ത്യത്തിലെ നിയന്ത്രണം എന്നിവ തുടരും. അടുത്ത ഘട്ടത്തിലെ രോഗനിരക്ക് പരിശോധിച്ചശേഷം ലോക്ക്ഡൗണ്‍ വേണമോ എന്ന കാര്യം തീരുമാനിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി […]

Share News
Read More

മദ്യം ഇല്ലാത്ത ജീവിതം ഒരിക്കൽ ശീലിച്ചു തുടങ്ങിയാൽ പിന്നീട് അനവധിപേർ അത് ആസ്വദിച്ചു തുടങ്ങുന്നു.

Share News

നിങ്ങൾ മദ്യപാനശീലമുള്ള ഒരു വ്യക്തിയാണെങ്കിൽ ഒരുപക്ഷേ അതു നിർത്താൻ നിങ്ങൾക്ക് ജീവിതത്തിൽ കിട്ടുന്ന ഏറ്റവും നല്ല ഒരു അവസരമായിരിക്കും ഈ കൊറോണക്കാലം. വാക്സിൻ സ്വീകരിക്കുന്ന സമയത്ത് നിങ്ങൾക്ക് പൂർണ്ണമായും കുറച്ചു ദിവസത്തേങ്കിലും മദ്യപാനം ഉപേക്ഷിക്കേണ്ടിവരും. നിങ്ങളുടെ ശരീരത്ത് വാക്സിൻ ഗുണം ചെയ്യണമെങ്കിൽ നിങ്ങൾ രണ്ടുമാസം നിങ്ങളുടെ മദ്യപാനം ഉപേക്ഷിച്ചേ മതിയാകൂ. ഇതിനുവേണ്ടി നാലും അഞ്ചും ദിവസത്തേക്ക് കുടി ഉപേക്ഷിക്കുന്നവരുണ്ട്, അതു വർക്കൗട്ട് ആവില്ല. ഏതായാലും രണ്ടു മാസക്കാലം ഞാനത് ശ്രമിച്ചു വിജയിച്ചു. പ്രയാസങ്ങൾ തുടക്കത്തിലുള്ള ഏതാനും ദിവസങ്ങൾ […]

Share News
Read More

നമ്മൾ പുതിയ ഒരു കോവിഡ് രോഗിയെ സൃഷ്ടിക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് നമ്മളുടെ ഉത്തരവാദിത്വവും കടമയുമാണ് അത് നിർവഹിക്കുക.

Share News

നേരത്തെ കേരളത്തിലെ മൊത്തം ഒരു ദിവസത്തെ രോഗികളുടെ കണക്കാണ് ഇന്ന് ഒരു ജില്ലയിൽ നിന്നും മാത്രം വരുന്നത്, ടെസ്റ്റ് കൂട്ടിയാൽ ഇത് ഇനിയും കൂടും, ഈ സമയത്ത് നമ്മൾ രാഷ്ട്രീയം പറയാതെ ഒറ്റക്കെട്ടായി നിന്നുകൊണ്ട് കോവിഡിനെതിരെ പൊരുതുകയാണ് വേണ്ടത്, അല്ലെങ്കിൽ ന്യൂസ് ചാനലിൽ ഇരുന്നല്ല പരലോകത്ത് ഇരുന്ന് രാഷ്ട്രീയം പറയേണ്ടിവരും. മുൻകരുതൽ എടുക്കേണ്ട പല കാര്യങ്ങളും ജനങ്ങളോട് പറഞ്ഞു, ആരും ഒന്നും അനുസരിച്ചില്ല, ഇനിയും കൂടിയാൽ അത്രയും രോഗികൾ ഒന്നിച്ച് ആശുപത്രിയിൽ എത്തിയാൽ ദൈവം തമ്പുരാനു പോലും […]

Share News
Read More

ഗര്‍ഭഛിദ്രത്തിനെതിരെ മുന്നോട്ട്: മൂന്നു അബോര്‍ഷന്‍ നിയന്ത്രണ ബില്ലുകളില്‍ ഒപ്പുവെച്ച് മൊണ്ടാന ഗവര്‍ണര്‍

Share News

ഹെലേന, മൊണ്ടാന: അമേരിക്കയിലെ മൊണ്ടാന സംസ്ഥാനത്ത് ഗർഭഛിദ്രത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന മൂന്നു ബില്ലുകളില്‍ മൊണ്ടാന ഗവര്‍ണര്‍ ഗ്രെഗ് ഗിയാന്‍ഫോര്‍ട്ടെ ഇന്നലെ ഒപ്പുവെച്ച് നിയമമാക്കി. ഗര്‍ഭധാരണത്തിന് ശേഷം 20 ആഴ്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ഭ്രൂണഹത്യയെ നിരോധിച്ചുകൊണ്ടുള്ള നിയമവും ഗര്‍ഭഛിദ്രത്തിന് മുന്‍പ് സ്ത്രീകള്‍ക്ക് അള്‍ട്രാ സൗണ്ട് സ്കാന്‍ കാണുവാനുള്ള അവസരം ഒരുക്കണമെന്ന നിയമവും അബോര്‍ഷന്‍ ഗുളികകള്‍ക്ക് മേല്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ളതുമാണ് ത്രിവിധ ബില്ലുകള്‍. റിപ്പബ്ലിക്കന്‍ പ്രതിനിധികളുടേയും പ്രോലൈഫ് പ്രവര്‍ത്തകരുടേയും ആഹ്ലാദാരവങ്ങള്‍ക്ക് നടുവിലാണ് ഗിയാന്‍ഫോര്‍ട്ടെ ഈ ബില്ലുകളില്‍ ഒപ്പുവെച്ചത്. ബില്ലുകളില്‍ ഒപ്പുവെച്ച ശേഷം “ജീവന്‍ […]

Share News
Read More

വാർത്തകൾ വായിക്കുന്നത് നോക്കുകുത്തി |How do we identify important news?|Media is a Watchdog

Share News

കഥകൾ വാർത്തകളാകുന്നു. News Story യ്ക്കാണ് വില്പന സാധ്യത. Investigative Journalism ത്തേക്കാൾ Imaginative Journalism അരങ്ങു വാഴുന്നു. കൊലപാതകതിനും ബലാൽസംഗതിനും വരെ പ്രത്യേക പേജുകൾ വന്നു തുടങ്ങി. ആളുകളുടെ വൈകാരിക ചൂഷണമായി വാർത്തകളുടെ വിജയം. ഏതാണ് പ്രധാന വാർത്ത എന്ന് എങ്ങനെ തിരിച്ചറിയും? ‘ നല്ല വാർത്ത ‘ എന്ന പ്രത്യേക തലക്കെട്ടുകൾ വന്നു തുടങ്ങി. സത്യം മാത്രം പറയുന്ന ഏതെങ്കിലും മാധ്യമം ഉണ്ടോ? Watchdog നോക്കുകുത്തിയവരുത്. പറയേണ്ടതെല്ലാം പറയാനും പറയരുതാത്തതൊന്നും പറയാതിരിക്കാനുമുള്ള വിവേകം മാധ്യമങ്ങൾക്ക് […]

Share News
Read More