ഈ വർഷത്തെ പാഠപുസ്തക പരിഷ്കരണം മുതൽ ആരംഭിച്ചിരിക്കുന്ന പരിഷ്കരണങ്ങൾ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയെ ഒരു നവോത്ഥാനത്തിലേയ്ക്ക് നയിക്കുമെന്ന് പ്രത്യാശിക്കാം.

Share News

പ്രാഥമിക വിദ്യാഭ്യാസം: കേരളത്തിന്റെ സ്വപ്നങ്ങളും വെല്ലുവിളികളും ദേശീയ വിദ്യാഭ്യാസ നയം 2020ന് ക്യാബിനറ്റ് അംഗീകാരം നൽകിയത് മുതൽ രാജ്യത്തെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യങ്ങളും സാധ്യതകളും സംബന്ധിച്ച ചർച്ചകൾ വിവിധ തലങ്ങളിൽ സജീവമാണ്. അനുകൂലിച്ചും പ്രതികൂലിച്ചും വിമർശിച്ചുമുള്ള അഭിപ്രായ പ്രകടനങ്ങൾ കേരളത്തിന്റെ പശ്ചാത്തലത്തിലും പലപ്പോഴായി പ്രത്യക്ഷപ്പെടുകയുണ്ടായിരുന്നു. കഴിഞ്ഞ ചില പതിറ്റാണ്ടുകൾക്കിടയിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളും വിദ്യാഭ്യാസ നയങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും സമാനമായ രീതിയിൽ ചർച്ചകൾക്ക് വിഷയീഭവിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് കേരള പൊതുവിദ്യാഭ്യാസ മന്ത്രി ശ്രീ വി. […]

Share News
Read More

മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്.

Share News

മാനവികതയുടെ മഹത്തായ സന്ദേശങ്ങൾ, കാവ്യാത്മകമായ രീതിയിൽ എല്ലാക്കാലത്തിനുമായി പകർന്നു നൽകിയതുകൊണ്ടാണ് കുമാരനാശാൻ ജനങ്ങൾക്ക് പ്രിയപ്പെട്ട മഹാകവി ആയത്. ജീവിത തത്വദർശനങ്ങൾ ഉൾച്ചേർന്ന രചനകൾ അദ്ദേഹത്തെ വേറിട്ട കവിത്വത്തിന് ഉടമയാക്കി. ഈ ദർശനങ്ങളാകട്ടെ ശ്രീനാരായണ ഗുരുവിൽ നിന്നാണ് ആശാന് പകർന്നു കിട്ടിയത്. ഗുരുവിന്റെ സന്ദേശങ്ങളെ, പ്രത്യേകിച്ച് ജാതിഭേദമില്ലായ്മയുടെ, സമസൃഷ്ടി സ്നേഹത്തിന്റെ തത്വങ്ങളെ അദ്ദേഹം തന്റെ കവിതകളിൽ പാലിൽ പഞ്ചസാരയെന്ന പോലെ ലയിപ്പിച്ചെടുത്തു. വേദനിക്കുന്ന ഹൃദയങ്ങൾക്ക് ആശ്വാസവും മുറിപ്പെട്ട സമൂഹമനസ്സിന് സാന്ത്വനവുമായി ആശാന്റെ കവിതകൾ. അങ്ങനെ എക്കാലത്തിന്റെയും കവിയായി വളർന്നുനിൽക്കുന്നു […]

Share News
Read More

“കള്ള് ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത്” മദ്യവർജ്ജന സമിതിക്ക് ജാഥയിൽ വിളിക്കാൻ പറഞ്ഞുകൊടുത്ത മുദ്രാവാക്യമല്ലായിരുന്നു അത്. |കേരളത്തിന്റെ ഒരു നവോത്ഥാന നായകനാണ് ആദരണീയനായ ശ്രീനാരായണഗുരു.

Share News

സ്‌നേഹമാണ് തന്റെ മതം എന്ന് പ്രഖ്യാപിക്കുകയും ജീവിച്ചുകാണിക്കുകയും ചെയ്‌ത കേരളത്തിന്റെ ഒരു നവോത്ഥാന നായകനാണ് ആദരണീയനായ ശ്രീനാരായണഗുരു. ദേവാലയങ്ങളെക്കാള്‍ സാമൂഹികപുരോഗതിക്കാവശ്യം വിദ്യാലയങ്ങളാണെന്ന് ഉദ്‌ബോധിപ്പിച്ച ഗുരു വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനും മുന്‍കൈയെടുത്തിരുന്നു. 2020 ഒക്ടോബര്‍ രണ്ടിനാണ് കേരളത്തിലെ ആദ്യ ഓപ്പണ്‍ സര്‍വകലാശാലയായ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല കൊല്ലത്ത് സ്ഥാപിതമായത്. ഡോ. പി.എം. മുബാറക് പാഷയെ ആദ്യ വൈസ് ചാന്‍സലറായി നിയമിച്ചുകൊണ്ടുള്ള പുതിയ സര്‍വകലാശാല അന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമര്‍പ്പിച്ചത്. വിദ്യ പോലെതന്നെ സമൂഹ നന്മയ്ക്കായി ഗുരു മറ്റു […]

Share News
Read More

നവോത്ഥാന സന്ദേശങ്ങളെ തന്റെ വരികളിലൂടെ ഉജ്ജ്വലമായി ആവിഷ്കരിച്ച മഹാകവി കുമാരനാശാന്റെ നൂറ്റി അമ്പതാം ജന്മദിനമാണിന്ന്.

Share News

നവോത്ഥാന സന്ദേശങ്ങളെ തന്റെ വരികളിലൂടെ ഉജ്ജ്വലമായി ആവിഷ്കരിച്ച മഹാകവി കുമാരനാശാന്റെ നൂറ്റി അമ്പതാം ജന്മദിനമാണിന്ന്. മലയാള കാവ്യലോകത്തെ മണിപ്രവാളത്തിന്റെ അതിപ്രസരത്തിൽ നിന്നും മോചിപ്പിക്കാൻ നേതൃത്വം നൽകിയ കുമാരനാശാൻ കേരളത്തിന്റെ സാമൂഹ്യാവസ്‌ഥകളെ നിശിതമായി വിമർശിക്കാൻ കവിതയെ ഉപയോഗിച്ചു. കവി എന്നതിനൊപ്പം കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ബീജാവാപം നൽകിയ സംഘടനാ നേതൃത്വം കൂടിയായിരുന്നു ആശാൻ. 1903ൽ ശ്രീനാരായണ ധർമ്മ പരിപാലനയോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ അദ്ദേഹം പതിനാറുവർഷത്തോളം ആ പദവിയിൽ തുടർന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ജനങ്ങളിലേക്കെത്തിക്കാൻ അദ്ദേഹം പ്രയത്നിച്ചു. […]

Share News
Read More

കേരള നവോത്ഥാന ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് വൈക്കം സത്യഗ്രഹം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ജാതീയതയ്ക്കും അയിത്തത്തിനുമെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്താൻ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞു.

Share News

കേരള നവോത്ഥാന ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ് വൈക്കം സത്യഗ്രഹം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ജാതീയതയ്ക്കും അയിത്തത്തിനുമെതിരെ സമൂഹ മനഃസാക്ഷിയെ ഉണർത്താൻ വൈക്കം സത്യഗ്രഹത്തിനു കഴിഞ്ഞു. വൈക്കം മഹാദേവ ക്ഷേത്രത്തിന്‌ സമീപത്തെ പൊതുവഴിയിലൂടെ അവർണ്ണ ജാതിക്കാർക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയാണ്‌ 1924 മാർച്ച്‌ 30 ന് പ്രക്ഷോഭമാരംഭിച്ചത്. സവർണ്ണ യാഥാസ്ഥിതികത്വത്തെ നേർക്കുനേർ ചോദ്യം ചെയ്തുകൊണ്ട് അവർണ്ണ വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായിരുന്നു‌ ഇത്. കേരളത്തിൽ പിന്നീടുണ്ടായ നവോത്ഥാന മുന്നേറ്റങ്ങൾക്കാകെ ഊർജ്ജവും ഉത്പ്രേരണവും നൽകിയത് വൈക്കം […]

Share News
Read More

ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. |മുഖ്യമന്ത്രി

Share News

ശ്രീനാരായണ ഗുരുവിൻ്റെ ജന്മദിനമാണിന്ന്. ജാതിമതഭേദങ്ങൾക്ക് അതീതമായി മനുഷ്യത്വത്തിൻ്റെ മഹത്വം വിളംബരം ചെയ്യുന്ന ശ്രീനാരായണ ഗുരുവിൻ്റെ നവോത്ഥാന സന്ദേശങ്ങൾ എന്നത്തേക്കാളും ആർജ്ജവത്തോടെ ഉയർത്തിപ്പിടിക്കുകയും ജീവിതത്തിൽ പകർത്തുകയും ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സാഹോദര്യവും സമത്വവും ദുർബലപ്പെടുത്തുന്ന വർഗീയരാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മുതലാളിത്ത ആശയങ്ങളും ഉയർത്തുന്ന വെല്ലുവിളികൾ മറികടന്ന് ഐക്യത്തോടെ നിൽക്കേണ്ട സന്ദർഭമാണിത്. എങ്കിൽ മാത്രമേ നിലവിലെ പ്രതിസന്ധികൾ പരിഹരിച്ച് സമാധാനവും സമൃദ്ധിയും നിറഞ്ഞ നവലോകം പടുത്തുയർത്തനാകൂ. ആ ഉദ്യമത്തിനു കരുത്തു പകരാൻ ശ്രീനാരായണ ഗുരുവിൻ്റെ ദർശനങ്ങൾക്കു സാധിക്കും. അവ […]

Share News
Read More